Sunday, 30 September 2018

നാസ്തികനായ ദൈവം റിച്ചാഡ് ഡോക്കിൻസിന്റെ ലോകം



                            രവിചന്ദ്രൻ .സി

"The Absence of Evidence is the Evidence of Absence " എന്ന പമ്പരവിഡ്ഢിത്തം നിറഞ്ഞ വാചകം കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥം തീർത്തും വ്യത്യസ്ഥത പുലർത്തുന്നുണ്ട് .കാരണം രവി ചന്ദ്രൻ സി  എന്ന ഗ്രന്ഥകർത്താവ് വ്യഖ്യാതനായ റിച്ചാഡ് ഡോക്കിൻസ് എന്ന  നിരീശ്വരവാദിയുടെ വളരെ  പ്രശസ്തവും വേറിട്ട ചിന്തകളിലേക്ക് ക്ഷണിക്കുന്നതുമായ " The God Delusion "എന്ന കൃതിയുടെ പഠനവും വിശകലനവുമാണ് ഇതിലൂടെ നമുക്ക് സമർപ്പിക്കുന്നത്. The God Delusion എന്ന കൃതി പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം തന്നെ 15 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത് എന്നത് ഈ കൃതിയുടെ പ്രാധാന്യവും വർദ്ധിപ്പിക്കുന്നു. തീർത്തും പൊള്ളയായ വാദങ്ങൾ ഉന്നയിച്ച് ദൈവനിരാസം ജനങ്ങളിൽ ജനിപ്പിക്കാനാണ് രവിചന്ദ്രൻ ശ്രമിക്കുന്നത് .ദൈവ വിശ്വാസികൾക്ക് ഈ ഗ്രന്ഥം വായനക്ക് വിധേയമാക്കാമെങ്കിലും സ്വന്തം വിശ്വാസങ്ങളിൽ നിന്ന് തെന്നി മാറാതെ സൂക്ഷമത പുലർതേണ്ടിയിരിക്കുന്നു. വിശ്വ വ്യഖ്യാതരായ ഒരു പാട് പേരുടെ ജീവിത മത സാഹചര്യങ്ങളെ ഈ ഗ്രന്ഥം സംക്ഷിപ്തമാക്കി നമ്മുടെ മുന്നിൽ വെക്കുന്നുണ്ട് . റിച്ചാഡ് ഡോക്കിൻസ് പറയുന്നത് അമേരിക്കയിലെ വേൾഡ് ട്രൈഡ് സെന്റർ തകർന്നതിന് പിന്നിൽ മതമെന്ന ആശയമാണെന്നും മതമില്ലായിരുന്നുവെങ്കിൽ തീവ്രവാദവും മറ്റും ഇല്ലാതാകുമായിരുന്നുവെന്നുമാണ് .ഈ ഒരു പശ്ചാത്തലത്തിലാണ് ഇദ്ദേഹം മതവിഭ്രാന്തിയുമായി രംഗത്ത് വരുന്നതും. മതമാണ് തീവ്രവാദത്തിന്റെ മാതാവ് എന്നും മത സൂര്യൻ കത്തി നിൽക്കുന്നിടത്ത് മത തീവ്രവാദo ഒരിക്കലും അസ്തമിക്കില്ല എന്നും അവർ വാദിക്കുന്നു.
The Next Russel എന്നറിയപ്പെടുന്ന ഡാൻഡെനറ്റ് സൂചിപ്പിക്കുന്നത് പോലെ വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്നവരാണ് (Believing in Believing) ഭൂരിപക്ഷവും വ്യക്തിപരമായ തെളിവ് അവർക്കില്ല ഇതിനെ അടിവരയിട്ട് വ്യക്തമാക്കുന്നുമുണ്ട് ഈ ഗ്രന്ഥം.
ഈ ഗ്രന്ഥത്തിൽഎന്റെ ചിന്തയെ കുഴക്കിയ ഒരു വാദമെന്നത് ഇതാണ് എന്തെന്നാൽ " ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ച് കൊണ്ട് പെരുമാറുന്ന ഒരാൾക്ക് മനോവിഭ്രാന്തി ഉണ്ടെന്ന് നാം പറയും സങ്കൽപ്പങ്ങളുടെ ലോകത്താണയാൾ ജീവിക്കുന്നത് .മനോവിഭ്രാന്തി കാണിക്കുന്നയാളെ ഭ്രാന്തനെന്ന് വിളിക്കാൻ സമൂഹം മടിക്കുന്നില്ല ,പക്ഷേ ഒരു സമൂഹത്തിന് മുഴുവൻ മനോവിഭ്രാന്തിയുണ്ടായാൽ അതിനെ മത വിശ്വാസമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു ,, അനുവാചകർക്കും ഇതൊരു വേറിട്ട വായനയായിരിക്കും.
സി രവിചന്ദ്രൻ പറയുന്നത് പ്രശസ്തയായ ഡച്ച് എഴുത്തുകാരി "അയൻഹിർസി അലി "യുടെ വ്യഖ്യാതമായ "The infidel " എന്ന കൃതിയും "The nomad " എന്ന ജെയിംസ് സ്വാല്ലോയുടെ കൃതിയും പിന്നീട് റിച്ചാഡ് ഡോക്കിൻസിന്റെ "The God Delusion " ഉം ആധുനിക കാലത്ത് ചലനം സൃഷ്ടിച്ച മുഖ്യ രചനകളാവുന്നു.
"lMAGINE N0 RELIGION "മതരഹിതമായ ഒരു ലോകം സങ്കൽപ്പിക്കാം എന്ന പരസ്യചിത്രം ഒരു പാട് കോലിളക്കം സൃഷ്ടിച്ചതാണ് .വേൾഡ് ട്രൈഡ് സെന്റർ ഭീകരാക്രമണ പശ്ചാത്തലത്തിൽ ഈ പരസ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റി.അമേരിക്കയിലെ ആ ബിൽഡിങ്ങും ആകാശക്കാഴ്ച്ചയുമായിരുന്നു പരസ്യചിത്രം .പ്രമുഖ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റിനെ ഗ്രന്ഥകാരൻ പ്രതി പാതിക്കുന്നുണ്ട് "മതം ഒഴിച്ച് നിർത്തി ശാസത്രത്തിന് മുന്നേറാനാവില്ല ശാസ്ത്രത്തെ അവഗണിക്കുന്ന മതം അന്ധമായിരിക്കും" ഈ വാക്കിന് പുറമെ സ്വന്തം കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് "വ്യക്തി ദൈവമെന്ന ആശയം തന്നെ എനിക്കന്യമാണ്, മാത്രമല്ല അത് തീരെ അപക്വമാണ് ,, എന്നായിരുന്നു .
സി രവിചന്ദ്രന്റെ ഇങ്ങനെ ഒരു കൃതി ഒരു വിദ്യാർത്ഥി എന്ന നിലയിൽ നാം നിരീക്ഷണബുദ്ധ്യാ വായിക്കൽ വളരെ അനിവാര്യമാണ് നീശ്വരവാദികളിൽ നിന്ന് ഏതെല്ലാം രീതിയിലുള്ള ഒളിയമ്പുകളാണ് മതങ്ങൾക്ക് നേരെ വരുന്നതെന്ന് മനസ്സിലക്കാൻ ഈ ഗ്രന്ഥം ഉപകാരപ്പെടും
സാബിത് പികെ 

                               

ജിന്ന, വ്യക്തിയും രാഷ്ട്രീയവും





എ കെ അബ്ദുൽ മജീദ് 



 " ജിന്ന, വ്യക്തിയും രാഷ്ട്രീയവും" എന്ന എ.കെ.അബ്ദുൽ ഖാദറിന്റെ പുസ്‌തകം,വർഗീയതയുടെ രക്തസാക്ഷി" എന്ന പദം കൊണ്ടലങ്കരിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ജീവചരിത്രത്തിന്റെ  ഉള്ളറകൾ കീറി വിശകലനത്തിന് വിധേയമാക്കുന്നു .

രാക്ഷസീയഭാവം പൂണ്ട പിശാചായും പ്രവാചക സമാനനായ അമാനുഷികനായും ജിന്നയെ ലോകം വിശകലനം ചെയ്യുമ്പോൾ ,അദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണ -ദോഷ വിശേഷണങ്ങളും ചരിത്രകാരൻ ഇതിൽ പഠനവിധേയമാക്കുന്നു.

   സ്വതന്ത രാഷ്ട്ര രൂപീകരണത്തിനും, ബ്രിട്ടീഷ് വൽക്കരണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ തേജോ - മനസ്കതയുള്ള പ്രവർത്തനം പിന്നീട്, വർഗീയ പര ചിന്തകളിലേക്കും സ്വരാഷ്ട്ര അവകാശബോധത്തിലേക്കും തള്ളിയിടപ്പെട്ടപ്പോൾ "ഇന്ത്യക്കാരൻ" എന്ന ഉറച്ച ബോധത്തോടെ ജിന്ന പ്രവർത്തിച്ചത് സരളതയോടെ ഇതിൽ പരാമർശിക്കുമ്പോഴും, ഗാന്ധിജിയുടെ നേതൃത്വത്തിൽ വന്ന ഭൂരിപക്ഷത്തെ അംഗീകരിക്കുന്നതിലും സംഘബോധം ഉറപ്പിക്കുന്നതിലും ജിന്നക്ക് പറ്റിയ വീഴ്ചയും ദൗർബ്യങ്ങളും ചരിത്രകാരൻ വിശദീകരിക്കുന്നതിലൂടെ "ജിന്ന'' എന്ന വ്യക്തിയുടെ ഇരു-പുറ ജീവിതങ്ങളും നമുക്ക് മുന്നിൽ ലഭ്യമാവുന്നു ..
          അനുകൂലികളേക്കാൾ കൂടുതൽ വിരോധികളായിരുന്ന സമയത്ത് , എം.സി വടകരയുടെ പ്രയോഗം പോലെ "ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്ന ഗോളുകൾ " പോലെ നുണബോംബുകളുടെ മാലപ്പടക്കങ്ങൾ ജിന്നക്കെതിരെ പൊട്ടിത്തെറിച്ച സമയത്തും, ആ യുഗപുരുഷന്റെ ആത്മവീര്യവും ദേശീയതാ ബോധവും ഇവിടെ ശ്രദ്ധേയമാവുകയാണ്.

പിൻപറ്റാവുന്ന മാതൃകകൾ ഒട്ടേറെയാണ്. വ്യക്തി ജീവിതത്തിന്റെ വിശാല തക്കും, സാമൂഹിക ഉത്തരവാദിത്വത്തിന്റെ വെണ്മക്കും ഈ പുസ്തകം പ്രചോദകമാവുന്നതോട് കൂടെ, ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലെ സംഭവ - വികാസങ്ങളും നമുക്ക് ലഭ്യമാവുന്നു.
ജമീൽ അഹമ്മദ് 

തെറ്റിദ്ധരിക്കപ്പെട്ട മതം


മുഹമ്മദ്‌ ഖുതുബ്
വിവർത്തനം : പ്രാഫ. കെ.എ. സിദ്ധിഖ് ഹസൻ


ശഹീദ് സയ്യിദ് ഖുതുബിന്റെ സഹോദരനായ മുഹമ്മദ് ഖുതുബ് ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സുപരിചതനായ ചിന്തകനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ കൃതികളിലൊന്നായ " ശുബുഹത്തുന് ഹവ്‌ലൽ ഇസ്ലാമിന്റെ " മലയാള വിവർത്തനമാണ് തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പേരിൽ പ്രൊഫസർ കെ.എ. സിദ്ധീഖ് ഹസൻ രചിച്ചിട്ടുള്ളത്. പ്രധാനമായും ഇസ്ലാമിനെ തെറ്റിദ്ധരിച്ചവർക്കുള്ള ഒരു മറുപടിയും കൂടിയാണ് ഈ പുസ്തകം . ഒരുഭാഗത്ത് എതിർപ്പുകളെയും പ്രശ്നങ്ങളെയും നേരിടേണ്ടിവരുന്ന ഇസ്ലാം മറുഭാഗത്ത് ഗുരുതരമായ തെറ്റിദ്ധാരണകൾക്കും പാത്രമാവുകയാണ്. ഇതിനെല്ലാം കാരണം ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതകളാണ്. ഇസ്ലാമിൻറെ യഥാർത്ഥമുഖം അനാവരണം ചെയ്യുന്നതോടൊപ്പം സാമ്രാജ്യശക്തികളും മുസ്ലിം വിരുദ്ധരായ ഓറിയന്റലിസ്റ്റു -മോഡേണിസ്റ്റുകളും നടത്തിവരുന്ന ആരോപണങ്ങൾക്ക് ശക്തിയുക്തമായി മറുപടി നൽകുകയാണ് ഈ പുസ്തകം.ഇസ്ലാമും കമ്മ്യൂണിസവും ആദർശ വാദവും വർഗീയതയും തമ്മിലുള്ള വ്യത്യാസത്തെയും കൂടി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

