Thursday, 21 February 2019

ബിരിയാണി




 സന്തോഷ് എച്ചിക്കാനം

എഴുത്തുകളിലെ പേരുകൾ മതമോ ജാതിയോ സ്പർശിക്കുമ്പോൾ പൊള്ളയായ വിമർശനങ്ങൾ സ്വഭാവികമാണ്. വിരുദ്ധതയിലെ വസ്തുകൾ അന്വാഷിക്കലാണ് നല്ല വായനക്കാരന്റെ ധർമ്മം.  തിരിച്ചറിഞ്ഞ യാഥാർത്ഥ്യങ്ങളെ പൊതുബോധ്യത്തിൽ കൊണ്ടുവരാൻ എഴുത്തുകാരന് സാധിക്കും. ഈ തിരിച്ചറിവ് തങ്ങൾക്കെതിരാണെന്ന് വ്യക്യാനിക്കുന്നത്, സ്വയം നിർമിച്ചെടുത്ത എഴുത്തുകാരന്റെ  ശുദ്ധ - അശുദ്ധങ്ങളെ മാനിച്ചായിരിക്കുമ്പോഴാണ് ഒരു തരത്തിലുള്ള ഫാസിസമാക്കുന്നത്. സന്തോഷ് എച്ചിക്കാനത്തിന്റെ "ബിരിയാണി " എന്ന കഥയെ വിമർശിക്കുന്നതും ചില ധാരണകളുടെ അടിസ്ഥാനത്തിലാണെന്നു തോന്നുന്നു. എതിർക്കുന്നവർ ബിരിയാണി ഒരു മത ഛിഹ്നമല്ലെന്നു ആദ്യം അംഗീകരിക്കണം.

1970 കൾക്കു ശേഷം മരുഭൂമിയിലെ പച്ചതേടി പോയവരിൽ ഉണ്ടാക്കി തീർത്ത സമ്പന്നതയുടെ ഒരു സാമൂഹിക അപചയം കൃത്യമായി ചിത്രീകരിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിരിക്കുന്നു. പ്രധാന കഥാപാത്രമായ കലന്തൻ ഹാജിയെ വിശേഷിപിക്കപ്പെടുന്നത് നാലു ഭാര്യമാരോടും നീതി പുലർത്തുന്ന അതിസമ്പന്നനായ ഒരു പ്രവാസി. പഞ്ചാബിൽ നിന്നിറക്കിയ ബസ്മതി അരിയുടെ ലോഡുമായി വാഹനം വന്നപ്പോഴാണ് ആയുസ്സിന്റെ അവസാന മുഴക്കം മുഴങ്ങുന്ന ഹാജിയുടെ പേരമകന്റെ വിവാഹ സൽകാരം നാട്ടുകാർക്ക് ഓർമ വന്നത്. ആഘോഷങ്ങൾക്കിടെ ഹാജിയുടെ കാര്യസ്ഥൻ 'അസൈനാർച്ച' ഒരു ബീഹാരി തൊഴിലാളിയെ വിളിക്കുന്നതോടെ ദാരിദ്യത്തിന്റെ കഥ തുടങ്ങുന്നു. 500 രൂപ തൊഴിൽ പ്രതിഫലം ഉപാദിയായി പറയുന്ന ലാൽമാത്തിയ എന്ന ബീഹാരി തൊഴിലാളിയെ വംശത്തിന്റെ കണക്ക് പഠിപ്പിക്കുകയാണ് അസൈനാർച്ച. ദാരിദ്ര്യം കൂടപിറപ്പായ ലാൽ മാത്തിയയുടെ കുടംബത്തിന്റെ വിശപകറ്റാൻ മാത്രം സമ്പന്നമായിരുന്നില്ല രാജ് മഹൽ കോൾ ഘനിയിലെ അദ്ധ്വാനം .  " അടുജീവിത"ത്തേക്കാൾ ദുഷ്കരമായ ബീഹാറിലെ തന്റെ ഘനി ജീവിതം പങ്കുവച്ചപ്പോൾ അസൈനാർച്ചയുടെ മുഖഭാവത്തെ ഒരു 'തിയറി'യിലൂടെ വിവരിക്കുന്നു."നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പൊ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും അങ്ങനെ ചില വേദനകളിലുടെ കടന്നു പോയിരിക്കണം" . അഥിതികളെ സൽകരിക്കാൻ ഭാഗ്യം ലഭിക്കാത്ത ബിരിയാണി ചെമ്പുകളെ കുഴിയിലേക്ക് മറിച്ചിടുമ്പോൾ പട്ടിണി കൊണ്ടുപോയ തന്റെ മകനെ ലാൽമാത്തിയ ഓർക്കുന്നതോടെ കഥ അവസാനിക്കുന്നു.

ഫസൽ കൊടക്കാട് 



Wednesday, 20 February 2019

ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ

   




സത്യമായ ചരിത്രത്തിന്റെ മഹത്തരമായ  അദ്ധ്യായമാണ് ഇന്ത്യൻ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ..ഇന്ത്യാ രാജ്യത്തിന്റെ സംസ്കാരത്തോട് കൂറു പുലർത്തി മഹദ് സംഭാവനകൾ രാജ്യത്തിന് സമർപ്പിച്ച മുസ്‌ലിം സമുദായത്തിന്റെ പൈതൃകം തമസ്കരിക്കാൻ  ബോധപൂർവ്വമായ കൈകടത്തലുകളും തിരുത്തിക്കുറിക്കലുകളും ഹിജണ് അജണ്ടകളായി ചിലരുടെ അണിയറകളിൽ  പ്രവർത്തനം സജീവമായിക്കൊണ്ടിരിക്കുന്ന നവ സാഹചര്യത്തിൽ ഇ അഹമ്മദ് സാഹിബ് രചിച്ച ഈ പുസ്തകം കാലികമായി വളരെ പ്രാധാന്യമർഹിക്കുന്നു...

വിദ്യാഭ്യാസ മുന്നേറ്റത്തോടു കൂടി വിപ്ലവ മുദ്രാവാക്യം ഉയർത്തി മുസ്ലിമിന്റെ മുന്നേറ്റത്തിന് മറുവായന പകർന്ന സർ സയ്യിദും,ദാർശനിക ചിന്തകളോടെ ഇസ്ലാമികാധ്യാപനവും രാജ്യ സ്നേഹവും പഠിപ്പിച്ച അല്ലാമാ ഇഖ്ബാലും തിരി കൊളുത്തിയ നവോത്ഥാനത്തിന്റെ കഥയാണ് ഇതിൽ ഉൾക്കൊണ്ടത്....പുറമെ,ദേശാഭിമാന ബോധത്തിന്റെ സുന്ദര വഴികൾ ഇന്ത്യൻ ജനതക്ക് തെളിയിച്ചു കൊണ്ട് സാമൂഹ്യ പ്രതിപദ്ധതയുടെ തെളിമയാർന്ന വീചികളിലേക്ക് ജനമനസ്സുകളെ കൈപിടിച്ച മൗലാനാ മുഹമ്മദലിയുടെ ത്യാഗ മനോഭാവങ്ങളും പ്രവർത്തന സന്നദ്ധതയുമാണ് ഇതിൽ അടങ്ങിയത്..

