Monday, 1 October 2018

പാത്തുമ്മയുടെ ആട്




വായിച്ചു തുടങ്ങിയ കാലം മുതൽ കേൾക്കുന്ന ഒരു നോവലാണ് ബഷീറിന്റെ പാത്തുമ്മയുടെ ആട്.കേൾക്കുമ്പോൾ തന്നെ വായിക്കാൻ പ്രേരിപ്പിക്കുന്ന ആകർഷണീയമായ പേര് നൽകിയതിലൂടെ തന്നെ ബഷീറിന്റെ രചനാ വൈഭവം വായനക്കാർക്ക് മനസ്സിലാക്കാം.ഭൂമിയുടെ അവകാശികൾ എന്ന ബഷീറിന്റെ കഥാ സമാഹാരത്തിൽ തന്റെ ജീവിതാനുഭവമാണ് പാത്തുമ്മയുടെ ആട് എന്ന് പറയുന്നുണ്ട്.അപ്പോഴാണ് അദ്ധേഹത്തിന്റെ ഇൗ നോവൽ ഒരു സാങ്കല്പിക കഥയല്ലെന്ന് ഞാൻ മനസ്സിലാക്കുന്നത്.ജിവിതവും, കുടുംബവും, ചുറ്റുപാടും സുന്ദരമായ ആഖ്യാനത്തിലൂടെ വായനക്കാരന് അദ്ധേഹം മനസ്സിലാക്കുന്നു.ഒരു കുടുംബനാഥൻ എന്ന നിലയിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും നർമ്മം നിറഞ്ഞ ഭാഷയിൽ ബഷീർ പറയുന്നു.നോവലിലുടനീളം തന്റെ കുടുംബത്തിലെ പരാതികളും പരിഭവങ്ങളും മാത്രമാണ് പറയുന്നത് എങ്കിലും വായനക്കാരിൽ ചിരിക്കാൻ വകയുള്ളതാണ് ഒാരോ വരികളും.മനുഷ്യ കഥാപാത്രങ്ങൾക്കപ്പുറത്ത് വീട്ടിലെ ജീവികൾ തന്നെ ഇതിലെ മുഖ്യ കഥാപാത്രങ്ങളാണ്.പാത്തുമ്മ എന്ന തന്റെ അനുജത്തിയുടെ ആട് കണ്ടെതെല്ലാം അകത്താക്കുന്ന കൂട്ടത്തിൽ അലക്കിയിട്ടിരുന്ന വസ്ത്രങ്ങളും ബഷീറിന്റെ പുസ്തകങ്ങൾ പോലും തിന്നുന്നു.കഥയിലെ നിർണ്ണായക സംഭവം പാത്തുമ്മയുടെ ആടിന്റെ പ്രസവമാണ്.
"ദിവസങ്ങൾ കുറേകഴിഞ്ഞു .ഡും.പാത്തുമ്മയുടെ ആട് പെറ്റു''.
എന്ന രസകരമായി അദ്ധേഹം വിശദീകരിച്ചു.
എല്ലാമിവിടെ കുശാലാകും.പാത്തുമ്മയുടെ ആടൊന്ന് പെറ്റോട്ടേ" എന്ന വീരവാദം മുഴക്കിയവരെല്ലാം അവസാനം അതിൽ നിന്നും പിൻമാറുന്നതാണ് കാണുന്നത്.എന്തിനും ഏതിനും ന്യായങ്ങൾ കണ്ടെത്തുന്ന പെൺ സമൂഹത്തിന്റെ വക്ര ബുദ്ധി അദ്ധേഹം ഇതിൽ വ്യക്തമാക്കുന്നുണ്ട്."ഒരു രഹസ്യം മാത്രം ഇനിയും അറിയാൻ കഴിഞ്ഞില്ല.ഇൗ ബുദ്ധിയൊക്കെ പെണ്ണുങ്ങളിൽ ആർക്കാണ് ആദ്യം തോന്നിയത് "എന്ന വരിയിലൂടെയാണ് അദ്ധേഹം നോവൽ അവസാനിപ്പിക്കുന്നത്.


അബ്ദുൽ സമദ്

No comments:

Post a Comment