ഫൈസൽ നീലഗിരി 

ഒരു സങ്കീർത്തനം പോലെ


                    പെരുമ്പടവം

ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃ
ദയ കീഴടക്കിയ നോവൽ നിരവധി അനവധി അവാർഡുകൾക് അർഹനായ നോവലിസറ്റും കഥ കൃതും തിരകഥ  കൃത്തുമായ
ശ്രീധരൻ പെരുമ്പടവത്തിന്റെ വിശ്വവിഖ്യാതമായ ഒരു നോവലണ്.ഒരു സങ്കീർത്തനം പോലെ അനന്തവം പ്രവിശാലവും ഉന്നതവും മഹത്യവുമായ സ്നേഹത്തിന്റെ മാസ്മരികമായ ദിവ്യശക്തിയെയാണ് നേവ ലിസ്റ്റ് ഇതിലുടെ പ്രതിപാതിക്കുന്നത് സ്നേഹമാണഖില സാരമൂഴിയിൽ എന്ന യാഥാർത്ഥ്യം
ഇതിൽ വ്യക്തമാണ് ഇരുട്ടിൽ മഴ അലറി പെയ്യുന്ന ഒരു രാത്രിയിൽ ദസ്തയോസ്കിയുടെ കറ്റവും സിക്ഷയും വായിച്ച് കൊണ്ടിരിക്കുമ്പോൾ സമയം പുലർന്നത് ന്നറിഞ്ഞില്ല തന്റെ പതിനേഴമത്തെ വയസിലായിരുന്നു ഇത് അതിൽ പിന്നെയാണ് ദസ്തയേവ്സ്കിയുടെ നോവലുകളും അവരെ പറ്റി എഴുതപ്പെട്ടതും വായിക്കാൻ അദ്ധേഹത്തെ ആകൃഷ്ടനാക്കിയത് അതിൽ നിന്നാണ്ട് ഈ നോവൽ ഉs ലെടുത്തത്
പരിശുദ്ധവും പരിപാവനവുമായ സ്നേഹത്ത ന് എത്പ്രയാസത്തെയും പ്രതിസന്ധിയേയും നിർലോഭം നിശ് പ്രയാസ° മറികടക്കാനാവും എന്ന നാണ് നോവലിന്റെ പ്രധാന ഇ തി വുത്തം ജീവതത്തിലെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം നഷ്ടപെട്ട് ജീവിതം അവസാനിപ്പിക്കൽ മുതിർന്ന ഒരാളെ എല്ലാ സന്തോഷങ്ങളും നൽകി ജീവി, തത്തലേക്ക് തിരിച്ച് കൊണ്ട് വന്നതിൽ സേനഹത്തിന് എത്രമാത്രം പങ്കുണ്ട് എന്നത് ഈ നോവൽ വ്യക്തമാക്കുന്നു

Am Nujood, Age 10 and Divorced



യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ കാരണമായ ഒരു കൊച്ചു പെൺ കുട്ടിയാണ് നുജൂദലി.വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത  നുജൂദ് അലിയുടെ ജീവിതകഥയാണിത്.സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ ഒരു കഥയാണിത്.

നുജൂദ ലി ,ഫ്രഞ്ച് ജേണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ചി പുസ്തകമാണിത്.  അസാധാരണ ജീവിതത്തിന്റെ വ്യക്തമായ ചിത്രമാണ് ഈ പുസ്തകം വരച്ച് കാട്ടുന്നത്.

ചെറിയൊരു കുട്ടി. നുജുദ് റാണിയും രാജകുമാരിയൊന്നുമല്ല. ഒരു സാധാരണ പെൺകുട്ടി. അച്ഛനമ്മമാരുണ്ട്. വേണ്ടത്ര സഹോദരീ സഹോദരന്മാരും .അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ തന്നെ അവൾക്കും ഇഷ്ടമാണ് ഒളിച്ച് കളിക്കാനും, ചോക്ലേറ്റ് തിന്നാനും. നിറപ്പകിട്ടുള്ള ചിത്രങ്ങൾ വരക്കാൻ അവൾക്ക് വലിയ രസമാണ്.
അങ്ങനെയിരിക്കെ 2008 ഫെബ്രുവരി. നല്ല തണുപ്പുള്ള തീരെ തെളിച്ചമില്ലാത്തൊരു ദിവസം. അവളുടെ ചുണ്ടിലെ വശ്യമായ ആ കുസൃതിചിരി...പെട്ടെന്ന് മാഞ്ഞുപോയി. അച്ഛന്‍ പറഞ്ഞു, അവളുടെ വിവാഹം തീര്‍ച്ചയാക്കിയെന്ന്.അവളെക്കാള്‍ മൂന്നിരട്ടി
പ്രായമുള്ള ഒരാളായിരുന്നു വരന്‍. ഒരു നിമിഷം അവള്‍ക്ക് തോന്നി, ഈ ലോകം മുഴുവന്‍ തന്റെ ചുമലിലേക്ക് ഇടിഞ്ഞ് വീണുവെന്ന്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിടുക്കത്തില്‍ അവളുടെ വിവാഹം നടന്നു. പക്ഷേ അന്നേ കൊച്ചുപെണ്‍കുട്ടി  മനസ്സിലുറപ്പിച്ചു.തന്റെ ശക്തിയത്രയും സംഭരിച്ചു എങ്ങനെയെങ്കിലും
ദുരിതപൂര്‍ണ്ണമായ ആ വിധിയില്‍ നിന്ന് രക്ഷപ്രാപിക്കുമെന്ന്...

അങ്ങനെ പ്രതലിന് കഴിക്കാനായി റൊട്ടി വാങ്ങിക്കാൻ 150 റിയാലുമായി പറഞ്ഞയച്ച അമ്മയെ പറ്റിച്ച് കൊണ്ട് അവൾ അവിടെ നിന്നും പുറത്ത് ചാടി. എന്നിട്ട് എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ ചെന്നത്തിയത് കോടതിയിൽ ,എന്ത് സഹായമാണ് ഞാൻ നിനക്ക് ചെയ്ത് തരേണ്ടതെന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ആദ്യം പതറിപ്പോയെങ്കിലും പിന്നീട് അവൾ തുറന്ന് പറഞ്ഞു എനിക്ക് വിവാഹമോചനം വേണമെന്ന് .ആ മറുപടിയിൽ ജഡ്ജി നടുങ്ങി ,കോടതി നടുങ്ങി.

മുപ്പതുവയസു പ്രായമുണ്ടായിരുന്നു നുജൂദിന്റെ ഭര്‍ത്താവിന്. കുറച്ചുകൂടി പ്രായമാകുന്നതുവരെ നുജൂദിന്റെ ദേഹത്ത് കൈവയ്ക്കില്ല എന്നായിരുന്നു അയാള്‍ വിവാഹത്തിന് മുമ്പ് പിതാവിന് നല്കിയിരുന്ന വാക്ക്.ആ  വാക്കില്‍ വിശ്വസിച്ചാണ് അയാള്‍ മകളെ വിവാഹം കഴിപ്പിച്ചയതും.പക്ഷേ......

ഭർത്താവിന്റെ കൊടും ക്രൂരതകൾ അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പിതാവുമായിട്ട് വെച്ച കരാറുകൾ എല്ലാം ലെങ്കിച്ചു.ഇതിനൊക്കെ പുറമെ അമ്മായി അമ്മയുടെ ശ്വാസനകളും മറ്റും അവളെ ചൊടിപ്പിച്ചു.
പിന്നീട് മുഷ്ടിചുരുട്ടിയുടെ പ്രഹരങ്ങള്‍. ഓരോദിവസവും പുതിയ അടിപ്പാടുകള്‍.. അടിവയറ്റിലെ ചുട്ടുനീറ്റല്‍...ഇത്തരം ദിനങ്ങളായിരന്നു വിവാഹാനന്തരം അവള്‍ക്ക് നേരിടേണ്ടിവന്നത്. ഇതില്‍ നിന്ന് മോചനം നേടിയാണ് അവള്‍ കോടതിയിലെത്തിയത്.

ഒടുവില്‍ വിവാഹമോചനം നേടി കോടതിവരാന്തയുടെ വെളിയിലേക്കിറങ്ങുമ്പോള്‍ നുജൂദ് എന്ന പത്തുവയസുകാരി ഒരാഗ്രഹമാണ് തുറന്നുപറഞ്ഞത്. എനിക്ക് കുറച്ച് പുതിയ കളിപ്പാട്ടങ്ങള്‍ വേണം. ചോക്ലേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട് എന്നായിരുന്നു.

അതെ അത്രയും ആഗ്രഹങ്ങള്‍ മാത്രമുണ്ടായിരുന്ന, വിവാഹം എന്ന താന്‍ ആഗ്രഹിക്കാതെ കഴുത്തില്‍ വീണ കുരുക്ക് അറുത്തുമാറ്റി സ്വാതന്ത്ര്യത്തോടെ പറക്കാന്‍ ശ്രമിച്ച ഒരു പാവം പെൺകുട്ടിയുടെ ജീവചരിത്ര പുസ്തകമാണിത്.
ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് രമാ മേനോൻ ആണ്.

താജുദ്ദീൻ മലയമ്മ 

തത്വചിന്തയും ഡയലക്ടിക്സും


                ഡോ.പി.വി.ഉണ്ണികൃഷ്ണൻ

ഡോ.പി.വി ഉണ്ണികൃഷണന്റെ തത്വചിന്തയും ഡയലക്ടിക്സും എന്ന പുസ്തകം തീർത്തും ഗണനീയമായ ഒന്നാണ്. ഫിലോസഫിയെക്കുറിച്ച് തീർത്തും ഒരു പഠന മേഖല തന്നെ നമുക്ക് മുമ്പിൽ തുറന്ന് വെച്ചിട്ടുണ്ട് അദ്ദേഹം .ആ ധുനിക പാശ്ചാത്യ തത്വശാസത്രത്തിന്റെ ഒരു സ്വതന്ത്ര വിശകലനമാണ് ഈ പുസ്തകം.തത്വചിന്തയെന്നത് ലോക വ്യാപകമായി പഠിക്കുകയും പഠിപ്പക്കുകയും ചെയ്യുന്ന ഒരു വിഷയമാണ്. എന്നാൽ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വളരെ മുന്നിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിൽ തത്വചിന്ത പരമായ അദ്ധ്യാപനം ദുർബലം തന്നെയാണ്.
ഗ്രന്ഥത്തിന്റെ ആദ്യ ഭാഗങ്ങളിൽ തന്നെ ഗ്രന്ഥകാരൻ കുറിച്ച് വെക്കുന്നത് ഫിലോസഫി യേയും ഡയലക്ടിക് സിന്റേയും ഒരു ബോധ്യപ്പെടുന്നതലകളാണ്. ഫിലോസഫി എന്ന ഇംഗ്ലീഷ് പദം "ഫിലോ"  "സഫിയ, " എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നും വന്നതാണെത്രേ...
മലയാള ഭാഷയിൽ ഇതിന് അറിവിനോടുള്ള സ്നേഹം, അഭിരുചി എന്നൊക്കെയാണ് എന്നാ ൽ ഡയലക്ടിക് സ് എന്ന പദം വ്യക്തമാക്കാനായി ഗ്രന്ഥകാരൻ ഗ്രീക്ക് തത്വചിന്തയുടെ ആചാര്യൻസാക്രട്ടീസിനെയാണ് അവലംബിക്കുന്നത്. ഒരു സംഭവ കഥയിലൂടെയാണ് ഗ്രന്ഥകാരൻ അതിനെ ലളിതമാക്കിത്തരുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഡയലക്ടിക് സിന് വൈരുദ്ധ്യം എന്നർത്ഥo വരുന്നു .ഏതൊരു മനുഷ്യനും സ്വതന്ത്ര ചിന്തക്കുള്ള അവകാശമുണ്ട്. ഇങ്ങനെ വിത്യസ്ത വീക്ഷണ കോണുകളിൽ ഒരു കാര്യത്തെ കാണാൻ കഴിയുന്ന അവസ്ഥാവിശേഷത്തിനാണ് ഡ യ ലക് ടിക്സ് എന്ന് പറയുന്നത്. ഉദാഹരണത്തിന്; ഒരു വസ്തുവിനെ പത്ത് ഫോട്ടോഗ്രാഫേഴ്സ് പത്ത് വിത്യസത രീതിയിലായിരിക്കും പകർത്തുക.
ഗ്രന്ഥത്തിന്റെ ഓരോ ഘട്ടങ്ങളിലും പി വി ഉണ്ണികൃഷണർ തന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് .അത് കൊണ്ട് തന്നെ മതമെന്ന ചട്ടക്കുട് ഉണ്ടെന്ന  മുൻധാരണയിൽ വേണം ഈ ഗ്രന്ഥത്തെ വായിച്ച് തുടങ്ങേണ്ടത് എന്ന് അനുവാചകരെ ഓർമ്മപ്പെടുത്തുന്നു ഈ വിനീതൻ......
തത്വശാസ്ത്രം എന്ന ഒന്നില്ല;തത്യ ചിന്തകളേയൊള്ളൂ ... ചരിത്രത്തിന്റെ ഓരോ ഘട്ടത്തിൽ ജീവിച്ച ചിന്തകർ ഈ പ്രപഞ്ചത്തെ കുറിച്ചും മനുഷ്യനെ കുറിച്ചും പറഞ്ഞു വെച്ചിട്ടുള്ളതിനെതത്വചിന്തയെന്നു പറയാം .വ്യക്തികളെ പോലെ തന്നെ അവരുടെ ചിന്തകളും ഒറ്റയൊറ്റയായി നിൽക്കുന്നു. കാലം ചെല്ലുംതോറും നമുക്ക് ലഭിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട സൃഷ്ടികളാകണമെന്നില്ല. പക്ഷേ ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യവും നിലനിൽപ്പും ഉണ്ടായിരിക്കും .ഒന്നിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട ഒന്നല്ല നമുക്ക് കിട്ടുന്നത് മറ്റൊന്നാണ് നമുക്ക് കിട്ടുന്നത്. ഇവിടെ ഉണ്ടാകുന്നത് പുരോഗതി എന്ന ഒന്നല്ല മാറ്റമാണ് അതിനാൽ തത്വചിന്ത ആ വ്യക്തിയോട് അത്രകണ്ട് ബന്ധപ്പെട്ടിരിക്കുമെന്ന് ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.
 ഏതൊരു വ്യക്തിയും ഒരു പത്രം വായിച്ചു അല്ലെങ്കിൽ ഒരു ന്യൂസ് റിപ്പോർട്ട് കണ്ടു എന്ന് വെച്ച് അഭിപ്രായ മുന്നയിക്കരുത്' മറ്റൊരു പത്രം നോക്കിയാൽ വാർത്താ വിവരണകാര്യങ്ങളുടെ മുൻഗണനകൾ വിഭിന്നമായിരിക്കും അതിനാൽ ഒന്നിലേറെ പത്രങ്ങൾ വായിച്ച ശേഷമേ നമ്മുടെ അഭിപ്രായത്തിന് രൂപം നൽകാനാവൂ .ഓരോ ചാനലും പ്രതിനിധാനം ചെയ്യുന്ന പ്രത്യേക ആശയ താൽപ്പര്യങ്ങളുണ്ടാവും നിക്ഷ്പക്ഷതയൊന്നുമുണ്ടാവില്ല. അതിനാൽ ആവുന്നത്ര വിവരങ്ങൾ കരസ്ഥമാക്കിയതിന് ശേഷമേ നിജസ്ഥിതി നിർണ്ണയിക്കാനാവൂ. ഡ യ ലക്ടിക് സ് നൽകുന്ന മൗലിക പാഠവും ഇത് തന്നെയാണ്
ഡോ. പി.വി ഉണ്ണികൃഷണൻ എന്ന വ്യക്തിയുടെ ശൈലി തുടക്ക ഭാഗങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നുവെന്നത് ഗ്രന്ഥകാരന്റെ ഒരു കഴിവായി അംഗീകരിക്കേണ്ടിയിരിക്കുന്നു.
ആധുനിക തത്വചിന്തയുടെ പിതാവ് എന്നറിയപ്പെടുന്ന റെനെ ഡെക്കാർട്ടി നെക്കുറിച്ചും മറ്റു സോക്രട്ടീസും പ്ലാറ്റോയും അരിസ്റ്റോട്ടിലും ഹെഗലും ഇമാനുവൽ കാന്റ്മെല്ലാം ഈ ഗ്രന്ഥത്തിലെ ഓരോ താളുകളിലും നിറഞ്ഞ് നിൽക്കുന്നുണ്ട്.
ഓരോ തത്വചിന്തയും വിഭിന്നമായ ഓരോ വ്യക്തി ഭാവത്തിന്റെ ആവിശ്ക്കാരമാണെന്നും. ഓരോ ചിന്തയും മറ്റൊന്നിന്റെ തുടർച്ചയല്ലെന്നും ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ വായനക്കാരെ ബോധ്യപ്പെടുത്തുന്നു