ഉൾക്കാഴ്ചയുടെ ചിന്താധാരകൾ കൊണ്ട് ഉത്തമ ജനാധിപത്യബോധവും രാഷ്ട്രീയ മുന്നേറ്റ ചിന്തകളും സിരയിലലിഞ്ഞ മുഹമ്മദലി ജിന്നയുടെ അർപ്പണ ബോധങ്ങളും ഇതിൽ അടങ്ങുന്നതോടെ ഇന്ത്യൻ മുസ്ലിമിന്റെ ഗതകാല ചരിത്ര സത്യങ്ങൾ നമുക്ക് ലഭിക്കുകയാണ്..

ലളിതമായ ഭാഷയിലൂടെ ചരിത്രത്തിന്റെ ഉന്നത മേഖലകളിലേക്ക് വായനക്കാരന്റെ ശ്രദ്ധ തിരിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്..

തുർക്കിയുടെ രാഷ്ട്രീയ സാഹചര്യങ്ങളും ബ്രിട്ടന്റെ ക്രൂരഹത്യകളും ലോക മഹായുദ്ധത്തിന്റെ വ്യാപ്തിയും ഉൾക്കൊള്ളിക്കുന്നതോട് കൂടി,ഇതിൽ അടങ്ങിയ നേതാക്കളുടെ ജീവിത സാഹചര്യങ്ങളിലേക്കും വായനക്കാരനെ കൊണ്ട് പോയിട്ടുണ്ട്....

ജമീൽ

Sunday, 7 October 2018

INDIA 2020


-Apj

'ദേശീയത' എന്ന വികാരത്തെ ഉണർത്തിയെടുത്ത് വൈദേശിക ആധിപത്യത്തിനെതിരെ തങ്ങളുടെ പൗരൻമാരെ അണിനിരത്താൻ  സ്വാതന്ത്ര്യ സമര കാലത്തെ രചനകൾ സഹായകരമായിട്ടുണ്ട്.ഗാന്ധിജിയുടെ The Story of My Experiments with Truth      എന്ന പുസ്തകവും ഇതേ രീതിയിലുള്ള സന്ദേശമാണ് നൽകുന്നത്.ആത്മകഥ എന്നതിനപ്പുറം ദേശീയതയാണ് അതിലെ ഉള്ളടക്കം  .എന്നാൽ, കഴിഞ്ഞ കാലത്തെ ചരിത്രം ഒർമ്മപ്പെടുത്തുക എന്ന ധർമ്മമാണ് സാതന്ത്ര്യ ഭാരതത്തിൽ ഇത്തരം പുസ്തകങ്ങളുടെ ഇന്നത്തെ പ്രസക്തി.1947 നു ശേഷം, തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലെത്തിക്കുകയും സാമൂഹ്യ സന്തുലിതാവസ്ഥയെ ശക്തിപെടുത്തുകയും ചെയ്യുക എന്നതായിരുന്നു  നമ്മൾ അഭിമുഖീകരിച്ച  വലിയ വെല്ലുവിളി. എല്ലാവിധ വേലി കെട്ടുകളും ഭേതിച്ച് ഒരു വികസിത രാജ്യം പടുത്തുയർത്താനാവശ്യമായ നിർമാണ പ്രക്രിയയിൽ പൗരബോധം മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമല്ല.വൈവിധ്യപൂർണ്ണമായ ഇന്ത്യയെ യുവശക്തി ഉപയോഗിച്ച് എങ്ങനെ അതിന്റെ ലക്ഷ്യം നേടിയെടുക്കാം എന്നതാണ് അന്ന് ചർച്ച ചെയ്തിരുന്നത്.ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൽ കലാമും സുഹൃത്ത് വൈ.എസ് രാജനും ചേർന്നെഴുതിയ "।NDIA 2020 " എന്ന പുസ്തകം രാജ്യത്തെ യുവജനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ ചർച്ചചെയ്യുന്നു.
  പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് ഒരു വികസിത ഇന്ത്യയെ സ്വപ്നം കാണുന്ന തോടപ്പം മാനവിക ശക്തി ഉപയോഗിച്ച് സമ്പൂർണ്ണ ക്ഷേമരാഷ്ട്രം പടുത്തുയർത്താൻ കഴിയുമെന്ന ശുപാപ്തിവിശ്വാസവും പ്രകടമാക്കുന്നു. സാങ്കേദിക വിദ്യയുടെ പുരോഗതിയെ വികസനത്തിന്റെ ആധാരമായി അദ്ദേഹം കണക്കാക്കുന്നു. പക്ഷെ, വൈദേശിക ശക്തികൾക്കു വേണ്ടി ഇന്ത്യയുടെ രൂപീകരണ ലക്ഷ്യത്തിൽ നിന്നുള്ള വ്യതിചലനത്തെ അൽപം ആശങ്കയോടെ വിലയിരുത്തുന്നു.സാങ്കേദിക വിദ്യയിൽ  ചൈനയുടെയും ജപ്പാന്റെയും പുരോഗതിയെ മാതൃകയാക്കണമെന്ന വീക്ഷണത്തെ "ഗ്രാഫിക്കൽ അനാലിസ"ത്തിലൂടെ വിശദീകരിക്കുന്നു. ഒരു ചെറിയ രാഷ്ട്രമായിട്ടും മലേഷ്യയുടെയും സിംഗപ്പൂരിന്റെയും വളർച്ച ഇന്ത്യ ഇന്ന് എവിടെ എത്തണമെന്ന ചിത്രത്തെ വരച്ചു തീർക്കുന്നു. എന്നിട്ടും യുവ ഇന്ത്യക്കാരിലുള്ള പ്രതീക്ഷ അസ്തമിക്കുന്നില്ലന്നു തീർത്തു പറയുന്നു.
      ഇംഗ്ലീഷിൽ എഴുതിയതാണങ്കിലും എല്ലാതരം വായനക്കാരിലും തന്റെ സന്ദേശം എത്തിക്കുക എന്ന നിർബന്ധബുദ്ധിയുള്ളതുപോലെയാണ് വായനാനുഭവം. സാധാരണ കലാമിന്റെ പുസ്തകങ്ങളിൽ കാണുന്ന ഒരു തരം " മോട്ടിവേഷൻ " ഇതിലും പ്രതിഫലിക്കുന്നു. സെന്റൻസുകളുടെ കോർവയിൽ പോലും രണ്ടാളുകൾ ചേർന്നെഴുതിയതാണന്ന് തോന്നുകയില്ല.  ലളിതമായി വായിച്ചു തീർക്കാം എന്നതിനപ്പുറം അദ്ദേഹത്തിൽ നിന്നും ലഭിക്കുന്ന 'ഇന്ത്യൻ ഊർജത്തെ ' ഒന്നുകൂടി കത്തിക്കുന്നതായിരുന്നു വായനാനുഭവം.
ഫസൽ കൊലാക്കൽ 


