Thursday, 21 February 2019

ബിരിയാണി




 സന്തോഷ് എച്ചിക്കാനം

എഴുത്തുകളിലെ പേരുകൾ മതമോ ജാതിയോ സ്പർശിക്കുമ്പോൾ പൊള്ളയായ വിമർശനങ്ങൾ സ്വഭാവികമാണ്. വിരുദ്ധതയിലെ വസ്തുകൾ അന്വാഷിക്കലാണ് നല്ല വായനക്കാരന്റെ ധർമ്മം.  തിരിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങളെ പൊതുബോധ്യത്തിൽ കൊണ്ടുവരാൻ എഴുത്തുകാരന് സാധിക്കും. ഈ തിരിച്ചറിവ് തങ്ങൾക്കെതിരാണെന്ന് വ്യക്യാനിക്കുന്നത്, സ്വയം നിർമിച്ചെടുത്ത എഴുത്തുകാരന്റെ  ശുദ്ധ - അശുദ്ധങ്ങളെ മാനിച്ചായിരിക്കുമ്പോഴാണ് ഒരു തരത്തിലുള്ള ഫാസിസമാക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ "ബിരിയാണി " എന്ന കഥയെ വിമർശിക്കുന്നതും ചില ധാരണകളുടെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു. എതിർക്കുന്നവർ ബിരിയാണി ഒരു മത ഛിഹ്നമല്ലെന്നു ആദ്യം അംഗീകരിക്കണം.

1970 കൾക്കു ശേഷം മരുഭൂമിയിലെ പച്ചതേടി പോയവരിൽ ഉണ്ടാക്കി തീർത്ത സമ്പന്നതയുടെ ഒരു സാമൂഹിക അപചയം കൃത്യമായി ചിത്രീകരിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ കലന്തൻ ഹാജിയെ വിശേഷിപിക്കപ്പെടുന്നത് നാലു ഭാര്യമാരോടും നീതി പുലർത്തുന്ന അതിസമ്പന്നനായ ഒരു പ്രവാസി. പഞ്ചാബിൽ നിന്നിറക്കിയ ബസ്മതി അരിയുടെ ലോഡുമായി വാഹനം വന്നപ്പോഴാണ് ആയുസ്സിന്റെ അവസാന മുഴക്കം മുഴങ്ങുന്ന ഹാജിയുടെ പേരമകന്റെ വിവാഹ സൽകാരം നാട്ടുകാർക്ക് ഓർമ വന്നത്. ആഘോഷങ്ങൾക്കിടെ ഹാജിയുടെ കാര്യസ്ഥൻ 'അസൈനാർച്ച' ഒരു ബീഹാരി തൊഴിലാളിയെ വിളിക്കുന്നതോടെ ദാരിദ്യത്തിന്റെ കഥ തുടങ്ങുന്നു. 500 രൂപ തൊഴിൽ പ്രതിഫലം ഉപാദിയായി പറയുന്ന ലാൽമാത്തിയ എന്ന ബീഹാരി തൊഴിലാളിയെ വംശത്തിന്റെ കണക്ക് പഠിപ്പിക്കുകയാണ് അസൈനാർച്ച. ദാരിദ്ര്യം കൂടപിറപ്പായ ലാൽ മാത്തിയയുടെ കുടംബത്തിന്റെ വിശപകറ്റാൻ മാത്രം സമ്പന്നമായിരുന്നില്ല രാജ് മഹൽ കോൾ ഘനിയിലെ അദ്ധ്വാനം .  " അടുജീവിത"ത്തേക്കാൾ ദുഷ്കരമായ ബീഹാറിലെ തന്റെ ഘനി ജീവിതം പങ്കുവച്ചപ്പോൾ അസൈനാർച്ചയുടെ മുഖഭാവത്തെ ഒരു 'തിയറി'യിലൂടെ വിവരിക്കുന്നു."നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പൊ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലുടെ കടന്നു പോയിരിക്കണം" . അഥിതികളെ സൽകരിക്കാൻ ഭാഗ്യം ലഭിക്കാത്ത ബിരിയാണി ചെമ്പുകളെ കുഴിയിലേക്ക് മറിച്ചിടുമ്പോൾ പട്ടിണി കൊണ്ടുപോയ തന്റെ മകനെ ലാൽമാത്തിയ ഓർക്കുന്നതോടെ കഥ അവസാനിക്കുന്നു.