                               
സാബിത്ത്.പി കെ




ജിഹാദും മറ്റു ലേഖനങ്ങളും




               അസ്ഖറലിഎഞ്ചിനിയർ

 ജിഹാദും മറ്റു ലേഖനങ്ങളും ചില ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്.ഇന്ത്യയിലെ പ്രസിദ്ധനായ ബുദ്ധിജീവിയും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ അസ്ഖറലി എഞ്ചിനിയറാണ് ഗ്രന്ഥകർത്താവ്.ജിഹാദ് എന്ന ടെർമിനോളജി രാഷ്ട്രീയ സാമൂഹിക പ്രതലത്തിൽ സൃഷ്ടിച്ച സമസ്യകളും അവയിൽ ഉൾചേർന്ന് നിൽക്കുന്ന അജണ്ടകളേയും ചർച്ച ചെയ്യുകയാണ് കൃതിയിലുടനീളം.വേൾഡ് ട്രൈഡ് സെന്റർ ധ്വംസിക്കപ്പെടുകയും ഈ കൃത്യത്തിന് തന്നെ പ്രചോദിപ്പിച്ചത് ഇബ്നുതൈമിയ്യയുടെ മാർദിൻ ഫത് വകളാണെന്നുള്ള ബിൻലാദന്റെ വെളിപ്പെടുത്തലുകളാണ് ജീ ഹാദിനെ ഇസ്ലാം മതത്തിന്റെ കുറ്റിയിൽ കെട്ടിവെക്കാൻ പ്രേരകമാക്കിയതെന്ന് ഗ്രന്ഥകർത്താവ് വിലയിരുത്തുന്നു.അക്രമകാരിയായ ഭരണാധിപ നോട് ജിഹാദ് നടത്താം എന്നായിരുന്നു ഫത്വ വ അനന്ത രം ആഗോള മുസ്ലിം പണ്ഡിത വൃന്ദം ഫതവയെ നഖശിഖാന്തം എതിർത്തിട്ടും ജിഹാദിനെ മുസ്ലിം വിരുദ്ധ മാധ്യമ ലോബികൾ ചൂടുള്ള ചർച്ചയാക്കി ഇസ്ലാമിനെ വികലമാക്കി എന്ന് അദ്ധേഹം നിരീക്ഷിക്കുന്നു.

അപ്രകാരം തന്നെ മതമൗലികവാദം 1970 കളിൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇസ്ലാമികതത്വത്തോട് ചേർത്ത വായിക്കാൻ തുടങ്ങിയത്, ആകയാൽ തന്നെ മതമൗലികവാദം, യാഥാസ്ഥികത എന്നിവയെല്ലാം രാഷ്ട്രീയ തൽപരതകളാൽ ബന്ധിതമാണന്ന് കൃതി വ്യക്തമാക്കുന്നു.രാഷ്ട്രീയ അധികാരത്തിന് വേണ്ടി മതത്തെ കരുവാക്കുന്നതാണ് മതമൗലികവാതം എന്ന് അദ്ദേഹം സിദ്ദാന്തിക്കുന്നു. അതാണ് ബിൻ ലാദൻ ചെയതതും.പ്രവാചകൻ (സ്വ) എന്തു നിലനിർത്താനാണോ പോരാടിയത് അത് ജനാധിപത്യ രീതിശാസ്ത്രങ്ങളിലൂടെ പോരാടുക എന്നതാണ് കലിയുഗത്തിലെ  യഥാർത്ഥ ജിഹാദ് എന്ന് അദ്ദേഹം കൃതിയിലൂടെ പ്രകാശിപ്പിക്കുന്നു. 1258 ൽ മംഗോളിയൻ വംശം ബഗ്ദാദ് കീഴടക്കിയതിന് ശേഷമാണ് ഇജ്തിഹാദിൽ നിന്നും ഇസ്ലാമികലോകം ജിഹാദെന്ന  അനുഭവത്തിലേക്ക് പ്രവേശിക്കുന്നത്.ജിഹാദല്ല വേണ്ടത് പ്രത്യുതാ ഇജ്തിഹാദാണ് അനുപേക്ഷണീയം എന്ന് കൃതിയിലുടെനീളം പ്രസ്താവിക്കുന്നു. ജനാധിപത്യ ലോകക്രമത്തിൽ മധ്യകാല പണ്ഡിതന്മാരുടെ ഫത് വകൾ രാജിയാകില്ലെന്നും ബുദ്ധിജീവികളും, മതപണ്ഡിതന്മാരും ശരീഅത്ത് നിയമങ്ങളുടെ സീമാലംഘനമന്യേ ഫത് വകൾ നവീകരിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. നവലോകക്രമത്തിൽ ഇസ്ലാമിക നിയമങ്ങൾ അപനിർമ്മിച്ചാൽ തന്നെ മുസ്ലീങ്ങൾ  അഭിമുഖീകരിക്കുന്ന ആധുനിക സമസ്യകൾക്ക് പൂരണമാകുമെന്നും അദ്ധേഹം നിരീക്ഷിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമുദായികമായ  മുസ്ലിം സമൂഹം നേരിടുന്ന മറ്റു അനവധി നിരവധി പ്രശ്നങ്ങളെ അധികരിച്ചും കൃതി സംസാരിക്കുന്നുണ്ട്.



     
അബൂബക്കർ കെ കെ

ഈ ലോകം അതിലൊരു മനുഷ്യൻ


നോവൽ സാഹിത്യത്തിനുള്ള 1973-ലെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതിയാണ് എം മുകുന്ദന്റെ 'ഈ ലോകം അതിലൊരു മനുഷ്യൻ
' എന്ന നോവൽ. നഗര ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ വരച്ചുകാണിക്കുന്ന ഈ നോവൽ അപ്പു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മനുഷ്യനൊരുത്തന്റെ ദുരന്ത ജീവിതത്തെ ചിത്രീകരിക്കുന്നു. (സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മുൻപിൽ ദുർബലനാകുന്ന മനുഷ്യൻ.. ഏകനായി ജനിച്ചിട്ടും മരിക്കുമെന്നറിഞ്ഞിട്ടും കൂട്ടില്ലാത്ത ജീവിതത്തിൽ  അപൂർണനാകുന്ന മനുഷ്യൻ.. എല്ലാറ്റിനും അപ്പുറം കാമാഗ്നിയിൽ നശിച്ചില്ലാതായിത്തീരുന്ന മനുഷ്യൻ..!)
ബന്ധങ്ങളുടെ അടുപ്പത്തിന്റെ അകൽച്ചയുടെ ഭിന്നമുഗങ്ങളെ നോവൽ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. ആയ ആയിരുന്ന നാൻസി മുതൽ റോസ്മേരി വരെ തന്റെ ഇഷ്ടങ്ങൾക്കുമുന്നിൽ സ്വാർത്ഥനാകുന്ന അപ്പുവിനെ നമുക്ക് കാണാം. നശിക്കാനും നശിപ്പിക്കാനും അവതരിച്ചവനാണവൻ കൊതിച്ചതൊന്നും പൂർണാർത്ഥത്തിൽ എത്തിപിടിക്കാനാകാതെ, തന്നെ പ്രതീക്ഷിക്കുന്നവരുടെ ദാഹം ക്ഷമിപ്പിക്കാനാകാതെ അവൻ ഒരു ദുരന്തപാത്രമായി മാറുന്നു.
മുന്നേ പ്രവചിക്കാൻ കഴിയാത്തവിധം ഗതിമാറി ഒഴുകുന്ന കഥയിൽ നാടകീയതകളുടെ തുരുത്തുകളൊന്നും രക്ഷക്കെത്താത്ത വേർപാടിന്റെ യാഥാർഥ്യങ്ങൾ കഥാവസാനം വരെ മൂകമായി നിഴലിട്ടിരിക്കുന്നു. മനുഷ്യനും ഈ ബന്ധങ്ങളും തികച്ചും വർത്തമാനത്തിലധിഷ്ടിതം തന്നെയെന്ന്  ഭൂതസ്മരണകൾ നോവലിൽ പല്ലിളിച്ചു കാട്ടുന്നുണ്ട്.
പുരുഷന്റെ ലൈംഗികതയെ സമ്പന്ധിച്ചിടത്തോളം തെറ്റിധരിച്ചേക്കാവുന്ന രീതിയിലാണ് അപ്പു എന്ന വ്യക്തിയെ മുകുന്ദൻ അവതരിപ്പിക്കുന്നത് തീയുടെ സൗന്ദര്യത്തിൽ വെന്തുമരിക്കുന്ന ഈയലുകളെ പോലെ ജീവിത ലഹരിയിൽ കരിഞ്ഞു തീരുന്ന മനുഷ്യജന്മങ്ങൾക്കാകട്ടെ ഈ സമർപ്പണം.. ശുഭം
ജാബിർ മലയമ്മ 
     

ഇമാം അബൂ ഹനീഫ (റ)




                 -- TN ഇബ്രാഹീം മൗലവി

    ഇസ്ലാമിൽ അംഗീകരിക്കപ്പെട്ട് പോരുന്ന 4 മദ്ഹബുകളിൽ ഒന്നാണ് അബൂഹനീഫ ഇമാമിന്റെ ഹനഫീ മദ്ഹബ്.
   ഗ്രന്ഥം തുടങ്ങുന്നത് തന്നെ പ്രവാചക കാലഘട്ടത്തിന് ശേഷമുള്ള സംഭവചരിത്രങ്ങൾ രേഖപ്പെടുത്തി കൊണ്ടാണ്.
പ്രവാചക കാലഘട്ടത്തിലെ വാമൊഴിയായിരുന്ന വിജ്ഞാനസമ്പാദനം രാജ്യഭരണമായ അമവി- അബ്ബാസി കാലത്തിലെത്തിയപ്പോഴേക്കും വരമൊഴിയിലേക്ക് രൂപാന്തരപ്പെടുകയും തുടർന്ന് ഗ്രന്ഥരചനകളും മറ്റും അബ്ബാസി ഖിലാഫത്തിന്റെ സമയത്ത് വളരെ പുഷ്കലമാവുകയും ചെയ്തു.