You Can Win


                                   Shivkera

ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളും അഭിലാഷങ്ങളും സ്വായത്തമാക്കണമെന്ന ആഗ്രഹത്തോടെ ആദ്യമായി ക്യാമ്പസിലേക്ക് പടികയറി വന്ന ദിവസം. ഏകാന്തനായി കോളേജ് വരാന്തയിലൂടെ നടക്കവേ ലൈബ്രറിയുടെ കവാടം കാണാനിടയായി. ഉള്ളിൽ കയറി ഞാൻ അടുക്കിവെച്ച ഷെൽഫിൽ പരതാൻ തുടങ്ങി. എന്റെ കണ്ണുകളിലൂടെ ഒരുപാട് പുസ്തകങ്ങൾ കടന്നുപോയി. പക്ഷെ ടേബിളിൽ വിതറിയിട്ട പുസ്തകങ്ങൾക്കിടയിൽ ഒരു പുസ്തകം എന്നെ വല്ലാതെ ആകർഷിപ്പിച്ചു. അതായിരുന്നു ഞാൻ എടുത്ത ആദ്യ പുസ്തകം ശിവകേരയുടെ "You Can Win".വ്യത്യസ്ത പാഠ ശാഖകളാക്കി ജീവിതവിജയത്തിന്റെ നാൾവഴികളെക്കുറിച് പറഞ്ഞുതരുകയാണ് ഈ പുസ്തകം."Winners don't do different things,they do things differently"പുസ്തക ചട്ടയിൽ എഴുതിവെച്ചിട്ടുള്ള ഈ വാക്കുളാണ് എന്നെ കൂടുതൽ ഉൾവായനക്ക് പ്രേരകമാക്കിയത്. നിങ്ങൾ ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ? അങ്ങനെയൊരു ആഗ്രഹം ജനിക്കുന്നുവെങ്കിൽ,ആ ആഗ്രഹത്തെ സഫലീകരിക്കാൻ ഈ പുസ്തകം നിങ്ങൾക്ക് മുതൽക്കൂട്ടാകും. വായിക്കുക... വായിക്കുക....വീണ്ടും വായിക്കുക.
                   

ഫൈസൽ നീലഗിരി 

നിഴൽത്തുരുത്ത്




                    യു എ ഖാദർ

ഉറക്കച്ചവടിന്റെ ആലസ്യത്തിൽ നല്ലൊരുറക്കം സ്വപ്നം കണ്ടാണ് ഇതിന്റെ വായന തുടങ്ങിയത്.മറിക്കുന്ന പേജുകളുടെ എണ്ണം കൂടുന്തോറും ആകാംക്ഷയുടെ താളുകളിലേക്ക് യു എ ഖാദർ സൽക്കരിച്ചപ്പോൾ  സ്വപ്നം കണ്ട ഉറക്കം പിണങ്ങി പോയിരുന്നു... മരമില്ലിലെ കൂലിക്കാരൻ അവറാച്ചനും ഭാര്യ മറിയയും ,ക്ഷീണിച്ചു ശോഷിച്ച ലാസറും വായനക്കാരന്റെ മനം കവരുമ്പോൾ വായനോത്സാഹത്തിന്റെ മിച്ചഭൂമി ഉന്മാദം കൊണ്ടു...

സരള ഭാഷയുടെ അന്തരീക്ഷത്തോടെ സുന്ദര രീതിയിൽ നോവലിസ്റ്റ് ഇവിടെ അവതരിപ്പിച്ചത് വയറൊട്ടിയവന്റെ റോദനങ്ങളും നിറഞ്ഞവന്റെ രോഷങ്ങളുമാണ്..പണക്കാരന്റെ അഹന്തതയും വിശ്വാസിയുടെ അഹംഭാവവുമാണ്..മത ചിന്തയുടെ പൊട്ടത്തരങ്ങളും മതമില്ലാത്തവന്റെ പ്രകടനങ്ങളുമാണ്...അയൽവാസിയുടെ സ്നേഹവും സൗഹൃദ ബന്ധങ്ങളുടെ കടപ്പാടുകളും ഇതിൽ ലയിച്ചു ചേരുമ്പോൾ പാരസ്പര്യത്തിന്റെ സൽബോധങ്ങൾ മനസ്സിനെ ഉണർത്തിയെങ്കിലും ,വരികളിലുയരുന്ന ദീന രോദനങ്ങൾ അവയെ മായ്ച്ചു കളയുകയാണ്..

ആകാംക്ഷയുടെ അതിൽവരമ്പുകളിലൂടെ ഈ നോവൽ വായനക്കാരനെ വഴി നടത്തുമ്പോഴും ഏറിയ നോവൽ സമാഹാരങ്ങൾ പോലെ വായനക്കാരന്, വരാനിരിക്കുന്നത് എന്താണെന്ന് നമുക്ക് പ്രവചന-ചിന്തകൾക്ക് സാധിക്കുന്നു..ഏറിയ സ്ഥലങ്ങളിലും അതാണ് സംഭവിക്കുന്നതും..

എന്നാൽ,,നോവലിന്റെ അന്ത്യഭാഗം എത്തിപ്പെടുന്നത് നമ്മുടെ ചിന്തകൾക്കുമപ്പുറത്തെ ദാരുണ അവസ്ഥയിലേക്കാണെന്നത് കൊണ്ട് വിത്യസ്തതയുടെ കുരിശിലേക്ക് നമുക്ക് എത്തിനോട്ടം സാധ്യമാവുന്നു.
ജമീൽ സിപി 

   

കുട നന്നാക്കുന്ന ചോയി


                                 

                            എം.മുകുന്ദൻ
കേരള സാഹിത്യത്തിലേക്ക് മയ്യഴി കഥയുമായി കടന്നു വന്ന എം.മുകുന്ദന്റെ പ്രശസ്ഥ നോവലാണ് 224 പേജുകളുള്ള " കുട നന്നാക്കുന്ന ചോയി" എന്നത് . നോവലിന്റെ പേരിൽ നിന്നു തന്നെ നമുക്ക് പ്രധാന കഥാപാത്രത്തെ പിടി കിട്ടും. ചോയിയും, മാധവനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അവർ തമ്മിലുള്ള മാനസിക ബന്ധത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. കുട നന്നാക്കൽ തൊഴിലായി സ്വീകരിച്ച ചോയി ഒരു ദിവസം ഫ്രാൻസിലേക്ക് കപ്പൽ കയറിയ സന്ദർഭത്തിൽ കുടുംബക്കാരും, നാട്ടുകാരും, ജനപ്രതിനിധികളും, സുന്ദരികളുമെല്ലാം അവിടെ ഉണ്ടായിട്ടും പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ കയ്യിൽ ചോയി ഒരു ലക്കോട്ട് ( കത്ത്) വെച്ചു കൊടുത്തു. ആരേ കാന്നിക്കരുത്, ആര് ചോയിച്ചാലും കൊടുക്കരുത് നല്ലോണം സൂചിച്ച് വെക്കണം മരണശേഷം മാത്രം വായിക്കാൻ പാടുള്ളൂ എന്ന് ചോയി അവനോട് പറഞ്ഞു. പിന്നീട് ആ ലക്കോട്ടിനെ തുടർന്നാണ് കഥ മുന്നേട്ടു പോകുന്നത്. ആ ലക്കോട്ടിന്റെ കാര്യം നാട്ടിൽ പട്ടാവുകയും എല്ലാവരും അതിൽ എന്താണെന്ന് അറിയാനായി അവനെ പ്രലോഭിപ്പിക്കുകയും ചെയ്തു. പക്ഷേ മാധവൻ ആരോടും അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. സ്വന്തത്തോടു പ്പോലും. അതിനിടെ രണ്ടാമത്തെ ലക്കോട്ട് ചോയി മാധവന് അയക്കുകയും അത് ജനപ്രതിനിധി തട്ടിയെടുക്കുകയും ചെയ്തു. മാധവന്റെ പെങ്ങൾ ലക്കോട്ടിൽ എന്താണെന്ന് അറിയാനായി പല പ്രാവശ്യം ശ്രമിച്ചു നടന്നില്ല. മാധവിയമ്മായി അവനെ വീട്ടീൽ കൊണ്ടുപോയി പല നിലക്കും പ്രലോഭിപ്പിച്ചു പക്ഷേ അവൻ മുട്ടുകുത്തിയില്ല. ഫ്രാൻസിൽ നിന്നും ചോയിയുടെ പണമെത്തി പെങ്ങളുടെ വിവാഹം നടന്നു, വിട് നന്നാക്കി. അവസാനം ചോയി ഫ്രാൻസിൽ നിന്നും വന്നില്ല ....... അവനെ കൊണ്ടുവന്നു പെട്ടിയിലാക്കി.ആ സമയത്ത് മുഴുവൻ നാട്ടുകാരും മാധവനെ വളഞ്ഞു ആ ലക്കോട്ടിൽ എന്താണെന്ന് അറിയാനായി. എല്ലാവരും പറഞ്ഞു"ലക്കോട്ട് ലക്കോട്ട് " "വായിക്കടാ മാധവാ"  അവൻ അത് തുറന്നു  എന്തായിരുന്നു ആ ലക്കോട്ടിൽ ഉള്ളത്.....???
ഫഹദ് കെസ് 