ഫസൽ കൊടക്കാട് 



Wednesday, 20 February 2019

ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ

   




സത്യമായ ചരിത്രത്തിന്റെ മഹത്തരമായ  അദ്ധ്യായമാണ് ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ..ഇന്ത്യാ രാജ്യത്തിന്റെ സംസ്കാരത്തോട് കൂറു പുലർത്തി മഹദ് സംഭാവനകൾ രാജ്യത്തിന് സമർപ്പിച്ച മുസ്‌ലിം സമുദായത്തിന്റെ പൈതൃകം തമസ്കരിക്കാൻ  ബോധപൂർവ്വമായ കൈകടത്തലുകളും തിരുത്തിക്കുറിക്കലുകളും ഹിജണ് അജണ്ടകളായി ചിലരുടെ അണിയറകളിൽ  പ്രവർത്തനം സജീവമായിക്കൊണ്ടിരിക്കുന്ന നവ സാഹചര്യത്തിൽ ഇ അഹമ്മദ് സാഹിബ് രചിച്ച ഈ പുസ്തകം കാലികമായി വളരെ പ്രാധാന്യമർഹിക്കുന്നു...

വിദ്യാഭ്യാസ മുന്നേറ്റത്തോടു കൂടി വിപ്ലവ മുദ്രാവാക്യം ഉയർത്തി മുസ്ലിമിന്റെ മുന്നേറ്റത്തിന് മറുവായന പകർന്ന സർ സയ്യിദും,ദാർശനിക ചിന്തകളോടെ ഇസ്ലാമികാധ്യാപനവും രാജ്യ സ്നേഹവും പഠിപ്പിച്ച അല്ലാമാ ഇഖ്ബാലും തിരി കൊളുത്തിയ നവോത്ഥാനത്തിന്റെ കഥയാണ് ഇതിൽ ഉൾക്കൊണ്ടത്....പുറമെ,ദേശാഭിമാന ബോധത്തിന്റെ സുന്ദര വഴികൾ ഇന്ത്യൻ ജനതക്ക് തെളിയിച്ചു കൊണ്ട് സാമൂഹ്യ പ്രതിപദ്ധതയുടെ തെളിമയാർന്ന വീചികളിലേക്ക് ജനമനസ്സുകളെ കൈപിടിച്ച മൗലാനാ മുഹമ്മദലിയുടെ ത്യാഗ മനോഭാവങ്ങളും പ്രവർത്തന സന്നദ്ധതയുമാണ് ഇതിൽ അടങ്ങിയത്..

ഉൾക്കാഴ്ചയുടെ ചിന്താധാരകൾ കൊണ്ട് ഉത്തമ ജനാധിപത്യബോധവും രാഷ്ട്രീയ മുന്നേറ്റ ചിന്തകളും സിരയിലലിഞ്ഞ മുഹമ്മദലി ജിന്നയുടെ അർപ്പണ ബോധങ്ങളും ഇതിൽ അടങ്ങുന്നതോടെ ഇന്ത്യൻ മുസ്ലിമിന്റെ ഗതകാല ചരിത്ര സത്യങ്ങൾ നമുക്ക് ലഭിക്കുകയാണ്..

ലളിതമായ ഭാഷയിലൂടെ ചരിത്രത്തിന്റെ ഉന്നത മേഖലകളിലേക്ക് വായനക്കാരന്റെ ശ്രദ്ധ തിരിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്..

തുർക്കിയുടെ രാഷ്ട്രീയ സാഹചര്യങ്ങളും ബ്രിട്ടന്റെ ക്രൂരഹത്യകളും ലോക മഹായുദ്ധത്തിന്റെ വ്യാപ്തിയും ഉൾക്കൊള്ളിക്കുന്നതോട് കൂടി,ഇതിൽ അടങ്ങിയ നേതാക്കളുടെ ജീവിത സാഹചര്യങ്ങളിലേക്കും വായനക്കാരനെ കൊണ്ട് പോയിട്ടുണ്ട്....

ജമീൽ