  നുഅമാനുബ്നു ഥാബിത്ത് എന്ന പേർഷ്യൻ കുടുംബമായ അബൂഹനീഫ ഇമാം ഹി. 80 ൽ (ക്രി. 700 ) കൂഫയിൽ ജനിച്ചു. പണ്ഡിത കുടുംബമല്ലാതിരുന്ന അബൂഹനീഫ ഇമാം, പിതാവിൽ നിന്ന് അനന്തരമെടുത്ത വസ്ത്രവ്യാപാരമായിരുന്നു ചെറുപ്പത്തിൽ ചെയ്ത് പോന്നത്.

പണ്ഡിത സദസ്സിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന അബൂഹനീഫ ഇമാം, അറിവിന്റെ ആഴിയിലേക്ക് കടന്ന് വരുന്നത് അല്ലാമാ ശബ്ലിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ്. അവിടന്നങ്ങോട് ഇൽമിന്റെ സദസ്സിൽ പങ്കെടുക്കാൻ തുടങ്ങുകയും ഒരു പാട് വാഗ്വേദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
അബൂഹനീഫ ഇമാമിന്റെ കാലത്ത് പല ജാതി ചിന്ത ധാരകളും ഉടലെടുത്തിരുന്ന ഒരു കാലമായതിനാൽ പ്രാഥമിക വിദ്യാഭ്യാസം ഇല്ലങ്കിൽ പോലും പല വിധ തർക്കവിതർക്കങ്ങളിൽ നിന്നും ദീനിനെ മനസിലാക്കാൻ സാധിക്കുമായിരുന്നു.
       പ്രധാന ഗുരു ഹമ്മാദുബ്നു സുലൈമാൻ ആയിരുന്നു.
അബൂഹനീഫ ഇമാം തന്നെ പറയുന്നുണ്ട്: "ശൈഖ് ഹമ്മാദുമായുള്ള 10 വർഷത്തെ സഹവാസത്തിനൊടുവിൽ പുതിയ സദസ്സിന് ബീജാഭാവം കുറിക്കാൻ ഉസ്താദിന്റെ അടുക്കലേക്ക് പോയി. അന്നേ ദിവസം രാത്രി ഹമ്മാദിന്റെ ബസ്വറയിലുള്ള ഒരു ധനികനായ ബന്ധു മരണമടയുകയും അനന്തരവകാശിയായി ഗുരു മാത്രമുള്ളതിനാൽ തന്നെ ഏൽപ്പിച്ച് പോയി.തദവസരത്തിൽ 60 പ്രശ്നങ്ങൾ ഒത്തുതീർപ്പിനായി തന്റെ മുന്നിലേക്ക് വരുകയും അതിനെല്ലാം മറുപടി പറഞ്ഞ് രേഖപ്പെടുത്തിവെച്ചു. തിരികെ വന്ന ശൈഖ് തന്റെ 40 ഉത്തരവുമായി യോജിക്കുകയും 20 എണ്ണത്തിൽ വിയോജിക്കുകയും ചെയ്ത കാരണത്താൽ ശൈഖവർകളെ പിരിയേണ്ടതില്ല എന്ന് തീരുമാനിക്കുകയും തീരുമാനിച്ചു"

തുടർന്ന് 8 വർഷത്തിന് ശേഷം അബൂഹനീഫയുടെ 40-)o വയസ്സിൽ ഹി. 120 ൽ ശൈഖ് ഹമ്മാദ് വഫാത്തായി.

   കർമ്മ ശാസ്ത്രത്തിലെ ഗുരുവാണ് ശൈഖ് ഹമ്മാദെങ്കിൽ ഹദീസിൽ മക്കയിലും മദീനയിലുമായി ഇക്'രിമ അത്താ ഉബ്നു അബീറബീഹ് നബി പത്നി മൈമൂന ബീവിയുടെ മകൻ സുലൈമാൻ അബ്ദുള്ളാഹിബ്നു ഉമറിന്റെ മകൻ സലിമും തുടങ്ങി ഒരു പാട് പ്രഗൽപരായ പണ്ഡിത വരേണ്യരുടെ ശിഷ്യത്വം കൊണ്ട് അനുഗ്രഹീതനാണ് ശൈഖ്  അബൂഹനീഫ.
ഇസ്ലാമിനെ വളരെ ലളിതമായി പരിചയപ്പെടുത്തിയിരുന്ന അബൂഹനീഫ മുജ്തഹിദുകളുടെ കൂട്ടത്തിലെ വൻ കേസരി കൂടിയാണ്.വളരെയധികം
വിജ്ഞാന തൽപരനായ അബൂഹനീഫ ഇമാം തന്നേക്കാൾ 13 വയസ്സ് കുറഞ്ഞ ഇമാം മാലികിന്റെ സദസ്സിൽ പങ്കെടുക്കാറുണ്ടായിരുന്നു
                          (തുടരും)
മുഹമ്മദ് മുസ്തഫ കെ.ടി ആലുവ


ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്



ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്
                   എം.എൻ റോയ്


1939 ലാണ് എം.എൻ റോയ് ഈ ഗ്രന്ഥം രചിക്കുന്നത്. ഒരു മുസ് ലിം എഴുത്തുകാരൻ ഇസ്ലാമിനെ പരിജയപ്പടുത്തിയതിനേക്കാൾ മനോഹരമായി ചരിത്ര വസ്തുതകളുടെ അടിസ്ഥത്തിൽ എം.എൻ റോയ് ഇസ്ലാമിന്റെ ആഗമനവും വളർച്ചയും വരച്ച് കാണിച്ച് തരുന്നുണ്ട്. യാഥാർത്ഥ്യത്തിൽ ഈ ഗ്രന്ഥം ഇസ്ലാമിനോട ശത്രുത കാണിക്കുന്ന ഇന്ത്യയിലെ ഹൈന്ദവ മതക്കാർക്കുള്ള മറുപടിയാണ്.
          ഇസ്ലാം ആയുധത്തിന്റെയും ബലാൽക്കാരത്തിന്റെയുംമതമാണെന്ന മുൻധാരണയാണ് ഇന്ത്യയിലെ പൊതുസമൂഹത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. എന്നാൽ ഇസ്ലാമിന്റെ വികാസത്തിന്റെയും വിജയത്തിന്റെയും യഥാർത്ഥ സ്രോതസ്സ് വാൾക്കരുത്തിലല്ല മറിച്ച് ഇസ്ലാമിക ദർശനത്തിലുള്ള സമാധാനകാക്ഷയും വിപ്ളവാത്മകതയുമായിരിന്നുവെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തോടെ അദ്ധേഹം സമർത്ഥിക്കുന്നു. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇസ്ലാമിന്റെ കടന്ന് വരവുവരെ ഒരു മതവും ദൈവത്തിന് കൃത്യമായ നിർവ്വചനം നൽകിയിരുന്നില്ല. എന്നാൽ ആഗമനം അതിനു വലിയ പ്രാധാന്യം നൽകി. മറ്റു മതങ്ങളുടെ വാദങ്ങൾ പൊളിക്കുന്നതും അവരുടെ സങ്കൽപ്പങ്ങൾക്കുമുള്ള മറുപടിയുമായിരുന്നു ഇസ്ലാമിന്റെ ആഗമന ശേഷം.
         മറ്റു മതങ്ങളോട് എങ്ങനെ വർത്തിക്കണമെന്നതിന് ഉമർ (റ) വിന്റെ ഭരണകാല ചരിത്രം ഉദ്ധരിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇസ്ലാം മറ്റു മതങ്ങളോട് അസഹിഷ്ണുത പുലർത്തുന്നു  എന്ന വാദമാണ് പരമ്പരാഗതമായി ലോകമെങ്ങും പ്രചരിക്കുന്നത്. അത് തീർത്തും അസംബദ്ധധാരണയാണെന്ന് റോയ് വ്യക്തമാക്കുന്നു.

     

     ഹുസൈൻ അലി വർക്കല

മനുഷ്യാവകാശങ്ങൾ



മനുഷ്യാവകാശങ്ങൾ

       പ്രൊ.ആർ.പി രമണൻ

കേരള ഹൈക്കോടതി അഭിഭാഷകനായ പ്രൊ.ആർ. പി രമണൻ രചിച്ച മുഷ്യാവകാശങ്ങൾ എന്ന കൃതി രാജ്യത്തെ ഓരോ പൗരനും വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ - ബുദാനന്തര വിദ്യാർത്ഥികൾക്ക് മനുഷ്യാവകാശ പഠന കോഴ്സുകൾക്ക് റഫറൻസായി പരിഗണിക്കപ്പെടുന്ന ഈ കൃതി മനുഷ്യാവകാശങ്ങളെ സമഗ്രമായി പ്രതിപാതിക്കയും ഇത സംബന്ധിച്ച ഒരു സമ്പൂർണ അവബോധം വായനക്കാരിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. കറന്റ് ബുക്സ് പബ്ലിഷ് ചെയ്ത ഈ പുസ്തകത്തിൽ സൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങൾക്ക് ലഭിച്ചിരിക്കേണ്ട സർവ്വ അവകാശങ്ങളും  പരാമർശവിധേയമാണ്.
                    മാനവ സംസ്കാരത്തോളം പഴക്കമുള്ള മനുഷ്യാവകാശങ്ങൾ വിവിധ തലമുറകളിലൂടെ കടന്ന് വന്ന് ഇന്ന് കാണുന്ന രീതിയിൽ ലിഖിതമാക്കപ്പെട്ടത് എങ്ങനെയാണ് എന്ന് തുടങ്ങി ദേശീയവും അന്തർ ദേശീയവുമായ തലങ്ങളിൽ ഇവ പ്രാവർത്തികമാക്കപ്പെടുന്ന രീതിയും വിശാലമായി വിവരിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങൾ പ്രതി പാദിക്കുന്ന നിയമങ്ങൾ, കമ്മീഷനുകൾ, ഇരു സംബന്ധിച്ച് നടന്ന ചരിത്രപരമായ ഉടമ്പടികൾ തുടങ്ങിയവ വിശദമായും സരളമായ ശൈലിയിലും ഇതിൽ പരാമർഷിക്കുന്നു.
                     വനിതകൾക്കും കുട്ടികൾക്കും ആഗോളതലത്തിൽ നിയമമാക്കപ്പെട്ട അവകാശങ്ങളും, സാമൂഹികവും, മതപരവും, ഭാഷാപരവുമായ ജീവിതത്തിൽ ലഭിച്ചിരിക്കേണ്ട സർവ്വ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും രചയിതാവ് പഠനവിധേയമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുമായി ഉടമ്പടി ചെയ്യപ്പെട്ട ധാരാളം അവകാശങ്ങളും ഇതിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
             അതേ സമയം മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള പ്രതിവിധിയും മനുഷ്യവംശത്തിലെ ഒരംഗമെന്ന നിലയിൽ ഒരോ അംഗവും അനുഷ്ഠിക്കേണ്ട മൗലിക കടമകളും ഇവയുടെ സംരക്ഷണാർത്ഥം  രൂപീകൃതമായ വിവിധ സന്നദ്ധ സംഘടനകളെയും ഇതിൽ വ്യക്തമായി പരാമർഷികന്നുണ്ട്
അമീർ അലി കൊപ്പം 

ജമന്തികൾ സുഗന്ധികൾ





   സന്തോഷ് ഏച്ചിക്കാനം

കേരളത്തിലെ പ്രശസ്ഥനായ ആധുനിക സാഹിത്യക്കാരൻ സന്തോഷ് ഏച്ചിക്കാനം രചിച്ച ഒരു കൃതിയാണ് ജമന്തികൾ സുഗന്ധികൾ എന്നത്. ഒരു ലഘു ആത്മകഥാ എന്ന നിലക്ക് തന്റെ ഓർമക്കുറിപ്പുകളായാണ് അദ്ദേഹം കൃതിയെ കൊണ്ടു പോകുന്നത്. തന്റെ വൈവാഹിക ജീവതത്തെക്കുറിച്ചും സാഹിത്യരംഗത്തും സീരിയൽരംഗത്തും അദ്ദേഹം നേരിട്ട പ്രതി സന്ധികൾ, പാരാജയങൾ, വിജയങ്ങൾ എന്നവയെക്കുറിച്ചും അദ്ദേഹം ഈ കൃതിയിലുടെ വി വരിക്കുന്നുണ്ട്. ഓർമ്മക്കുറിപ്പുകൾ എഴുതുക എന്നത് ഒരു കുന്നിടിക്കുന്നതുപ്പോലെയാണ്. നമ്മൾ പ്പോലു മറിയാതെ നമ്മെ അത് അല്പാല്പമായി മാന്തിയെടുത്ത് പെട്ടന്നൊരു ദിവസം തുറന്ന മൈതാനമാക്കിക്കളയും. ഓർമക്കുറിപ്പുകൾ എഴുതുന്നതിനെ പറ്റി അദ്ദേഹം പറഞ്ഞ ഒരഭിപ്രായമാണിത്. ഇതിന്റെ ആദ്യഭാഗത്ത് തന്റെ വിവാഹത്തെ കുറിച്ചും അതിലേക്ക് നയിച്ച രസകരമായ സംഭവവും വി പരിക്കുന്നുണ്ട്. പെണ്ണുകാണൽ ചടങ്ങെന്നും ഇല്ലാത്ത ഒരു വിവാഹം. പിന്നെ അദ്ദേഹത്തിന്റെ പഠന കാലത്തെ പട്ടിണി മറ്റു പ്രതിസന്ധിക്കു എന്നിവെയല്ലാം വിവരിക്കുന്നു. പിന്നെ സാഹിത്യ രംഗത്തെ പ്രതിസന്ധികളാണ് അദ്ദേഹം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പത്രങ്ങളിലും പുസ്തകങ്ങളും മാത്രം എഴുതി ജീവിതമാർഗ്ഗം കണ്ടെത്തിയതിനെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നു പിന്നെ സീരിയൽ രംഗത്താണ് അദ്ദേഹം കൂടുതൽ പ്രതിസന്ധികൾ നേരിട്ടത് കഥ വലിച്ചു നീട്ടലും, നടിയുടെ മുങ്ങലും, ഡയറക്ടറുടെ കണിശത തുടങ്ങിയ സംഭവങ്ങൾ അദ്ദേഹം ഈ ഓർമകുറിപ്പിൽ കുറിക്കുന്നു. ഒരു സാഹിത്യകാരന്റെ അനുഭവം മനസ്സിലാക്കാൻ ഈ കൃതി വളരെ സഹായകമാണ്.
ഫഹദ് കെഎസ്