Saturday, 6 October 2018

റോബിൻസൺ ക്രൂസോ


ലോക ക്ലാസിക്കുകളിൽ ഒന്നും ഇംഗ്ലീഷ് നോവലിസ്റ്റ് ഡാനിയൽ ഡീഫോയുടെ മാസ്റ്റർപീസുമായകൃതിയാണ് റോബിൻസൺ ക്രൂസോ. കടൽ സഞ്ചാരത്തിന്റെ  സൗന്ദര്യവും സാഹസികതയും അനുഭവസാക്ഷ്യമെന്നപോലെ ഈ സാങ്കല്പികകഥയിൽ ആവിഷ്കരിക്കുന്നു. അതുല്യമായ ഈ ഭാവനാസൃഷ്ടിക്ക് പ്രചോദനമായത് ഒരുനാവികന്റെ അനുഭവകഥയാണെങ്കിലും, തന്റെ ഭാവനാലോകത്ത്  പുതുമയുള്ളൊരു ദ്വീപിനെ വരച്ചുചേർക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ലോകം ചുറ്റാനിറങ്ങിയ ഒരു യുവാവാണ് റോബിൻസൺ ക്രൂസോ. നാവികനായി ജോലി ചെയ്യാനാണ് തന്റെ നിയോഗം എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിതാവ് അടക്കം പലരും തന്റെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ  ശ്രമിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. കടൽ യാത്രികനായി  തന്റെ  പതിനേഴാം വയസ്സിൽ  ഇറങ്ങി പുറപ്പെട്ട ക്രൂസോയുടെ ആദ്യ യാത്ര തന്നെ നല്ലൊരു ദുരന്തത്തിൽ കലാശിച്ചു. പല കടൽയാത്രകൾക്കും ഒടുക്കം ഇനി കടലിലേക്കില്ലെന്ന് നീന്തിക്കയറിയ അദ്ദേഹം, ഒന്ന് അഭിവൃദിപെടുമ്പയേക്കും എല്ലാം തുലച്ചുവീണ്ടും കടലുതേടി ഇറങ്ങുന്ന വിസ്മയകാഴ്ച്ച  ഈ നോവലിൽ  കാണാനാകും.
ഒരിക്കൽ കപ്പൽ തകർന്ന് കൂട്ടുകാരെല്ലാം നഷ്ട്ടപെട്ട അദ്ദേഹം ഒരുദീപിൽ നീന്തിക്കയറുന്നു.  പിന്നീടങ്ങോട്ട് അതിജീവനത്തിന്റെ അത്ഭുദകഥയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ഏകനായി ജീവിതം നെയ്തെടുക്കുന്ന ഒരു മനുഷ്യന്റെ കഥ. മനുഷ്യവാസം ഇല്ലാത്ത ആ ദ്വീപിൽ,  ക്രൂസൊ നീണ്ട 28 വർഷം ഒറ്റയ്ക്ക് കഴിയേണ്ടി വന്നു. അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് പ്രതിസന്ധികളാണ് നോവലിന്റ പ്രമേയം. പങ്കുവെക്കാനും കൂട്ടുകൂടാനും ഒരാളില്ലാതെ  ഒറ്റപ്പെടുമ്പോൾ തന്നോടുതന്നെ സംവദിക്കുന്ന ക്രൂസോയുടെ ചിത്രം മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകില്ല. തന്റെ കഠിനമായ പരിശ്രമത്തിലൂടെ പ്രയത്നത്തിലൂടെ ദുരന്തഭൂമിയിൽ നിന്നും അദ്ദേഹം രക്ഷപ്പെടുന്നു.

ഇത് ഒരു പോരാട്ടകഥയാണ്. ഏകാന്തതയുടെ സുന്ദര ആവിഷ്കാരമായതുകൊണ്ടായിരിക്കണം ഇത് വായനക്കാരനെ പിടിച്ചിരുത്തിയത്.

