മനുഷ്യാവകാശങ്ങൾ
പ്രൊ.ആർ.പി രമണൻ
കേരള ഹൈക്കോടതി അഭിഭാഷകനായ പ്രൊ.ആർ. പി രമണൻ രചിച്ച മുഷ്യാവകാശങ്ങൾ എന്ന കൃതി രാജ്യത്തെ ഓരോ പൗരനും വായിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദ - ബുദാനന്തര വിദ്യാർത്ഥികൾക്ക് മനുഷ്യാവകാശ പഠന കോഴ്സുകൾക്ക് റഫറൻസായി പരിഗണിക്കപ്പെടുന്ന ഈ കൃതി മനുഷ്യാവകാശങ്ങളെ സമഗ്രമായി പ്രതിപാതിക്കയും ഇത സംബന്ധിച്ച ഒരു സമ്പൂർണ അവബോധം വായനക്കാരിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. കറന്റ് ബുക്സ് പബ്ലിഷ് ചെയ്ത ഈ പുസ്തകത്തിൽ സൂഹത്തിന്റെ നാനാതുറകളിലുള്ള ജനവിഭാഗങ്ങൾക്ക് ലഭിച്ചിരിക്കേണ്ട സർവ്വ അവകാശങ്ങളും പരാമർശവിധേയമാണ്.
മാനവ സംസ്കാരത്തോളം പഴക്കമുള്ള മനുഷ്യാവകാശങ്ങൾ വിവിധ തലമുറകളിലൂടെ കടന്ന് വന്ന് ഇന്ന് കാണുന്ന രീതിയിൽ ലിഖിതമാക്കപ്പെട്ടത് എങ്ങനെയാണ് എന്ന് തുടങ്ങി ദേശീയവും അന്തർ ദേശീയവുമായ തലങ്ങളിൽ ഇവ പ്രാവർത്തികമാക്കപ്പെടുന്ന രീതിയും വിശാലമായി വിവരിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങൾ പ്രതി പാദിക്കുന്ന നിയമങ്ങൾ, കമ്മീഷനുകൾ, ഇരു സംബന്ധിച്ച് നടന്ന ചരിത്രപരമായ ഉടമ്പടികൾ തുടങ്ങിയവ വിശദമായും സരളമായ ശൈലിയിലും ഇതിൽ പരാമർഷിക്കുന്നു.
വനിതകൾക്കും കുട്ടികൾക്കും ആഗോളതലത്തിൽ നിയമമാക്കപ്പെട്ട അവകാശങ്ങളും, സാമൂഹികവും, മതപരവും, ഭാഷാപരവുമായ ജീവിതത്തിൽ ലഭിച്ചിരിക്കേണ്ട സർവ്വ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും രചയിതാവ് പഠനവിധേയമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കും സമൂഹത്തിലെ താഴെക്കിടയിലുള്ളവർക്കുമായി ഉടമ്പടി ചെയ്യപ്പെട്ട ധാരാളം അവകാശങ്ങളും ഇതിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
അതേ സമയം മനുഷ്യാവകാശ ലംഘനങ്ങൾക്കുള്ള പ്രതിവിധിയും മനുഷ്യവംശത്തിലെ ഒരംഗമെന്ന നിലയിൽ ഒരോ അംഗവും അനുഷ്ഠിക്കേണ്ട മൗലിക കടമകളും ഇവയുടെ സംരക്ഷണാർത്ഥം രൂപീകൃതമായ വിവിധ സന്നദ്ധ സംഘടനകളെയും ഇതിൽ വ്യക്തമായി പരാമർഷികന്നുണ്ട്
അമീർ അലി കൊപ്പം

No comments:
Post a Comment