പഴശ്ശി സമരങ്ങൾ





                 കെ.കെ.എൻ.കുറുപ്പ്

   കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കെ.കെ.എന്നിന്റെ പഴശ്ശി സമരങ്ങൾ എന്ന പുസ്തകത്തിലെ ഭാഷ ഉയർന്ന നിലവാരം പുലർത്തുന്നു. സരളമായ ഭാഷയിലൂടെ ഇന്ത്യയുടെ അതുല്യനായ പോരാളി കേരളവർമ്മ പഴശ്ശിരാജയെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം, വായനക്കാരന് ആവേശം നൽകുന്നതോടൊപ്പം മാതൃകായോഗ്യവുമാണ്. പഴശ്ശിരാജയുടെ സ്തുത്യർഹമായ കാര്യങ്ങൾക്ക് പുറമെ അദ്ദേഹത്തിന്റെ പോരായ്മകളും ചൂണ്ടി കാണിക്കുന്നുണ്ട് ഈ കൃതി. എന്നാൽ പഴശ്ശിയുടെ മരണത്തെപ്പറ്റി വിവരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.

   1663 ൽ ഡച്ചുകാരാണ് ആദ്യമായി മലബാറിൽ വ്യാപാര കേന്ദ്രം തുടങ്ങുന്നത്.പിന്നീട് 1683ൽ ഇംഗ്ലീഷുകാർ കടന്നു വന്നു. എന്നാൽ ബ്രാഹ്മണർക്ക് കുടിനീർക്ക നൽകാനർഹതയുള്ള ക്ഷത്രിയ ബ്രാഹ്മണരായിരുന്നു കോട്ടയത്തെ രാജാക്കന്മാർ.കോട്ടയത്തിന്റെ അറിയപ്പെടുന്ന ആദ്യത്ത കോവിലകം ചാവശ്ശേരിയിലെ എലിപ്പറ്റയിലെ മാളികത്താഴത്താണ്.പിന്നീട് അംഗം കൂടിയപ്പോൾ തെക്കെ കോവിലകം, പടിഞ്ഞാറൻ കോവിലകം, കിഴക്കേകോവിലകം എന്നിങ്ങനെ മൂന്നായി തിരിച്ചു. പടിഞ്ഞാർ പഴശ്ശിയും തെക് കിഴക്ക് ഭാഗം കോട്ടയവും ഭരണ കേന്ദ്രമായി പ്രവർത്തിച്ചു. പഴശ്ശിയുടെ നായകനായ പഴശ്ശിരാജ1780-84 ൽ ഹൈദരലി-ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള രണ്ടാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ സഹായം ചോദിച്ചപ്പോൾ 2500 ഓളം നായർ സൈന്യത്തെ നൽകി.

   പലപ്പോഴും ബ്രിട്ടീഷുകാർക്കൊപ്പം നിൽക്കുന്ന പഴശ്ശി 1790 ൽ രവി വർമ്മയുടെ മരണത്തോടെ കോട്ടയത്തിന്റെ മുഴുവൻ അധികാരവും ഏറ്റെടുക്കുന്നു. പല സമയങ്ങളിലും ബ്രിട്ടീഷുകാരുമായി കരാറിലേർപ്പെടുന്ന പഴശ്ശി നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിലൂടെയാണ് കമ്പനിക്കെതിരായി വർത്തിക്കുന്നത്. സ്വന്തം കോട്ട പോലും നഷ്ടമാവുന്ന പഴശ്ശിക്ക് വയനാടിലെ കാടാണ് അഭയം നൽകുന്നത്. അവിടെ വെച്ചാണ് ഒളിപോരെന്ന പുതിയ യുദ്ധതന്ത്രം പയറ്റുന്നത്. അത് ബ്രിട്ടീഷുകാർക്ക് ഒരു പാട് നഷ്ടങ്ങൾക്ക് കാരണമായെങ്കിലും ടിപ്പുവുമായി ഉടമ്പടിയുണ്ടാക്കുന്നതിൽ നിന്ന് പഴശ്ശിയെ അകറ്റി നിർത്താൻ അവർക്ക് സാധിച്ചു. ടിപ്പുവും പഴശ്ശിയും ഒരുമിച്ചിരുന്നുവെങ്കിൽ ബ്രിട്ടന്ന് ഇന്ത്യ തന്നെ വിടേണ്ടി വരുമായിരുന്നു.

പഴശ്ശിയുമായി നല്ല ബന്ധം പുലർത്തിയ ബ്രിട്ടീഷ് ഗവർണറായിരുന്നു ഡൗവ്. അദ്ദേഹം പലപ്പോഴും പഴശ്ശിയുമായി അനുരഞ്ജനത്തിന് ശ്രമിക്കുമെങ്കിലും പലരും അതിനെതിൽ വല്ലാതെ ശബ്ദിച്ചു. പഴശ്ശിയുമായി വയനാട്ടിലെ ഒളിപ്പോരിന് കൂടെ നിന്നവരാണ് കൈതേരി അമ്പു, പള്ളൂർ എമ്മൻ തുടങ്ങിയവർ.ബ്രിട്ടന് ഒരു പാട് നഷ്ടങ്ങൾ സൃഷ്ടിച്ച ഒളിപ്പോര് ഒറ്റുകൊടുക്കലിലൂടെയും ചതിയിലൂടെയും തകർക്കുകയായിരുന്നു. പഴശ്ശിയെ പിടികൂടിയതോടെയാണ് ഒളിപ്പോരിന് അന്ത്യം കുറിക്കപ്പെടുന്നതും, ബ്രിട്ടന് എതിരില്ലാതെ ഭരിക്കാൻ സാധിച്ചതും. ഇതാണ് പുസ്തകത്തിന്റെ ചുരുക്കം. പഴശ്ശിയുടെ നിലപാടുകൾ വ്യക്തമാകുന്ന അദ്ദേഹത്തിന്റെ കത്തുകൾ പുസ്തകത്തിന്റെ അവസാനത്തിൽ കൊടുത്തിരിക്കുന്നത് ഉപകാരപ്രദമാക്കുന്ന ഒന്നാണ്..


 
യാസിർ പി

അറബ് സാഹിത്യം


അറബ് സാഹിത്യം 


-പ്രൊഫ.വി.മുഹമ്മദലി
ശ്രുതിമധുരവും ആസ്വാദ്യകരവുമായ അറബി സാഹിത്യത്തിന്റെ വളർച്ചയും വികാസവും വളരെ ലളിതമായ രീതിയിൽ വരച്ചുകാട്ടുകയാണ് എഴുത്തുകാരൻ.ജാഹിലിയ്യ കാലഘട്ടം മുതൽ അബ്ബാസിയ്യ കാലഘട്ടം വരെയുള്ള അറബ് സാഹിത്യത്തിന്റെ ഒഴുക്കാണ് ഈ പുസ്തകത്തിലുള്ളത്.ശ്രീ.കെ.വി.എം പന്താവൂർ തർജുമ ചെയ്ത അറബി കവിതാ ഭാഗങ്ങൾ ഈ പുസ്തകത്തിന്റെ പല ഭാഗങ്ങളിൽ കാണാനാകും .ഇസലാമിന് മുമ്പുള്ള കാലഘട്ടം, അതിൽ പിന്നെ മുഅല്ല ഖാത്ത് (ഏഴു കവികളുടെ കവിതാ സമാഹാരം), എന്ത് ആരെല്ലാം എന്നൊക്കെ പ്രതിപാദിക്കുന്നു .അതു പോലെ എറ്റവും വലിയ സാഹിത്യ ഗ്രന്ഥമായ ഖുർആന്റെ ക്രോഡീകരണവും, ഹദീസിനെ കുറിച്ച് മൊക്കെ വിശാലമായിട്ടില്ലെങ്കിലും ഒരു തികഞ്ഞ അവബോധം വായനക്കാരന് നൽകാൻ ഈ കൃതിക്ക് കഴിഞ്ഞിട്ടുണ്ട്. അതുപോലെ അമവി-അബ്ബാസി കാലഘട്ടത്തിലെ സാഹിത്യ ചുവട് വെപ്പുകൾ അതെപടി അനുവാചകന് നൽകുന്നു. അറബ് സാഹിത്യത്തെ മനസ്സിലാക്കാൻ വേണ്ടി അന്വേഷിക്കുന്ന വിജ്ഞാന ദാഹിക്ക് ഇത് നല്ലൊരു തണുപ്പ് ജലമാണ് .
അഫ്സൽ കൈപ്പുറം

കഥകൾ (തകഴി)


കഥകൾ (തകഴി)
തകഴി ശിവശങ്കരപ്പിള്ള എന്ന മഹാകാഥികനെ മലയാളിയുടെ മനസ്സിൽ അടയാളപ്പെടുത്തിയ ചെറുകഥകളുടെ സമാഹാരമാണിത്. ആദ്യകാല മലയാള സാഹിത്യത്തിലെ പദ്യപ്രാമാണ്യ കാലാവസ്ഥയിൽനിന്നും ഗദ്യകഥാസാഹിത്യത്തെ ഉൾകൊള്ളുന്ന ആസ്വാദിക്കുന്ന ഒരു തലമുറ സൃഷ്ടിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കഥാകാരന്മാരിൽ പ്രധാനിയായിരുന്നു തകഴി. തകഴിയുടെ കൃതികളിലൂടെ കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളത്തിന്റെ ചിത്രത്തെ ചരിത്രത്തെ നമുക്ക് വായിച്ചെടുക്കാനാവും. വെള്ളപ്പൊക്കത്തിൽ, സ്ഥലംമാറ്റം, മാഞ്ചുവട്ടിൽ, പട്ടാളക്കാരൻ, വെളുത്തകുഞ്ഞ്, നിത്യകന്യക, അസ്ഥികൂടത്തിന്റെ കഥ തുടങ്ങി തകഴിയുടെ പ്രസിദ്ധ കഥകൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ചുറ്റുപാടിന്റെ  സുന്ദരമായ ആവിഷ്കാരമാണ് തകഴിയുടെ കഥകൾ. അതിൽ മനുഷ്യർ മാത്രമല്ല ഇതരജീവികളും കേന്ദ്രകഥാപാത്രങ്ങളായി കടന്നു വരുന്നു. മനുഷ്യേതരജന്തുക്കളുടെ വികാരവിചാരങ്ങളെ കാണാനും അത്യധികം സുന്ദരമായി അതിനെ ചിത്രീകരിക്കാനും അദ്ദേഹത്തിന് സാധിച്ചു.പ്രളയത്തിൽ നിസ്സഹായനായ ഒരു നായയുടെ കഥപറയുന്ന 'വെള്ളപ്പൊക്കത്തിൽ' എന്ന കഥ അതിനുദാഹരണമാണ്. കഥകളോരോന്നും എടുത്തു പരിശോധിക്കുകയാണെങ്കിൽ ഒത്തിരി പറയാനുണ്ട് 'മാഞ്ചോട്ടിൽ' എന്ന കഥയിലൂടെ മാറുന്ന കാലത്തിൽ മാറുന്ന മനുഷ്യനെയും  എന്നാൽ ഒരിക്കലും മാറാത്ത ചില മനുഷ്യ ജീവികളെയും  അദ്ദേഹം വരച്ചിടുന്നു. അങ്ങനെ സമൃദ്ധവും വൈവിധ്യം നിറഞ്ഞതുമാണ് തകഴിയുടെ രചനാലോകം. സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങളെയും സദാചാരപരവും ലൈംഗികവുമായ കാപട്യങ്ങളെയും തൻറെ കഥകളിലൂടെ അദ്ദേഹം വിമർശനാത്മകമായി അപഗ്രഥിച്ചു. മലയാളസാഹിത്യത്തിൽ ചെറുകഥ എന്ന പുതിയ ഒരു രചനാപഥം ജനകീയമാക്കുന്നതിൽ  അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. തലമുറകളുടെ പതിവ് രചനാക്രമങ്ങളിൽ നിന്നും മാറി സഞ്ചരിച്ചതാണ് മലയാള സാഹിത്യത്തിൽ  തൻറെ ഇടം രേഖപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചത്. പിന്നോക്കക്കാരുടെയും ദളിതരുടെയും പാവപ്പെട്ടവരുടെയും ഭാഷയിൽ അദ്ദേഹം സംസാരിച്ചു. ചൂഷണം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് അദ്ദേഹം തൻറെ പേന ചലിപ്പിച്ചത്. പച്ച മണക്കുന്ന അദ്ദേഹത്തിൻറെ അക്ഷരങ്ങൾ വായനക്കാരനെ തളച്ചിടുന്നു.