ജാബിർ മലയമ്മ 

Monday, 1 October 2018

പാത്തുമ്മയുടെ ആട്




വായിച്ചു തുടങ്ങിയ കാലം മുതൽ കേൾക്കുന്ന ഒരു നോവലാണ് ബഷീറിന്റെ പാത്തുമ്മയുടെ ആട്.കേൾക്കുമ്പോൾ തന്നെ വായിക്കാൻ പ്രേരിപ്പിക്കുന്ന ആകർഷണീയമായ പേര് നൽകിയതിലൂടെ തന്നെ ബഷീറിന്റെ രചനാ വൈഭവം വായനക്കാർക്ക് മനസ്സിലാക്കാം.ഭൂമിയുടെ അവകാശികൾ എന്ന ബഷീറിന്റെ കഥാ സമാഹാരത്തിൽ തന്റെ ജീവിതാനുഭവമാണ് പാത്തുമ്മയുടെ ആട് എന്ന് പറയുന്നുണ്ട്.അപ്പോഴാണ് അദ്ധേഹത്തിന്റെ ഇൗ നോവൽ ഒരു സാങ്കല്പിക കഥയല്ലെന്ന് ഞാൻ മനസ്സിലാക്കുന്നത്.ജിവിതവും, കുടുംബവും, ചുറ്റുപാടും സുന്ദരമായ ആഖ്യാനത്തിലൂടെ വായനക്കാരന് അദ്ധേഹം മനസ്സിലാക്കുന്നു.ഒരു കുടുംബനാഥൻ എന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും നർമ്മം നിറഞ്ഞ ഭാഷയിൽ ബഷീർ പറയുന്നു.നോവലിലുടനീളം തന്റെ കുടുംബത്തിലെ പരാതികളും പരിഭവങ്ങളും മാത്രമാണ് പറയുന്നത് എങ്കിലും വായനക്കാരിൽ ചിരിക്കാൻ വകയുള്ളതാണ് ഒാരോ വരികളും.മനുഷ്യ കഥാപാത്രങ്ങൾക്കപ്പുറത്ത് വീട്ടിലെ ജീവികൾ തന്നെ ഇതിലെ മുഖ്യ കഥാപാത്രങ്ങളാണ്.പാത്തുമ്മ എന്ന തന്റെ അനുജത്തിയുടെ ആട് കണ്ടെതെല്ലാം അകത്താക്കുന്ന കൂട്ടത്തിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളും ബഷീറിന്റെ പുസ്തകങ്ങൾ പോലും തിന്നുന്നു.കഥയിലെ നിർണ്ണായക സംഭവം പാത്തുമ്മയുടെ ആടിന്റെ പ്രസവമാണ്.
"ദിവസങ്ങൾ കുറേകഴിഞ്ഞു .ഡും.പാത്തുമ്മയുടെ ആട് പെറ്റു''.
എന്ന രസകരമായി അദ്ധേഹം വിശദീകരിച്ചു.
എല്ലാമിവിടെ കുശാലാകും.പാത്തുമ്മയുടെ ആടൊന്ന് പെറ്റോട്ടേ" എന്ന വീരവാദം മുഴക്കിയവരെല്ലാം അവസാനം അതിൽ നിന്നും പിൻമാറുന്നതാണ് കാണുന്നത്.എന്തിനും ഏതിനും ന്യായങ്ങൾ കണ്ടെത്തുന്ന പെൺ സമൂഹത്തിന്റെ വക്ര ബുദ്ധി അദ്ധേഹം ഇതിൽ വ്യക്തമാക്കുന്നുണ്ട്."ഒരു രഹസ്യം മാത്രം ഇനിയും അറിയാൻ കഴിഞ്ഞില്ല.ഇൗ ബുദ്ധിയൊക്കെ പെണ്ണുങ്ങളിൽ ആർക്കാണ് ആദ്യം തോന്നിയത് "എന്ന വരിയിലൂടെയാണ് അദ്ധേഹം നോവൽ അവസാനിപ്പിക്കുന്നത്.


അബ്ദുൽ സമദ്

OCT - 1 : ലോക വയോജന ദിനം


ആയുസിന്റെ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനായി അദ്ധ്വാനിച്ച് ജീവിതത്തിന്റെ സായംസന്ധ്യയിൽ രോഗങ്ങളും മറ്റു പരസഹായങ്ങളും ആവശ്യമായി വരുമ്പോൾ എല്ലാ കഴിവുമുണ്ടായിരിക്കേ സ്വന്തം മക്കളും കുടുംബവും പരിചരിക്കാതെ ഒറ്റപ്പെടുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ്.

വാർദ്ധക്യം അപമാനമായി കാണുന്ന  ഒരു നൂറ്റാണ്ടിലാണ് നാമിന്ന് ജീവിക്കുന്നത്.തന്നെ താനാക്കി മാറ്റിയ മാതാപിതാക്കൾ പ്രകൃതിയുടെ വികൃതിയിൽ വാർദ്ധക്ക്യത്തിലേക്ക് കടക്കുമ്പോൾ അവരെ പുറംകാല് കൊണ്ട് തൊഴിച്ച് പടിയടച്ച് പിണ്ടം വെക്കുന്ന ഒരു സമൂഹം എക്കാലത്തും വേദനാജനകമാണ്. അവർ തീർത്തും പ്രകൃതിയുടെ നിയമങ്ങളെ കുറിച്ച് അജ്ഞരാണ്. താനും,ബാല്യവും കൗമാരവും താണ്ടി യുവത്വത്തിലൂടെ വാർദ്ധക്യത്തിലേക്ക് കടക്കേണ്ടവരാണെന്ന വസ്തുത തിരസ്കരിച്ച് ജീവിച്ചാൽ, വിവാഹമെന്ന അവന്റെ സ്വപ്നത്തിലൂടെ അവന് ഒരു കുട്ടി ഉണ്ടാവുകയും ആ കുട്ടിയുടെ വൃദ്ധരായ മുത്തച്ഛൻമാരേയും മുത്തശ്ശിമാരേയും അവഗണിക്കുകയും പുറത്താക്കുകയും ചെയ്താൽ, അവന്റെ മകനും അത്തരത്തിൽ തന്നോട് പെയ്യുമല്ലോ എന്ന തിരിച്ചറിവ് അവന് നല്ലതാണ്.

അല്ലങ്കിൽ തന്നെ അവർ കൊണ്ട വെയിലുകളാണ് തണലുകളായി നാമിന്നനുഭവിക്കുന്നത്. അവർ ചെയ്ത സുകൃതവും നന്മയും ആണ് നാമിന്ന് ആസ്വദിച്ച് കൊണ്ടിരിക്കന്നത്.

വാർദ്ധക്യം ശാപമായി കണ്ട് കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് വൃദ്ധസദനങ്ങളിൽ പോലും സ്ഥലം തികയാതെ കടത്തിണ്ണകളിലും  മറ്റും ജീവിതം തള്ളിനീക്കുന്ന വൃദ്ധ ദമ്പതികൾ ഏറെയാണ്.
നീ നീ ആയതിന് ശേഷം നിന്നിലെ കഴിവും ഉപകാരവും കണ്ട് ആട്ടിൻതോലണിഞ്ഞ ചെന്നായ യെ പോലെ നിന്റെ കൂടെ കൂടിയ ആളുകൾക്ക് വേണ്ടി നീ ഒന്നുമല്ലാതിരുന്ന കാലത്ത് നിന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തവരെ കറിവേപ്പിലയുടെ സ്ഥാനം നൽകി അവഗണിക്കുമ്പോൾ ഓർക്കേണ്ടത് ഒന്നുകിൽ വാർദ്ധക്യത്തിന് മുന്നേ മരിക്കാൻ ആഗ്രഹിക്കുക, അല്ലേൽ എല്ലാ ദുഃഖവും അടക്കിപിടിച്ച് അവഗണനയും കുറ്റപ്പെടുത്തലുകളും ഏറ്റ് വാങ്ങി വാർദ്ധക്ക്യ ക്കാലത്ത് ഒറ്റപ്പെട്ട് കഴിയുക.

ചെറുപ്പകാലത്ത് മാതാപിതാക്കളുടെ മടിയിൽ അഭയം പ്രാപിച്ച് കഥയും മറ്റും ക്കേട്ട് രസിച്ചുറങ്ങിയ നമ്മുക്ക് വാർദ്ധക്യകാലത്ത് അവരോടൊത്തിരിക്കാനോ അവരുമായി സംസാരിക്കാനോ നമ്മുക്ക് സമയം കിട്ടാറില്ല; കാരണം അവർ നമ്മേ പഠിപ്പിച്ച് വലുതാക്കി ജോലിക്കിട്ടുന്നത് വരെ നമ്മേ കഷ്ടപ്പെട്ട് വളർത്തി ഒരു നിലയിലെത്തിച്ചപ്പേൾ, ആ ഉദ്യോഗം നമ്മേ നമ്മുടെ മാതാപിതാക്കളിൽ നിന്ന് ഒരുപാട് അകറ്റി.

