Sunday, 30 September 2018

നവോത്ഥാന ചിന്തകള്‍


നവോത്ഥാന ചിന്തകള്‍


ബോസ്നിയയുടെ ആദ്യ പ്രസിഡന്റായിരുന്ന അലി ഇസ്സത്ത് ബെഗോവിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ അഞ്ച് ലേഖനങ്ങളുടെ സമാഹാരമണ് ഈകൃതി.ബോസ്നിയന്‍ ഭാഷയില്‍ രചിച്ച ഈലേഖനങ്ങള്‍ അവാഇഖുന്നഹ്ള (നവോത്ഥാന തടസ്സങ്ങള്‍)എന്ന പേരില്‍ അറബിയില്‍ പ്രസിദ്ധീകരിച്ച പതിപ്പിന്റെ ഹുസൈന്‍ കടന്ന മണ്ണയുടെ(നവോത്ഥാന ചിന്തകള്‍)  എന്ന വിവര്‍ത്തനമാണ് ഈ പുസ്തകം.
സത്യത്തില്‍ ഇത് വെറും അഞ്ച് ലേഖനങ്ങള്‍ മാത്രമല്ല.വിത്യസ്ഥ വിശയങ്ങളിലായിട്ടുളള ഈ ഓരോ ലേഖലങ്ങളും നമുക്ക് വേറിട്ട ചിന്തകളും ആശയങ്ങളും നല്‍കുന്നു.ഓരോ പേജുകള്‍ മറിച്ചിടുമ്പോള്‍ ആശയ സമ്പുഷ്ടമായ വാക്കുകള്‍ ,നമുക്ക് നവോത്ഥാന ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം  പകര്‍ന്നുകൊണ്ടിരിക്കുന്നു.
മുസ്ലിംകള്‍ എന്നറിയപ്പെടുന്ന ജനകോടികളുടെ മതവും ചിന്തയും ജീവിത രീതിയും ദര്‍ശനവുമെന്ന നിലയില്‍ ഇസ്ലാം മുസ്ലിം സമൂഹങ്ങളുടെ അധ:സ്ഥിതിക്ക് നിമിത്തമായിട്ടുണ്ടോ എന്ന ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം കണ്ടത്തുകയാണ് 'എന്ത് കൊണ്ട് പിന്നോക്കാവസ്ഥ ' എന്ന ലേഖനത്തിലൂടെ അദ്ധേഹം ശ്രമിക്കുന്നത്.
ഇസ്ലാമിക നാഗരികതയുടെ ചില ശോഭന ചിത്രങ്ങള്‍ കാണിക്കുകയാണ് ആദ്യം.മുകള്‍ ഭരണവും ,ഇസ്ലാമിക സ്പെയ്നും ,ഇബ്നുല്‍ ഹൈഥമിന്റെയും,ഇബ്നു അഹമ്മദിന്റെയും ,മുഹമ്മദുബ്നു ജാബിറിന്റെയും അവിസ്മരണീയമായ കണ്ടുപിടുത്തങ്ങളും മറ്റും വിവരിച്ചിട്ട് അദ്ധേഹം ചോദിക്കുന്നത് ഇത്രയൊക്കെ ചരിത്ര വസ്തുതകള്‍ ഉണ്ടായിട്ടും ഇസ്ലാമിനെ ഭീകരതയുടെയും അഞ്ജതയുടെയും അതിക്രമത്തിന്റെയും മതമായിട്ട് ചിത്രീകരിക്കുന്ന പുരാണങ്ങള്‍ എങ്ങനെ നിലനിന്നു പോന്നു എന്ന് ചോദിക്കുകയാണദ്ധേഹം ചെയ്യുന്നത്..

'ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെയുണ്ടാവൂ.......
ദുഷിപ്പിന്റെ എല്ലാ വകഭേദങ്ങള്‍ക്കും കീഴടങ്ങിയിട്ടുള്ള പ്രജാപതികയുടെയും രാജാക്കന്മാരുടെയും നേതാക്കന്മാരുടെയും അവരുടെ സഹായികളുടെയും ഭരണരീതി ഒരു കാര്യം ഉറപ്പിച്ചു പറയുന്നു.' ജനങ്ങളില്‍ തന്നെ എന്തോ ചീഞ്ഞു നാറുന്നു ' ! കാരണം, സൗഭാഗ്യമെന്നത് ധീരതയുടെ കൂടപ്പിറപ്പാണ്.ശുദ്ധരും സല്‍ഗുണ സമ്പന്നരുമായ ജനങ്ങളേ നല്ല ഭരണാധികാരികളേ കൊണ്ട് അനുഗ്രഹിക്കപ്പെടൂ..........എന്നുളളതാണ് എന്നെ കൂടുതല്‍ ചിന്തിപ്പിച്ച വാക്കുകള്‍

ഇസ്ലാമിനെതിരെ കടന്നുവരുന്ന നിരവധി ആരോപണങ്ങളില്‍ ഒന്നായ മുസ്ലിം സ്ത്രീയുടെ സമൂഹത്തിലെ സ്താനവും പദവിയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ലേഖനം.ഇസ്ലാമിലെ സ്ത്രീ- പുരുഷ സമത്വ പരമായ ആരോപണങ്ങള്‍ക്കും മറ്റും കൃത്യമായിട്ട് ഉദാഹരണ  സഹിതമുളള അവതരണമാണ് അദ്ധേഹം ഇതിലൂടെ നടത്തുന്നത്.

തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കാനിടയായപ്പോള്‍ കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്നതിനെക്കുറിച്ചുളള സുഹൃത്തിന്റെ ലേഖനമാണ്  'നാം വളര്‍ത്തുന്നത് ഭീരുക്കളേയോ  എന്ന ലേഖനം എഴുതാന്‍ അദ്ധേഹത്തിന് പ്രചോദനമായത്.കൊളളക്കൊടുതിയില്‍ വഞ്ചിതനായാല്‍ ഒരക്ഷരം മിടാതെ തിരിഞ്ഞു നടക്കുന്ന,തെരുവില്‍ വെച്ച് അടികിട്ടിയാല്‍ തിരിച്ചൊന്നു കൊടുക്കാത്ത ഇങ്ങനെ ഒരു പടപ്പിനോടും ഒന്നും മനസ്സില്‍ കരുതാത്ത ഒരു സാധു കുട്ടിയെയാണ്  സുഹൃത്ത് പരിചയപ്പെടുത്തുന്നത്.
നമ്മളില്‍ പലരും ഇത്തരത്തിലുളള കുട്ടികളെയാണ് വളര്‍ത്തു്ന്നത്. ശേഷം അദ്ധേഹം പറയുന്നത് നമുക്ക് സംഭവിച്ച അതഃപതനത്തിന്റെയും പരാജയങ്ങളുടെയും കാരണങ്ങളിലൊന്ന് തെറ്റായ ബോധന രിതിയയാണ്.
ഈ ലേഖനത്തില്‍ എന്നെ സാധീനിച്ച വാക്കുകള്‍ ' നിങ്ങള്‍ കുട്ടികളുടെ ഊര്‍ജ്ജം നശിപ്പിക്കരുത്.പകരം ഊര്‍ജ്ജം പ്രയോചനപ്പെടുത്തുക. ഇഛാക്തി മോഷ്ടിക്കപ്പെട്ട കുട്ടികള്‍ ഇസ്ലാമിന് ഉപകാരമില്ല.മരിച്ചവരെകൊണ്ട് ഇസ്ലാമിനെ പുനരുജ്ജീവിപ്പിക്കാനാവില്ല.കുട്ടികള്‍ മുസ്ലിംഗളായി വരണമെങ്കില്‍ അവരെ പൂര്‍ണ്ണ മനുഷ്യരായി വളര്‍ത്തുക' എന്നുളളതാണ്.

നാം യഥാര്‍ത്ഥത്തില്‍ എങ്ങെനയാണ് ഖുര്‍ആന്‍ പാരായമം ചെയ്യേണ്ടത് എന്നതിനെ കുറിച്ചാണ് നാലാമെത്തെ ലേഖനം.ഖുര്‍ആന്‍ നിത്യവും പാരായണം ചെയ്യണം കാരണം ഓരോ പുതിയ പാരായണവും നമുക്ക് പുതിയ കാര്യങ്ങള്‍  പറഞ്ഞുതരും.പരിചിതരും അപരിചിതരുമായ നാടുകളിലൂടെയുളള യാത്ര പോലെയാണ് ഖുര്‍ആന്‍ പാരായണം.രണ്ടാളുകള്‍ ഒന്നിച്ച് ഒരു വഴിക്കിറങ്ങുന്നു.ഒരാള്‍ യാത്രാനുഭവങ്ങളില്‍ ഏറെ സ്വാധീനിക്കപ്പെടുന്നു.മറ്റേയാള്‍ക്ക് കണ്ണുചിമ്മി കുറെ ദൂരം താണ്ടിയ പോലെയാണ് തോന്നുന്നത്.പറഞ്ഞുവരുന്നത് ആസ്വാദനത്തിനടിസ്താനം ഇരുവരും കണ്ട കാഴ്ചയും താണ്ടിയ നഗരങ്ങളുമല്ല,മറിച്ച് ,സ്വന്തം മനസ്സുകള്‍ തന്നെയാണ് അടിസ്ഥാനം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ അഫ്ഗാന്‍ യുദ്ധം വരെയുളള മാതൃരാജ്യങ്ങളുടെ മോചനത്തിന്നായി മുസ്ലിംഗള്‍ യൂറോപ്പയന്‍ ആധിപത്യ ശക്തികളോട് നടത്തിയ അറുപതിലധികമുളള പോരാട്ടങ്ങളുടെ ആധാരമാക്കിട്ടുളളതാണ് അഞ്ചാമത്തെ ലേഖനം.

താജുദ്ദീൻ മലയമ്മ

No comments:

Post a Comment