ജാബിർ മലയമ്മ 

രണ്ടിടങ്ങഴി



                             തകഴി


1948 പ്രസിദ്ധീകരിക്കുന്ന തകഴിയുടെ ഒരു പ്രശസ്തമായ നോവലാണ് രണ്ടിടങ്ങഴി .കുട്ടനാട്ടിലെ കർഷകർ അനുഭവിച്ച ദുരിതങ്ങളാണ് ഇതിൽ വിവരിക്കുന്നത് .അടിമവർഗ്ഗം മുതലാളി വർഗ്ഗത്തിനു മേൽ തകളുടെ അധികാരങ്ങളും അവകാശങ്ങളും നേടിയെടുകുന്ന ഒരു പ്രമേയത്തിലാണ് ഈ നോവൽ മുന്നോട്ട് പോകുന്നത് ഓരോ കർഷകരും ആണായാലും പെണ്ണായാലും മുതലാളി വർഗ്ഗത്തിൽ നിന്ന് നേരിട്ട മുഴുവൻ പീഢനങ്ങളും പ്രയാസങ്ങളും ഈ നോവലിൽ കുട്ടനാടൻ ശൈലിയിൽ തന്നെ വിവരിക്കുന്നുണ്ട്. അവകാശ സ്വാതന്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിധത്തിന്റെ നിരവധി മേഘലകൾ ഈ നോവലിൽ ചർച്ചയച്ചുന്ന ണ്ട് വിപ്ലവവും, പ്രണയവും, കുടുംബ ജീവിധവും, സ3ഹൃതവും, ഭർത്താവിനു വേണ്ടിയുള്ള ഭാര്യയുടെ കാത്തിരിപ്പും എന്നിങ്ങനെ ജീവിധത്തെ ഒന്നാകെ സ്പർഷിച്ചാണ് ഈ നോവൽ മുന്നോട്ട് പോകുന്നത് .വതി സ്ഥമായ 3 ഘട്ടണ്ടളിലായാണ് ഈ നോവലിനെ രചിച്ചിട്ടുള്ളത്.കോരൻ, ചിരുത, ചാത്തൻ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സ്വന്തം ഭാര്യയെ സുഹൃത്തിൽ ഏൽപ്പിച്ച് കർഷക പട്ടിണിക്കാരുടെ സ്വാതന്ത്രത്തിനു വേണ്ടി തടവറയിലേക്ക് പോകുന്ന നായകനെ കോരയിലൂടെ പരിചയപ്പെടുത്തുന്നു, ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ പോലും മറ്റൊരാളുടെ കീഴിൽ തന്റെ ഭർത്താവിനെയികയും കാത്ത് വർഷങ്ങളോളം പ്രയാസപ്പെടുന്ന സ്നേഹനിധിയായ ഭാര്യയായി ചരുതയേയും, സുഹൃതത്തിന്റെ വത്യസ്ഥ തലങ്ങളിലും വിശ്വസ്തനായ കൂട്ടുകാരനായി ചാത്തനേയും നോവൽ പരിചയപ്പെടുത്തുന്നു. അവസാനം ഒരു വിപ്ലവത്തിലൂടെ കമ്മ്യൂണിസത്തിലൂടെ നോവൽ പൂർത്തിയാകുന്നത്.
      
അസ്‌ലം കൊല്ലം

നവോത്ഥാന ചിന്തകള്‍


നവോത്ഥാന ചിന്തകള്‍


ബോസ്നിയയുടെ ആദ്യ പ്രസിഡന്റായിരുന്ന അലി ഇസ്സത്ത് ബെഗോവിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ അഞ്ച് ലേഖനങ്ങളുടെ സമാഹാരമണ് ഈകൃതി.ബോസ്നിയന്‍ ഭാഷയില്‍ രചിച്ച ഈലേഖനങ്ങള്‍ അവാഇഖുന്നഹ്ള (നവോത്ഥാന തടസ്സങ്ങള്‍)എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഹുസൈന്‍ കടന്ന മണ്ണയുടെ(നവോത്ഥാന ചിന്തകള്‍)  എന്ന വിവര്‍ത്തനമാണ് ഈ പുസ്തകം.
സത്യത്തില്‍ ഇത് വെറും അഞ്ച് ലേഖനങ്ങള്‍ മാത്രമല്ല.വിത്യസ്ഥ വിശയങ്ങളിലായിട്ടുളള ഈ ഓരോ ലേഖലങ്ങളും നമുക്ക് വേറിട്ട ചിന്തകളും ആശയങ്ങളും നല്‍കുന്നു.ഓരോ പേജുകള്‍ മറിച്ചിടുമ്പോള്‍ ആശയ സമ്പുഷ്ടമായ വാക്കുകള്‍ ,നമുക്ക് നവോത്ഥാന ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം  പകര്‍ന്നുകൊണ്ടിരിക്കുന്നു.
മുസ്ലിംകള്‍ എന്നറിയപ്പെടുന്ന ജനകോടികളുടെ മതവും ചിന്തയും ജീവിത രീതിയും ദര്‍ശനവുമെന്ന നിലയില്‍ ഇസ്ലാം മുസ്ലിം സമൂഹങ്ങളുടെ അധ:സ്ഥിതിക്ക് നിമിത്തമായിട്ടുണ്ടോ എന്ന ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം കണ്ടത്തുകയാണ് 'എന്ത് കൊണ്ട് പിന്നോക്കാവസ്ഥ ' എന്ന ലേഖനത്തിലൂടെ അദ്ധേഹം ശ്രമിക്കുന്നത്.
ഇസ്ലാമിക നാഗരികതയുടെ ചില ശോഭന ചിത്രങ്ങള്‍ കാണിക്കുകയാണ് ആദ്യം.മുകള്‍ ഭരണവും ,ഇസ്ലാമിക സ്പെയ്നും ,ഇബ്നുല്‍ ഹൈഥമിന്റെയും,ഇബ്നു അഹമ്മദിന്റെയും ,മുഹമ്മദുബ്നു ജാബിറിന്റെയും അവിസ്മരണീയമായ കണ്ടുപിടുത്തങ്ങളും മറ്റും വിവരിച്ചിട്ട് അദ്ധേഹം ചോദിക്കുന്നത് ഇത്രയൊക്കെ ചരിത്ര വസ്തുതകള്‍ ഉണ്ടായിട്ടും ഇസ്ലാമിനെ ഭീകരതയുടെയും അഞ്ജതയുടെയും അതിക്രമത്തിന്റെയും മതമായിട്ട് ചിത്രീകരിക്കുന്ന പുരാണങ്ങള്‍ എങ്ങനെ നിലനിന്നു പോന്നു എന്ന് ചോദിക്കുകയാണദ്ധേഹം ചെയ്യുന്നത്..

'ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെയുണ്ടാവൂ.......
ദുഷിപ്പിന്റെ എല്ലാ വകഭേദങ്ങള്‍ക്കും കീഴടങ്ങിയിട്ടുള്ള പ്രജാപതികയുടെയും രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും അവരുടെ സഹായികളുടെയും ഭരണരീതി ഒരു കാര്യം ഉറപ്പിച്ചു പറയുന്നു.' ജനങ്ങളില്‍ തന്നെ എന്തോ ചീഞ്ഞു നാറുന്നു ' ! കാരണം, സൗഭാഗ്യമെന്നത് ധീരതയുടെ കൂടപ്പിറപ്പാണ്.ശുദ്ധരും സല്‍ഗുണ സമ്പന്നരുമായ ജനങ്ങളേ നല്ല ഭരണാധികാരികളേ കൊണ്ട് അനുഗ്രഹിക്കപ്പെടൂ..........എന്നുളളതാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ച വാക്കുകള്‍

ഇസ്ലാമിനെതിരെ കടന്നുവരുന്ന നിരവധി ആരോപണങ്ങളില്‍ ഒന്നായ മുസ്ലിം സ്ത്രീയുടെ സമൂഹത്തിലെ സ്താനവും പദവിയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ലേഖനം.ഇസ്ലാമിലെ സ്ത്രീ- പുരുഷ സമത്വ പരമായ ആരോപണങ്ങള്‍ക്കും മറ്റും കൃത്യമായിട്ട് ഉദാഹരണ  സഹിതമുളള അവതരണമാണ് അദ്ധേഹം ഇതിലൂടെ നടത്തുന്നത്.

തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കാനിടയായപ്പോള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ചുളള സുഹൃത്തിന്റെ ലേഖനമാണ്  'നാം വളര്‍ത്തുന്നത് ഭീരുക്കളേയോ  എന്ന ലേഖനം എഴുതാന്‍ അദ്ധേഹത്തിന് പ്രചോദനമായത്.കൊളളക്കൊടുതിയില്‍ വഞ്ചിതനായാല്‍ ഒരക്ഷരം മിടാതെ തിരിഞ്ഞു നടക്കുന്ന,തെരുവില്‍ വെച്ച് അടികിട്ടിയാല്‍ തിരിച്ചൊന്നു കൊടുക്കാത്ത ഇങ്ങനെ ഒരു പടപ്പിനോടും ഒന്നും മനസ്സില്‍ കരുതാത്ത ഒരു സാധു കുട്ടിയെയാണ്  സുഹൃത്ത് പരിചയപ്പെടുത്തുന്നത്.
നമ്മളില്‍ പലരും ഇത്തരത്തിലുളള കുട്ടികളെയാണ് വളര്‍ത്തു്ന്നത്. ശേഷം അദ്ധേഹം പറയുന്നത് നമുക്ക് സംഭവിച്ച അതഃപതനത്തിന്റെയും പരാജയങ്ങളുടെയും കാരണങ്ങളിലൊന്ന് തെറ്റായ ബോധന രിതിയയാണ്.
ഈ ലേഖനത്തില്‍ എന്നെ സാധീനിച്ച വാക്കുകള്‍ ' നിങ്ങള്‍ കുട്ടികളുടെ ഊര്‍ജ്ജം നശിപ്പിക്കരുത്.പകരം ഊര്‍ജ്ജം പ്രയോചനപ്പെടുത്തുക. ഇഛാക്തി മോഷ്ടിക്കപ്പെട്ട കുട്ടികള്‍ ഇസ്ലാമിന് ഉപകാരമില്ല.മരിച്ചവരെകൊണ്ട് ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനാവില്ല.കുട്ടികള്‍ മുസ്ലിംഗളായി വരണമെങ്കില്‍ അവരെ പൂര്‍ണ്ണ മനുഷ്യരായി വളര്‍ത്തുക' എന്നുളളതാണ്.

നാം യഥാര്‍ത്ഥത്തില്‍ എങ്ങെനയാണ് ഖുര്‍ആന്‍ പാരായമം ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് നാലാമെത്തെ ലേഖനം.ഖുര്‍ആന്‍ നിത്യവും പാരായണം ചെയ്യണം കാരണം ഓരോ പുതിയ പാരായണവും നമുക്ക് പുതിയ കാര്യങ്ങള്‍  പറഞ്ഞുതരും.പരിചിതരും അപരിചിതരുമായ നാടുകളിലൂടെയുളള യാത്ര പോലെയാണ് ഖുര്‍ആന്‍ പാരായണം.രണ്ടാളുകള്‍ ഒന്നിച്ച് ഒരു വഴിക്കിറങ്ങുന്നു.ഒരാള്‍ യാത്രാനുഭവങ്ങളില്‍ ഏറെ സ്വാധീനിക്കപ്പെടുന്നു.മറ്റേയാള്‍ക്ക് കണ്ണുചിമ്മി കുറെ ദൂരം താണ്ടിയ പോലെയാണ് തോന്നുന്നത്.പറഞ്ഞുവരുന്നത് ആസ്വാദനത്തിനടിസ്താനം ഇരുവരും കണ്ട കാഴ്ചയും താണ്ടിയ നഗരങ്ങളുമല്ല,മറിച്ച് ,സ്വന്തം മനസ്സുകള്‍ തന്നെയാണ് അടിസ്ഥാനം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാന്‍ യുദ്ധം വരെയുളള മാതൃരാജ്യങ്ങളുടെ മോചനത്തിന്നായി മുസ്ലിംഗള്‍ യൂറോപ്പയന്‍ ആധിപത്യ ശക്തികളോട് നടത്തിയ അറുപതിലധികമുളള പോരാട്ടങ്ങളുടെ ആധാരമാക്കിട്ടുളളതാണ് അഞ്ചാമത്തെ ലേഖനം.