മാതാപിതാക്കൾ വീടിനൈശ്വര്യമാണന്ന ദിവ്യ വചനങ്ങളെ കേവല ഭൗതിക സുഖങ്ങൾക്ക് വേണ്ടി മാറ്റി നിർത്തപ്പെടുമ്പോൾ സംഭവിക്കുന്നത് ഒരു സംസ്കാരത്തിന്റെ അപചയമാണ്.തുടർന്നങ്ങോട്ടുള്ള തലമുറകൾ ആ രീതിയിൽ സംസ്കാര വ്യതിയാനങ്ങളിലേക്ക് ചിന്തിക്കും. പിന്നീട് മാതാപിതാക്കൾ എന്നത് കേവലം ജന്മം നൽകാനും കുറച്ച് വർഷത്തേക്കുള്ള പണ സമ്പാധന യന്ത്രവുമായി പരിഗണിക്കപ്പെടുകയും ചെയ്യും.

ഹോസ്റ്റൽ സമ്പ്രദായം വൃദ്ധസദനത്തിലേക്കുള്ള ഹേതുവാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹോസ്റ്റലിൽ
പഠിച്ചുവളരുന്ന കുട്ടികൾ ചെറുപ്പത്തിലേ സ്വയം പര്യപ്തത കൈവരിക്കലോട് കൂടി, തന്നെ വളരേ ചെറുപ്പത്തിൽ ഹോസ്റ്റലിൽ തളച്ചിട്ട മാതാപിതാക്കളുടെ ആവിശ്യം തുടർന്നങ്ങോട്ടുള്ള ജീവിതത്തിന് വേണ്ട എന്ന ചിന്തയിലേക്ക് അവൻ എത്തിച്ചേരും. ആറും അറുപതും ഒരുപോലെയാണ് എന്ന ആധുനിക തത്വമനുസരിച്ച്, തന്നെ ആറ് വയസ്സുള്ളപ്പോൾ സുഖ ജീവിതത്തിനായി ഹോസ്റ്റലിൽ പറഞ്ഞയച്ച മാതാപിതാക്കളെ അറുപത് വയസ്സാകുമ്പോൾ സുഖജീവിതത്തിനായി വൃദ്ധസദനത്തിലേക്ക് പറഞ്ഞയക്കാൻ താൽപര്യപ്പെടുന്നു. അതിൽ അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവൻ പഠിച്ച സംസ്കാരം അതാണ്. അവൻ ചെയ്യുന്നതും മാതാപിതാക്കളുടെ സുഖജീവിതത്തിനാണ് !!!

എന്നിരുന്നാലും പാർശ്വവൽകരിക്കപ്പെട്ട വൃദ്ധ ദമ്പതികളെ സ്മരിക്കാനും അവരെ വർഷത്തിലൊരിക്കൽ സന്തോഷിപ്പിക്കാനും 1991 മുതൽ ഐക്യരാഷട്ര സഭ അനുവർത്തിച്ച് പോരുന്ന ഒക്ടോബർ - 1 എന്ന ദിനമുള്ളതിനാൽ മാറാല പിടിച്ച് കിടക്കുന്ന വൃദ്ധസദനത്തിലേക്ക് അൽപം വിദ്യാർത്ഥികളും ചില സാമൂഹ്യ അഭ്യൂദയകാംക്ഷികളും കടന്ന് വരുന്നുണ്ട്. സ്വന്തം ബീജത്തിലുള്ള മക്കളല്ലങ്കിലും മക്കളുടെ ധർമ്മം നിറവേറ്റുന അത്തരക്കാരാണ് നമ്മുടെ നാടിന്റെ ഇനിയും മരിച്ചിട്ടില്ലാത്ത നന്മയുടെ പ്രതീകങ്ങൾ.

വൃദ്ധമാതാപിതാക്കൾ സന്തോഷത്തോടെ ജീവിക്കുന്ന വീടുണ്ടങ്കിൽ ആ വീടത്രെ സ്വർഗ്ഗം....

സ്വർഗ്ഗഭൂമിയാക്കി നമ്മുടെ വീടുകളെ മാറ്റാൻ സർവ്വശക്തൻ സഹായിക്കട്ടെ
മുഹമ്മദ് മുസ്തഫ കെ.ടി ആലുവ

OPTIMUM USE OF RESOURCES


Resources are the basement of business institutions. For a mine industry the mine
resources are the basement of their business. While considering an IT Industry the
brains of experts and intellectuals can be considered as the main resource.so every
sector have it's own core resources which they dealt with.so economic world consider
the optimum use of resources as a main factor that have tremendous impact on the
success of business institution.
I am not trying to state that this subject is a monopoly of business world. But every field
and way that a human being is linked with can being applied with the optimum use
ideology. In fact there is no difference between whether it is social, political, economic
or theological fields. How the success is how they use their corresponding resources.
So the success of a human life is concerned with optimum use of his wear.

Today a new tendency of personality training and effective skill developing classes are
mainly focusing on effective utilization of resources. Multinational firms and institutions
have their own superior bodies for resource management. Majority of the universities
and educational institutions are now providing resource management courses as
bachelor and master degrees, diplomas etc. Natural resource management and human
resource management are the most popularly focused area in the resource
management training.
Academic sectors also consider optimum use of resource as a king pin of the
development of education. Which covers a vast area In academic field such as
education providing resources, students resources, educational material distribution
etc... Moreover it is the duty of government to manage the academic resources. The
wise distribution and consideration of educational resources can only regulate the
social, economic, and political balance of the world. If every youth of a Nation is going
behind the medical education sector, in future there will be a scarcity of non-medical
sectors. So absence of enough engineers, politicians or diplomatic etc. Would be a
stumbling block for national development. So academic resource management is a
significant factor that has to be considered nationally and internationally.
Resource management have a chief role in the life of a student. Because the ultimate
resource of a student's life is time. He can earn knowledge and skills only if he utilizes
his or her time effectively. Making plans and time table can help a student in some level
to subdue time in his hands. Alexis Carrel a famous French biologist claimed that "the
most efficient way to live reasonably is every morning to make a plan of one's day and
every night to examine the result obtained”. So there is no other than time a resource that is more precious to a human. But every one spends their money to waste their most
precious one. Everyone who captured the apex fame would have beard their own
struggles and difficulties to tame the time.
As a Muslim optimum use ideology has a significant role physically and spiritually. The
physical aspects of Islamic perspectives in resource management have a basement of
scriptures and documents. The prophet Muhammad pbuh saw a dead sheep which had
given in charity to a freed slave girl. The prophet said "why don't you get the benefit of
it's hide?. The sahaba said "it is a dead". He replied "only to it is illegal”. So wasting of
resources is considered as a contemptible flaw in the Islamic creed. A blessing of
almighty is to feel and be happy with it. But negligence of boons might lead to the
agitation of almighty, as we know the history of Jews, when the Allah blessed them by
having Manna and Salwa, the delicious heavenly foods. They humiliated those boons
and asked the almighty to have their old local foods.so that becomes the object of
agitation from the Allah.
In the spiritual aspects of Islam, a Muslim doesn’t have any single second to lapse.
Every second that he spends forgetting Allah is a sin. The Holly Quran remembers "But
never will Allah delay a soul when it's time have come. And Allah is acquainted with
what you do".
Now the concept of optimum use is a widely decepted ideology that has been abused
by the timid minded greedy man. By making this ideology as a veil they are abusing the
global resources without considering the adversities and after effects behind. The Earth
is not only for present need. But also to the future generation successors who have the
rights same to us. But the exhausted moral values of the present world haven't a broad-
mind to factor in it. A recent study declared that resources of crude oil are going to ran
out within 50 years. And so the world is in the ambiguity, what to do after? Here the
word of Mahatma Gandhi is getting relevance where he said that "there is a sufficiency
in the world for man's need. But not for man's greed".
Sayyid sabiq

