Sunday, 30 September 2018

പഴശ്ശി സമരങ്ങൾ





                 കെ.കെ.എൻ.കുറുപ്പ്

   കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കെ.കെ.എന്നിന്റെ പഴശ്ശി സമരങ്ങൾ എന്ന പുസ്തകത്തിലെ ഭാഷ ഉയർന്ന നിലവാരം പുലർത്തുന്നു. സരളമായ ഭാഷയിലൂടെ ഇന്ത്യയുടെ അതുല്യനായ പോരാളി കേരളവർമ്മ പഴശ്ശിരാജയെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം, വായനക്കാരന് ആവേശം നൽകുന്നതോടൊപ്പം മാതൃകായോഗ്യവുമാണ്. പഴശ്ശിരാജയുടെ സ്തുത്യർഹമായ കാര്യങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ പോരായ്മകളും ചൂണ്ടി കാണിക്കുന്നുണ്ട് ഈ കൃതി. എന്നാൽ പഴശ്ശിയുടെ മരണത്തെപ്പറ്റി വിവരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.

   1663 ൽ ഡച്ചുകാരാണ് ആദ്യമായി മലബാറിൽ വ്യാപാര കേന്ദ്രം തുടങ്ങുന്നത്.പിന്നീട് 1683ൽ ഇംഗ്ലീഷുകാർ കടന്നു വന്നു. എന്നാൽ ബ്രാഹ്മണർക്ക് കുടിനീർക്ക നൽകാനർഹതയുള്ള ക്ഷത്രിയ ബ്രാഹ്മണരായിരുന്നു കോട്ടയത്തെ രാജാക്കന്മാർ.കോട്ടയത്തിന്റെ അറിയപ്പെടുന്ന ആദ്യത്ത കോവിലകം ചാവശ്ശേരിയിലെ എലിപ്പറ്റയിലെ മാളികത്താഴത്താണ്.പിന്നീട് അംഗം കൂടിയപ്പോൾ തെക്കെ കോവിലകം, പടിഞ്ഞാറൻ കോവിലകം, കിഴക്കേകോവിലകം എന്നിങ്ങനെ മൂന്നായി തിരിച്ചു. പടിഞ്ഞാർ പഴശ്ശിയും തെക് കിഴക്ക് ഭാഗം കോട്ടയവും ഭരണ കേന്ദ്രമായി പ്രവർത്തിച്ചു. പഴശ്ശിയുടെ നായകനായ പഴശ്ശിരാജ1780-84 ൽ ഹൈദരലി-ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ സഹായം ചോദിച്ചപ്പോൾ 2500 ഓളം നായർ സൈന്യത്തെ നൽകി.

   പലപ്പോഴും ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുന്ന പഴശ്ശി 1790 ൽ രവി വർമ്മയുടെ മരണത്തോടെ കോട്ടയത്തിന്റെ മുഴുവൻ അധികാരവും ഏറ്റെടുക്കുന്നു. പല സമയങ്ങളിലും ബ്രിട്ടീഷുകാരുമായി കരാറിലേർപ്പെടുന്ന പഴശ്ശി നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിലൂടെയാണ് കമ്പനിക്കെതിരായി വർത്തിക്കുന്നത്. സ്വന്തം കോട്ട പോലും നഷ്ടമാവുന്ന പഴശ്ശിക്ക് വയനാടിലെ കാടാണ് അഭയം നൽകുന്നത്. അവിടെ വെച്ചാണ് ഒളിപോരെന്ന പുതിയ യുദ്ധതന്ത്രം പയറ്റുന്നത്. അത് ബ്രിട്ടീഷുകാർക്ക് ഒരു പാട് നഷ്ടങ്ങൾക്ക് കാരണമായെങ്കിലും ടിപ്പുവുമായി ഉടമ്പടിയുണ്ടാക്കുന്നതിൽ നിന്ന് പഴശ്ശിയെ അകറ്റി നിർത്താൻ അവർക്ക് സാധിച്ചു. ടിപ്പുവും പഴശ്ശിയും ഒരുമിച്ചിരുന്നുവെങ്കിൽ ബ്രിട്ടന്ന് ഇന്ത്യ തന്നെ വിടേണ്ടി വരുമായിരുന്നു.

പഴശ്ശിയുമായി നല്ല ബന്ധം പുലർത്തിയ ബ്രിട്ടീഷ് ഗവർണറായിരുന്നു ഡൗവ്. അദ്ദേഹം പലപ്പോഴും പഴശ്ശിയുമായി അനുരഞ്ജനത്തിന് ശ്രമിക്കുമെങ്കിലും പലരും അതിനെതിൽ വല്ലാതെ ശബ്ദിച്ചു. പഴശ്ശിയുമായി വയനാട്ടിലെ ഒളിപ്പോരിന് കൂടെ നിന്നവരാണ് കൈതേരി അമ്പു, പള്ളൂർ എമ്മൻ തുടങ്ങിയവർ.ബ്രിട്ടന് ഒരു പാട് നഷ്ടങ്ങൾ സൃഷ്ടിച്ച ഒളിപ്പോര് ഒറ്റുകൊടുക്കലിലൂടെയും ചതിയിലൂടെയും തകർക്കുകയായിരുന്നു. പഴശ്ശിയെ പിടികൂടിയതോടെയാണ് ഒളിപ്പോരിന് അന്ത്യം കുറിക്കപ്പെടുന്നതും, ബ്രിട്ടന് എതിരില്ലാതെ ഭരിക്കാൻ സാധിച്ചതും. ഇതാണ് പുസ്തകത്തിന്റെ ചുരുക്കം. പഴശ്ശിയുടെ നിലപാടുകൾ വ്യക്തമാകുന്ന അദ്ദേഹത്തിന്റെ കത്തുകൾ പുസ്തകത്തിന്റെ അവസാനത്തിൽ കൊടുത്തിരിക്കുന്നത് ഉപകാരപ്രദമാക്കുന്ന ഒന്നാണ്..


 
യാസിർ പി

No comments:

Post a Comment