താജുദ്ദീൻ മലയമ്മ

മരണ പര്യന്തം -റൂഹിന്റെ നാൾവഴികൾ


മരണ പര്യന്തം -റൂഹിന്റെ നാൾവഴികൾ

     
      ജീവനുള്ള സൃഷ്ടികൾക്കെല്ലാം മരണം അനിവാര്യമാണ്. ജീവിതവും മരണവും പച്ചയായ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ മനുഷ്യൻ ഇവ യാഥാർത്ഥമാണെന്ന് അംഗീകരിക്കുന്നു. എന്നാൽ ജീവിതാനുഭവത്തിന്റെ കാഴ്ചകളിൽ പതിയാത്ത പുനർജന്മം അഥവാ മരണാനന്തര ജീവതത്തെ സംശയത്തോടെയാണ് മനുഷ്യൻ കാണുന്നത്.ഭാവിയിൽ സംഭവിക്കാവുന്ന അത്തരം കാര്യങ്ങൾ നമ്മെ പഠിപ്പിച്ചു തന്നത് മത ഗ്രന്ഥങ്ങളാണ്.പിന്നീട്  വ്യത്യസ്തമായ മനുഷ്യ വ്യാഖ്യാനങ്ങളോടെ  ധാരാളം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.
   ഇപ്രകാരം തന്നെ, ഇസ്ലാമിക മാനങ്ങളും ചിന്തകളും ഉൾകൊള്ളിച്ച രചനകളും പുറത്തു വന്നിട്ടുണ്ട്. പ്രതീക്ഷകളേക്കാൾ കൂടുതൽ ഭീതികൾ നിറഞ്ഞതാണ് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള എഴുത്തുകളുടെ കാതൽ. മരണം രുചിച്ച ഒരു മനുഷ്യാത്മാവിന്റെ  ജീവിതപ്രയാണത്തെയാണ് "മരണ പര്യാന്തം റൂഹിന്റെ നാൾവഴികൾ " എന്ന ശംസുദ്ധീൻ മബാറക്കിന്റെ നോവലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മുസ്ലിം കുടുംബാംഗമെന്ന നിലയിൽ ചെറുപ്പം മുതലെ കേട്ടുശീലിച്ച കഥകൾ ഒരു നോവലിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ് അദ്ദേഹം. ഭാഷാപരമായി വലിയ പ്രാധാന്യമില്ലങ്കിലും ആഖ്യാനരീതിയും കാലക്രമവും വളരെയധികം ആകർഷണീയമാണ്. നോവലിലെ നായകനായ ബഷീറിന്റെ ആത്മാവ് വേർപെട്ടതു മുതൽ ലോകാവസാനവും കഴിഞ്ഞ് താൻ ബാക്കിവെച്ച കർമങ്ങളുടെ വിചാരണയിലൂടെ നരക - സ്വർഗ പ്രവേശനവും വിവരിക്കുന്നതാണ് നോവലിലെ ഉള്ളടക്കം . തന്റെ സഞ്ചാരവും അനുഭവവും പറഞ്ഞു തരുന്നതിനു പുറമെ സന്ദർഭാനുസരണം പ്രവാചക കഥകളും കൂട്ടിചേർത്ത്, എല്ലാം വിശദമായി വിവരിക്കുന്ന  ആത്മാവ് ചരിത്രത്തെയും തന്റെ കാലത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതായി തോന്നും.
കല്ലറ ജീവിത സമയത്ത് തന്നെ സന്ദർ ശിക്കാൻ വരുന്ന  സുഹൃത്തുക്കളായ ആത്മാവുമായി  ദുഖങ്ങൾ പങ്കുവക്കുന്നതിൽ ആനന്ദം കണ്ടത്തുന്നു. മലാഖയിൽ നിന്നും അനുമതി ലഭിക്കുമ്പോൾ തന്റെ കാൽപാദങ്ങൾ പതിഞ്ഞിരുന്ന സ്ഥലങ്ങൾ നേരിൽ കാണാനും ഓർമകൾ അയവിറക്കാനും ശ്രമിക്കുന്നു. ലോകം അവസാനത്തോടടുക്കുമ്പോൾ സംഭവിക്കുന്ന ഭീകരാന്തരീക്ഷത്തെ തന്റെ അനുഭവസാക്ഷ്യത്തിലൂടെ വരച്ചു തീർക്കാൻ ശ്രമിക്കുന്നു. അന്ത്യനാളിനു ശേഷം വിചാരണക്കായി ഒരുമിച്ചു കൂടിയതും നരകത്തിലെയും സ്വർഗത്തിലെയും വിവരണങ്ങളും നൽകുന്നതോടെ നോവൽ അവസാനിക്കുന്നു. പുസ്തകത്തിന്റെ അവസാന താൾ മറിഞ്ഞപ്പോഴും ഒരു സംശയം ബാക്കിയായിരിക്കുന്നു...! ബഷീർ എന്ന നാമം ആത്മാവിന്റെതോ ശരീരത്തിന്റെതോ...?



ഫസൽ കൊലാക്കൽ 

നെഹ്റു- ഇന്ത്യയുടെ കണ്ടെത്തൽ



                  -ശശി തരൂർ -


മലയാള വിവർത്തകൻ :ശാജി ജേക്കബ്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി , രാഷ്ട്ര ശിൽപി ജവഹർ ലാൽ നെഹ്റുവിനെ കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് " നെഹ്റു ഇന്ത്യയുടെ കണ്ടെത്തൽ" .മുൻ കേന്ദ്ര മന്ത്രിയും MP യും ആയ ഡോ: ശശി തരൂരാണ് ഗ്രന്ഥകർത്താവ്.ശാജി ജേക്കബ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തലക്കെട്ടിനോടൊപ്പം നെഹ്റുവിനെ കണ്ടെത്തിയത്  ഇന്ത്യയാണ് എന്ന് ലേഖകൻ പറയുന്നു. ഈ പുസ്തകത്തിൽ നെഹ്റുവിനെ വീരപുരുഷനായി മാത്രം ഉയർത്തി കാടുകയല്ല മറിച്ച് എല്ലാ വിധത്തിലും അദ്ദേഹത്തെ അപഗ്രഥിക്കുകയാണ്  ലേഖകൻ ചെയ്യുന്നത്.
അദ്ദേഹം വലിയ പ്രതിഭാശാലിയായിരുന്നു.അതു കൊണ്ട് തന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതും. ലോകത്തെ വിപ്ലവകാരികളിൽ പ്രധാനപ്പെട്ടവരിൽ മുമ്പിൽ തന്നെ ഗാന്ധിജിയും നെഹ്റുവും എന്നത് ഭാരതീയർക്ക് അഭിമാനകരം തന്നെയാണ്.മലയാളത്തിൽ നെഹ്റുവിന്റെ ജീവചരിത്രം എഴുതിയത് EMS നമ്പൂതിരിപ്പാടാണ്.


      20-ാം നൂറ്റാണ്ടിന്റെ ദേശീയതകളുടെ മഹാ പുരോഹിതനെ 21 മത് നൂറ്റാണ്ടിന്റെ ആരവ പശ്ചാത്തലത്തിൽ ഒന്ന് വിശകലനം ചെയ്യാനാണ് ലേഖകൻ ശ്രമിക്കുന്നത് .അദ്ദേഹത്തിന്റെ ബാല്യം അനുഗ്രഹീതവും യൗവനം അവിസ്മരണീയവുമായിരുന്നു.9 അധ്യായങ്ങളിലാണ് ഈ ജീവചരിത്രത്തെ രചിക്കപ്പെട്ടിട്ടുള്ളത്.ഇന്ത്യക്ക് നൽകിയ പൈതൃകത്തിന്റെ നെടും തൂണുകൾ വിമർശകമായി വിലയിരുത്തി ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നു.

കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു അവതരിപ്പിച്ച ഒരു പ്രമേയം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.ഗാന്ധി ഉൾപ്പടെയുള്ളവർ അത് അല്പം കടന്ന കയ്യായി കണ്ടു. ഗാന്ധിജി അദ്ദേഹത്തോട് പൊരുത്തപ്പെടാൻ കഴിയില്ല എന്ന രീതിയിൽ നെഹ്റുവിന് ഒരു കത്തെഴുതി. നെഹ്റു പിന്നീട് ഗാന്ധിജിയെ പരസ്യമായി വിമർശിക്കുകയല്ല ചെയ്തത്,മറിച്ച്, ഗാന്ധിജിയുടെ മഹത്വം ഉദ്ഘോഷിച്ച് കീഴടങ്ങുകയാണ് ചെയ്തത്. ഇങ്ങനെ പല സന്ദർഭങ്ങളിലും ഗാന്ധി - നെഹ്റു പിണക്കം കാണാവുന്നതാണ്. ബ്രിട്ടീഷ് ഭരണത്തെ അതിജീവിക്കാൻ എന്തെല്ലാം നാം ചെയ്തു എന്ന് ആധികാരികമായി ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. നെഹ്റു മാർക്സിസ്റ്റ് ചിന്തയുള്ള വ്യക്തിയാണ് എന്ന് പലരും പറയപ്പെടുന്നു ,പക്ഷെ ,അത് തെറ്റാണെന്ന് ലേഖകൻ ചൂണ്ടി കാണിക്കുന്നു. നെഹ്റുവിന് എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള കവിത Robert frost ന്റെ പ്രസക്തമായ കവിതയാണ്

The woods are lovely, dark and deep. But I have promises to keep, and miles to go before I sleep.
ഒരു ഭാരതീയൻ ഈ പുസ്തകം വായിച്ചിരിക്കൽ അത്യാവിശ്യമായി തോന്നുന്നു. ഭാവി ഇന്ത്യ സുന്ദരമാവട്ടെ... ശുഭം പ്രതീക്ഷിക്കുന്നു.....

           
 
റംഷാദ് എംവി

പഥേർ പാഞ്ചാലി...... പാതയുടെ സംഗീതം.


( ബിഭൂതിഭൂഷൺ ബന്ത്യോപദ്ധ്യായ)

ഇന്ത്യൻ സാഹിത്യത്തിലെ ഇതിഹാസം എന്ന പേരിലറിയപ്പെടുന്ന കൃതിയാണ് പഥേർ പാഞ്ചാലി. ബിഭൂതിഭൂഷന്റെ മാസ്റ്റർ പീസായ ഈ കൃതി പ്രസിദ്ധീകൃതമായതോടെ അദ്ധേഹം ബംഗാളി സാഹിത്യത്തിലെ വിഖ്യാതനായി. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യത്തിൽ ഗദ്യത്തിലായാലും പദ്യത്തിലായാലും പഥേർ പാഞ്ചാലിക്കു സദൃശ്യമായി ഒരു കൃതിയുമില്ല. വളരെ സുന്ദരവും ലളിതവുമാണ് ഇതിലെ ആഖ്യാനശൈലി.പ്രകൃതിയെ ഇത്രമേൽ ആഴമേറിയ ഭാവനകളിലേക്ക് കൊണ്ടു പോകുന്ന കൃതികൾ വളരെ വിരളമാണ്.ഒരു പക്ഷെ ഇതിലെ കേന്ദ്ര കഥാപാത്രങ്ങളേക്കാളും കഥകളേക്കാളും പ്രാധാന്യം ഇതിലെ പ്രകൃതി വർണ്ണനക്കാണ് എന്ന് വായനക്കാർ അഭിപ്രായപെട്ടേക്കാം.

വശ്യമായ പ്രകൃതി വർണ്ണനയ്ക്കു ഒരു ഉദാഹരണം നോക്കാം  ''വഴിയരികിലെ മൈതാനം ആഞ്ഞിലി, പാല, എടന, തുടങ്ങിയ മരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. എല്ലാ മരങ്ങളിലും പടർന്നു കയറിയ മുണ്ടവള്ളി വലിയ ഇലകൾ കൊണ്ടു കടമുതൽ തുമ്പുവരെ മരങ്ങളെ പൊതിഞ്ഞു സർവ്വത്ര പച്ചനിറം നൽക്കുന്ന .അവ കോളാമ്പിപോലെയുള്ള പൂക്കൾ സൂര്യനു നേരെ മലർത്തിവെച്ചിരിക്കുന്നു. പോക്കുവെയിലിന്റെ കാന്തി, പക്ഷികളുടെ കൊഞ്ചൽ -എവിടേയും  കാണാം പ്രകൃതി നാലുപാടും വാരിവിതറയിരിക്കുന്ന ഐശര്യം". ഇതിലപ്പുറം അവിടെയുള്ള പ്രകൃതിയെ വർണ്ണിക്കാൻ ഒരു പക്ഷെ നമ്മുക്കാവില്ല. നേരിട്ടു കാണുന്നതിനേക്കാൾ അനുഭൂതി വിശേഷങ്ങൾ അവ വായനക്കാർക്കു നൽകുന്നു.