Sunday, 30 September 2018

നാസ്തികനായ ദൈവം റിച്ചാഡ് ഡോക്കിൻസിന്റെ ലോകം



                            രവിചന്ദ്രൻ .സി

"The Absence of Evidence is the Evidence of Absence " എന്ന പമ്പരവിഡ്ഢിത്തം നിറഞ്ഞ വാചകം കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥം തീർത്തും വ്യത്യസ്ഥത പുലർത്തുന്നുണ്ട് .കാരണം രവി ചന്ദ്രൻ സി  എന്ന ഗ്രന്ഥകർത്താവ് വ്യഖ്യാതനായ റിച്ചാഡ് ഡോക്കിൻസ് എന്ന  നിരീശ്വരവാദിയുടെ വളരെ  പ്രശസ്തവും വേറിട്ട ചിന്തകളിലേക്ക് ക്ഷണിക്കുന്നതുമായ " The God Delusion "എന്ന കൃതിയുടെ പഠനവും വിശകലനവുമാണ് ഇതിലൂടെ നമുക്ക് സമർപ്പിക്കുന്നത്. The God Delusion എന്ന കൃതി പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം തന്നെ 15 ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത് എന്നത് ഈ കൃതിയുടെ പ്രാധാന്യവും വർദ്ധിപ്പിക്കുന്നു. തീർത്തും പൊള്ളയായ വാദങ്ങൾ ഉന്നയിച്ച് ദൈവനിരാസം ജനങ്ങളിൽ ജനിപ്പിക്കാനാണ് രവിചന്ദ്രൻ ശ്രമിക്കുന്നത് .ദൈവ വിശ്വാസികൾക്ക് ഈ ഗ്രന്ഥം വായനക്ക് വിധേയമാക്കാമെങ്കിലും സ്വന്തം വിശ്വാസങ്ങളിൽ നിന്ന് തെന്നി മാറാതെ സൂക്ഷമത പുലർതേണ്ടിയിരിക്കുന്നു. വിശ്വ വ്യഖ്യാതരായ ഒരു പാട് പേരുടെ ജീവിത മത സാഹചര്യങ്ങളെ ഈ ഗ്രന്ഥം സംക്ഷിപ്തമാക്കി നമ്മുടെ മുന്നിൽ വെക്കുന്നുണ്ട് . റിച്ചാഡ് ഡോക്കിൻസ് പറയുന്നത് അമേരിക്കയിലെ വേൾഡ് ട്രൈഡ് സെന്റർ തകർന്നതിന് പിന്നിൽ മതമെന്ന ആശയമാണെന്നും മതമില്ലായിരുന്നുവെങ്കിൽ തീവ്രവാദവും മറ്റും ഇല്ലാതാകുമായിരുന്നുവെന്നുമാണ് .ഈ ഒരു പശ്ചാത്തലത്തിലാണ് ഇദ്ദേഹം മതവിഭ്രാന്തിയുമായി രംഗത്ത് വരുന്നതും. മതമാണ് തീവ്രവാദത്തിന്റെ മാതാവ് എന്നും മത സൂര്യൻ കത്തി നിൽക്കുന്നിടത്ത് മത തീവ്രവാദo ഒരിക്കലും അസ്തമിക്കില്ല എന്നും അവർ വാദിക്കുന്നു.
The Next Russel എന്നറിയപ്പെടുന്ന ഡാൻഡെനറ്റ് സൂചിപ്പിക്കുന്നത് പോലെ വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്നവരാണ് (Believing in Believing) ഭൂരിപക്ഷവും വ്യക്തിപരമായ തെളിവ് അവർക്കില്ല ഇതിനെ അടിവരയിട്ട് വ്യക്തമാക്കുന്നുമുണ്ട് ഈ ഗ്രന്ഥം.
ഈ ഗ്രന്ഥത്തിൽഎന്റെ ചിന്തയെ കുഴക്കിയ ഒരു വാദമെന്നത് ഇതാണ് എന്തെന്നാൽ " ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കൽപ്പിച്ച് കൊണ്ട് പെരുമാറുന്ന ഒരാൾക്ക് മനോവിഭ്രാന്തി ഉണ്ടെന്ന് നാം പറയും സങ്കൽപ്പങ്ങളുടെ ലോകത്താണയാൾ ജീവിക്കുന്നത് .മനോവിഭ്രാന്തി കാണിക്കുന്നയാളെ ഭ്രാന്തനെന്ന് വിളിക്കാൻ സമൂഹം മടിക്കുന്നില്ല ,പക്ഷേ ഒരു സമൂഹത്തിന് മുഴുവൻ മനോവിഭ്രാന്തിയുണ്ടായാൽ അതിനെ മത വിശ്വാസമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു ,, അനുവാചകർക്കും ഇതൊരു വേറിട്ട വായനയായിരിക്കും.
സി രവിചന്ദ്രൻ പറയുന്നത് പ്രശസ്തയായ ഡച്ച് എഴുത്തുകാരി "അയൻഹിർസി അലി "യുടെ വ്യഖ്യാതമായ "The infidel " എന്ന കൃതിയും "The nomad " എന്ന ജെയിംസ് സ്വാല്ലോയുടെ കൃതിയും പിന്നീട് റിച്ചാഡ് ഡോക്കിൻസിന്റെ "The God Delusion " ഉം ആധുനിക കാലത്ത് ചലനം സൃഷ്ടിച്ച മുഖ്യ രചനകളാവുന്നു.
"lMAGINE N0 RELIGION "മതരഹിതമായ ഒരു ലോകം സങ്കൽപ്പിക്കാം എന്ന പരസ്യചിത്രം ഒരു പാട് കോലിളക്കം സൃഷ്ടിച്ചതാണ് .വേൾഡ് ട്രൈഡ് സെന്റർ ഭീകരാക്രമണ പശ്ചാത്തലത്തിൽ ഈ പരസ്യം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റി.അമേരിക്കയിലെ ആ ബിൽഡിങ്ങും ആകാശക്കാഴ്ച്ചയുമായിരുന്നു പരസ്യചിത്രം .പ്രമുഖ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റിനെ ഗ്രന്ഥകാരൻ പ്രതി പാതിക്കുന്നുണ്ട് "മതം ഒഴിച്ച് നിർത്തി ശാസത്രത്തിന് മുന്നേറാനാവില്ല ശാസ്ത്രത്തെ അവഗണിക്കുന്ന മതം അന്ധമായിരിക്കും" ഈ വാക്കിന് പുറമെ സ്വന്തം കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് "വ്യക്തി ദൈവമെന്ന ആശയം തന്നെ എനിക്കന്യമാണ്, മാത്രമല്ല അത് തീരെ അപക്വമാണ് ,, എന്നായിരുന്നു .
സി രവിചന്ദ്രന്റെ ഇങ്ങനെ ഒരു കൃതി ഒരു വിദ്യാർത്ഥി എന്ന നിലയിൽ നാം നിരീക്ഷണബുദ്ധ്യാ വായിക്കൽ വളരെ അനിവാര്യമാണ് നീശ്വരവാദികളിൽ നിന്ന് ഏതെല്ലാം രീതിയിലുള്ള ഒളിയമ്പുകളാണ് മതങ്ങൾക്ക് നേരെ വരുന്നതെന്ന് മനസ്സിലക്കാൻ ഈ ഗ്രന്ഥം ഉപകാരപ്പെടും
സാബിത് പികെ 