അപ്പു എന്ന കൊച്ചുബാലന്റെ അനുഭവങ്ങളാണ് ഈ കൃതിയുടെ കഥാകേന്ദ്രം. ഒരു കൊച്ചു ബ്രഹ്മണ കുടുമ്പത്തിൽ ജനിക്കുന്ന അപ്പു ആ വീട്ടിലെ കണ്ണിലുണ്ണിയായി മാറുന്നു. അവനെന്തു കുസൃതി കാണിച്ചാലും സ്നേഹത്തോടെ മാത്രമെ അമ്മ അവനോട് പെരുമാറിയിരുന്നുള്ളു. അപ്പുവിനു തന്റെ അമ്മയേക്കാൾ ഇഷ്ടം ചേച്ചി ദുർഗ്ഗയോടായിരുന്നു. തന്നേക്കാൾ നാല് വയസ് പ്രായമായ ചേച്ചി എന്തിനേക്കാളും അവനെ സ്നേഹിക്കുന്നു എന്നു അവനറിയാം. പകൽ മുഴുവൻ കറങ്ങി നടക്കുന്ന ചേച്ചിയുടെ പ്രധാന ജോലി കാട്ടിലെയും നാട്ടിലെയും മധുരമായ കായ്കനികൾ ശേഖരിച്ച് അപ്പുവിനു കൊണ്ടുപോയി കൊടുക്കുക എന്നതായിരുന്നു. ഒരു അങ്ങളെയും പെങ്ങളും എത്രമാത്രം പരസ്പരം സ്നേഹിക്കാൻ കഴിയുമെന്നത് ഈ കൃതിയിൽ നമ്മുക്ക് കാണാം. അവസാനം രോഗഭാതിതയായി മരണശയ്യയിൽ ദുർഗ്ഗ കിടകുമ്പോൾ കഥയുടെ ഏറ്റവും വികാരനിർഭരമായ അവസ്ഥയിൽ വായനക്കാർ എത്തി ചേരുന്നു. മരണശയ്യയിൽ കിടന്നു അവസാനമായി ദുർഗ്ഗ അപ്പുവിനോട് പറഞ്ഞതു "എനിക്ക് തീവണ്ടി കാണിച്ചു തരുമോ "എന്നാണ്. കുരുന്നു മക്കളുടെ ഈ അകളങ്കമായ സ്നേഹപറച്ചിലുകളിൽ കണ്ണിമ നനയാത്ത വായനക്കാർ ഉണ്ടാകില്ല.
ഈ കൃതിയുടെ കഥയ്ക്കപ്പുറം ഒരു വലിയ സാമൂഹിക പശ്ചാതലത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഇന്ദിരാ ഠാകൂരൺ എന്ന വൃദ്ധയുടെ ജീവിതം ബ്രഹ്മണ വിധവകളുടെ ജീവിത പ്രതിസന്ധിയെ കുറിച്ച് നമ്മുക്ക് പറഞ്ഞു തരുന്നു.ചെറുപത്തിലെ ഭർത്താവ് മരിച്ച ഇന്ദിരയ്ക്കു പിന്നെ ജീവിതാന്ത്യത്തിൽ എല്ലാ അഭയങ്ങളും നഷ്ടപെടുകയും ചെയ്യുന്നു. ഗതിയില്ലാത്ത ആത്മാവിനെ പോലെ അവർ അഭയമില്ലാതെ അലഞ്ഞു. വഴിമദ്ധ്യേ തളർന്നുവീണു മരിക്കുന്നു.
അപ്പുവിന്റെ അച്ചൻ ഹരിഹരറായ് വലിയ ബ്രഹ്മണ കുടുമ്പത്തിലാണു ജനിച്ചെതെങ്കിലും ബ്രഹ്മണ അനന്തരവകാശ നിയമ പ്രകാരം സ്വത്ത് ലഭിക്കാതെ പോകുന്നു. ഇങ്ങനെയുള്ള ബ്രഹ്മണ കുടുമ്പങ്ങളുടെ ദാരിദ്ര്യം നിറഞ്ഞ സാമൂഹിക പശ്ചാതലങ്ങളിലേക്കും ഈ പുസ്തകം വിരൽ ചൂണ്ടുന്നു. ജാതി വ്യവസ്ഥ കാരണം താഴ്ന്ന ജാതിക്കാർ മാത്രമല്ല ബ്രഹ്മണർ പോലും അതിന്റെ ഭവിശ്യത്തിനു പാത്രമായവരായിരുന്നു എന്ന വസ്തുത ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. ബിഭൂതിഭൂഷൺ ബന്ത്യോപ ദ്ധ്യായ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യ രംഗത്തിനു നൽകിയ ഈ കൃതി, അന്നത്തെ സാമൂഹിക രാഷ്ട്രീയ പരിസരത്തിനു  നൽകിയ സന്ദേശങ്ങൾ വിലമതിക്കാനാകാത്തതാണ്

സയ്യിദ് സാബിഖ് തങ്ങൾ



'by the river piedra, I sat down and wept'



'by the river piedra, I sat down and wept' - paulo Coelho
"to love is to lose control"

Pilar, a woman with unfaith in God as she experienced by her life losing her love and tried for that for many years. Then she had got that from her childhood friend made her let regain her belief in god and prayer. That's love, has some kind of power to defeat heart that no weapons can. It can make a change in the world.
 On other side, there is a feminine touch in the story that describe through the character of Pilar's lover that he search for the miraculous spiritual gift and he found the feminine face of god through the goddess Mariya and he describing to her lover Pilar about the contribution of women in this world through out the story.
After all, this story is an effusion of two different love, the love that give happiness and the love to be scared. The first one is the love to God through discovering miraculous spiritual gift and the second one is the romantic love.
                                         Abdurahman p

ഭാരതീയ സംസകാരത്തിന്റെ അടിയൊഴുക്കുകൾ




  ടി. മുഹമ്മദ്


   ഭാരതാംബയുടെസംസ്കാര  വ്യവഹാരങ്ങളിൽ നിന്ന് സെമിറ്റിക് പ്രവാചകന്മാരുടെ  സന്ദേശങ്ങളും ഏകദൈവ വിശ്വാസത്തിന്റെ സാംഗത്യവും ഖനനം ചെയ്തെടുക്കുന്ന ഗവേഷണ കൃതിയാണ് ഐ.പി.എച്ച് പബ്ലിഷ് ചെയ്ത് ഈ പുസ്തകം അനുവാചകർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്.ഭാരതീയ സംസ്കൃതിയുടെ ഉൾതുടിപ്പ  ശുദ്ധ ഏകദൈവ വിശ്വാസ ധാരയിൽ നിന്ന് പ്രാഭുത്ഭവിച്ചതാണന്ന് ഗ്രന്ഥകാരൻ സംശയലേശ്യമന്യേ സമർത്ഥിക്കുന്നു. ഭാരതീയ ദർശനം ഏകദൈവ വിശ്വാസത്തിൽ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് വ്യതിചലിച്ച് വഴിപിഴച്ച്  പ്രയാണം ചെയ്തതാണ്. ഈ വാദത്തിന് ഉപോദ്ബലകമായി പ്രാക്തനമായ പുരാണ ഗ്രന്ഥങ്ങളിലെയും വേദഗ്രന്ഥങ്ങളിലേയും ശ്ലോകങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ഉദാഹരണമായി ഋഗ്വേദത്തിലെ ഏകശിലാമുഖം പ്രദ്യോതിപ്പിക്കുന്ന  ശ്രദ്ധിക്കുക.
ത്വമേഗംശരണ്യം ത്വമേഗം വരണ്യം
ത്വമേഗം ജഗത്കാരണം വിശ്വരൂപം
ത്വമേഗം ജഗത് കർതൃ പാതൃ ബ്രഹത്
ത്വമേഗം പരം നിശ്ചലം നിർവി കൽപം
ത്വമേഗം എന്ന പദത്തിന്റെ വിവക്ഷ ഏകം എന്നതാണ്. കൃത്യവും യഥോചിതവുമായ തെളിവുകളുടെ പിൻബലത്തോടെയാണ് തന്റെ  ഗവേഷണ നിരീക്ഷണങ്ങൾ പ്രകാശിപ്പിക്കുന്നത്. ഭാരതീയ ദർശനങ്ങളോട് ഇസ്ലാമിക പരിപ്രേക്ഷ്യത്തെ ചേർത്ത് വെച്ച് അക്കാദമിക്ക് സ്വ ഭാവത്തോടു കൂടെ ദർശങ്ങൾക്കിടയിലെ സാധർമ്മ വൈ ധർമ്മ്യങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. പ്രവാചകന്മാർ അവതാരങ്ങളാക്കുമോ എന്ന സന്ദേഹം നിഴലിക്കുന്ന ഉപര്യുക്ത ദാർശനിക വ്യവഹാരങ്ങളിലെ സാധർമ്യങ്ങളെയും വൈധർമ്മ്യങ്ങളെയും സവിസ്ത രം വിസ് തരിക്കുന്നു. ഒരു മുന്നറീപ്പുകാരൻ കടന്നുവരാത്ത സമൂഹവും കഴിഞ്ഞ് പോയിട്ടില്ല എന്ന ഖുർആനിക പ്രോക്തത്തിന്റെ സാധൂകരണത്തിന് അവതാരങ്ങൾ പ്രവാചകന്മാരാണന്ന് അനുമാനിക്കാം ശക്തി യുക്തമായ തെളിവുകൾ അന്യമാണെങ്കിലും. പക്ഷേ, അവതാര സങ്കൽപ്പങ്ങളുടെ സൂക്ഷ്മതലങ്ങളിൽ പ്രവാചക അവതാര സാധർമ്മ്യം വൈരുദ്ധ്യമായി രൂപാന് തരം പ്രാപിക്കുന്നു. അവതാരം ദൈവത്തിന്റെ കേവലരൂപ ജന്മ മോ പരകായപ്രവേശനമോ ആണെന്നിരിക്കെ ദ്വന്ദ സമന്വയം സാധൂകരണത്തിന് വിധേയമാകുന്നില്ല. ഭാരതീയ മതങ്ങളുടെ തായ് വേരുകൾ ചെന്നെത്തിച്ചേരുന്നത് സാബി മതത്തിലാണന്നും അത് നൂഹ് നബി പ്രബോധനം ചെയ്ത ഇസ്ലാമതമാണന്നും കൃതിയിൽ സമർത്ഥിക്കുന്നു. ഭാരതീയ മതാനുഷ്ഠാനാചാരങ്ങങ്ങൾ പര്യവേക്ഷണം ചെയ്യാൻ മുസ്ലിം ചരിത്രകാരന്മർ പരിശ്രമിച്ചിട്ടില്ലെന്നും ആകയാൽ ഭാരതമത സങ്കൽപ്പങ്ങളിലെ ഇസ്ലാമിക ചൈതന്യം പ്ര ദ്യോതിപിക്കാൻ കഴിയാതെ പോയി എന്നും അദ്ധേഹം പരിതപിക്കുന്നു. അൽ ബിറൂനിയെ പോലെയുള്ള വളരെ വിരളമായ ചരിത്രപണ്ഡിത ശിരോമണികൾ മാത്രമാണ് അത്തരം ശ്ലാഘനീയ ദൗത്യനിർവ്വഹണത്തിന് അഹമഹമികയാ മുന്നോട്ടു വന്നത്. ഭാരതീയ മത സങ്കൽപ്പങ്ങൾ ബ്രാന്മണ്യത്തിന്റെ പൂണൂലിൽ ബന്ധിതമാകയാൽ മുസ്ലിം ചരിത്രകാരന്മാർക്ക ദാർശനികപഠനം ദുർഘടമായിരുന്നു. ജാതീയ വീക്ഷണത്തിൽ ബ്രാഹ്മണ വൈശ്യ ക്ഷത്രിയന്മാരല്ലാത്തവർ ശൂദ്രന്മാരാണന്നും അവർക്ക് വേദ പഠനം  കുറ്റകരമാണന്നും അവരെ ഭ്രഷ്ട കൽപിക്കണമെന്നുള്ള പൊതുബോധം നിലനിന്നിരുന്ന പരിസ്ഥിതിയിൽ  മതതത്വങ്ങളുടെ അന്തർലീനമായ വസ്തുതകളെ ബഹിസ്ഫുരണം ചെയ്യാൻ സാധിച്ചില്ല എന്ന് നിരീക്ഷിക്കുന്നു. ചുരുക്കത്തിൽ ഏകദൈവ വിശ്വാസ ക്രമത്തിൽ നിന്ന് മാനുഷിക ക്രയവിക്രയങ്ങളാൽ ബഹുദൈവ വിശ്വാസ സങ്കൽപത്തിലേക്കും ബിംബപൂജ യിലേക്കും നിപതിക്കുകയായിരുന്നു ആർഷ സംസ്കൃതിയുടെ ഉള്ളടക്കം. ഭാരതത്തിൽ ഉയിർ കൊണ്ട് ഉരവം പ്രാപിച്ച അനവധി നിരവധി സംസ്കാരങ്ങളോട് സംവേദനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളിലെ ആധാന പ്രധാനങ്ങളുടെ  പ്രതിക്രിയകളുടെയും ഉപോദ്പന്നമായി കലർപ്പുള്ള ഒരു നവ സംസ്കൃതി രൂപപ്പെടുകയും അനന്ത രം മൂലമതത്തിന്റെ ദരശനങ്ങളെ തമസ്‌കരിക്കപ്പെടുകയും കാലാന്തരേണ ഏകത്വം ബഹുത്വമാവുകയും അഭൂതപൂർവ്വമായ ആചാര അനുഷ്ഠാനങ്ങളുടെ കേതാരഭൂമിയായി ഭാരതദർശനങ്ങൾ അനുരൂപപ്പെടുകയാണുണ്ടായത്. പൗരോഹിത്യഹിതങ്ങളും ഇവ്വിശയകമായി അഭേദ്യബന്ധം പുലർത്തുന്നു.  കൊളോണിയൽ ചരിത്രകാരന്മാർ ഭാരതീയ ദർശനങ്ങൾ വേദവും പുരാണവുമാണെന്ന് ചരിത്രവൽക്ക രിച്ച്  ബ്രഹസ്പതിയുടെ ചാർവ്വാക ദർശനങ്ങൾ പോലെയുള്ള നാസ്തിക ഭൗതിക ദർശനങ്ങളെ കറുപ്പു പൂശിയതാനെന്നും ഭാരതീയ മതങ്ങളുടെ പ്രാക്തന രൂപങ്ങൾ ദൈവനിരാസമാണന്നുമുള്ള  ഇടതുപക്ഷ ബുദ്ധിജീവികളുടെ  ചരിത്ര വക്രീകരണത്തിനുള്ള പൂരണം കൂടിയാണ് ഈ കൃതി.
                               
അബൂബക്കർ കെ കെ