                               

ജിന്ന, വ്യക്തിയും രാഷ്ട്രീയവും





എ കെ അബ്ദുൽ മജീദ് 



 " ജിന്ന, വ്യക്തിയും രാഷ്ട്രീയവും" എന്ന എ.കെ.അബ്ദുൽ ഖാദറിന്റെ പുസ്‌തകം,വർഗീയതയുടെ രക്തസാക്ഷി" എന്ന പദം കൊണ്ടലങ്കരിക്കപ്പെട്ട മുഹമ്മദലി ജിന്നയുടെ ജീവചരിത്രത്തിന്റെ  ഉള്ളറകൾ കീറി വിശകലനത്തിന് വിധേയമാക്കുന്നു .

രാക്ഷസീയഭാവം പൂണ്ട പിശാചായും പ്രവാചക സമാനനായ അമാനുഷികനായും ജിന്നയെ ലോകം വിശകലനം ചെയ്യുമ്പോൾ ,അദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണ -ദോഷ വിശേഷണങ്ങളും ചരിത്രകാരൻ ഇതിൽ പഠനവിധേയമാക്കുന്നു.

   സ്വതന്ത രാഷ്ട്ര രൂപീകരണത്തിനും, ബ്രിട്ടീഷ് വൽക്കരണത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ തേജോ - മനസ്കതയുള്ള പ്രവർത്തനം പിന്നീട്, വർഗീയ പര ചിന്തകളിലേക്കും സ്വരാഷ്ട്ര അവകാശബോധത്തിലേക്കും തള്ളിയിടപ്പെട്ടപ്പോൾ "ഇന്ത്യക്കാരൻ" എന്ന ഉറച്ച ബോധത്തോടെ ജിന്ന പ്രവർത്തിച്ചത് സരളതയോടെ ഇതിൽ പരാമർശിക്കുമ്പോഴും, ഗാന്ധിജിയുടെ നേതൃത്വത്തിൽ വന്ന ഭൂരിപക്ഷത്തെ അംഗീകരിക്കുന്നതിലും സംഘബോധം ഉറപ്പിക്കുന്നതിലും ജിന്നക്ക് പറ്റിയ വീഴ്ചയും ദൗർബ്യങ്ങളും ചരിത്രകാരൻ വിശദീകരിക്കുന്നതിലൂടെ "ജിന്ന'' എന്ന വ്യക്തിയുടെ ഇരു-പുറ ജീവിതങ്ങളും നമുക്ക് മുന്നിൽ ലഭ്യമാവുന്നു ..
          അനുകൂലികളേക്കാൾ കൂടുതൽ വിരോധികളായിരുന്ന സമയത്ത് , എം.സി വടകരയുടെ പ്രയോഗം പോലെ "ഗോളിയില്ലാത്ത പോസ്റ്റിലേക്ക് അടിച്ചു കയറ്റുന്ന ഗോളുകൾ " പോലെ നുണബോംബുകളുടെ മാലപ്പടക്കങ്ങൾ ജിന്നക്കെതിരെ പൊട്ടിത്തെറിച്ച സമയത്തും, ആ യുഗപുരുഷന്റെ ആത്മവീര്യവും ദേശീയതാ ബോധവും ഇവിടെ ശ്രദ്ധേയമാവുകയാണ്.

പിൻപറ്റാവുന്ന മാതൃകകൾ ഒട്ടേറെയാണ്. വ്യക്തി ജീവിതത്തിന്റെ വിശാല തക്കും, സാമൂഹിക ഉത്തരവാദിത്വത്തിന്റെ വെണ്മക്കും ഈ പുസ്തകം പ്രചോദകമാവുന്നതോട് കൂടെ, ഇന്ത്യാ ചരിത്രത്തിന്റെ ഉള്ളറകളിലെ സംഭവ - വികാസങ്ങളും നമുക്ക് ലഭ്യമാവുന്നു.
ജമീൽ അഹമ്മദ് 

തെറ്റിദ്ധരിക്കപ്പെട്ട മതം


മുഹമ്മദ്‌ ഖുതുബ്
വിവർത്തനം : പ്രാഫ. കെ.എ. സിദ്ധിഖ് ഹസൻ


ശഹീദ് സയ്യിദ് ഖുതുബിന്റെ സഹോദരനായ മുഹമ്മദ് ഖുതുബ് ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ സുപരിചതനായ ചിന്തകനും എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ കൃതികളിലൊന്നായ " ശുബുഹത്തുന് ഹവ്‌ലൽ ഇസ്ലാമിന്റെ " മലയാള വിവർത്തനമാണ് തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പേരിൽ പ്രൊഫസർ കെ.എ. സിദ്ധീഖ് ഹസൻ രചിച്ചിട്ടുള്ളത്. പ്രധാനമായും ഇസ്ലാമിനെ തെറ്റിദ്ധരിച്ചവർക്കുള്ള ഒരു മറുപടിയും കൂടിയാണ് ഈ പുസ്തകം . ഒരുഭാഗത്ത് എതിർപ്പുകളെയും പ്രശ്നങ്ങളെയും നേരിടേണ്ടിവരുന്ന ഇസ്ലാം മറുഭാഗത്ത് ഗുരുതരമായ തെറ്റിദ്ധാരണകൾക്കും പാത്രമാവുകയാണ്. ഇതിനെല്ലാം കാരണം ഇസ്ലാമിനെ കുറിച്ചുള്ള അജ്ഞതകളാണ്. ഇസ്ലാമിൻറെ യഥാർത്ഥമുഖം അനാവരണം ചെയ്യുന്നതോടൊപ്പം സാമ്രാജ്യശക്തികളും മുസ്ലിം വിരുദ്ധരായ ഓറിയന്റലിസ്റ്റു -മോഡേണിസ്റ്റുകളും നടത്തിവരുന്ന ആരോപണങ്ങൾക്ക് ശക്തിയുക്തമായി മറുപടി നൽകുകയാണ് ഈ പുസ്തകം.ഇസ്ലാമും കമ്മ്യൂണിസവും ആദർശ വാദവും വർഗീയതയും തമ്മിലുള്ള വ്യത്യാസത്തെയും കൂടി ഈ പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

ഫൈസൽ നീലഗിരി