Sunday, 30 September 2018

നെഹ്റു- ഇന്ത്യയുടെ കണ്ടെത്തൽ



                  -ശശി തരൂർ -


മലയാള വിവർത്തകൻ :ശാജി ജേക്കബ്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി , രാഷ്ട്ര ശിൽപി ജവഹർ ലാൽ നെഹ്റുവിനെ കുറിച്ചുള്ള ഒരു ഗ്രന്ഥമാണ് " നെഹ്റു ഇന്ത്യയുടെ കണ്ടെത്തൽ" .മുൻ കേന്ദ്ര മന്ത്രിയും MP യും ആയ ഡോ: ശശി തരൂരാണ് ഗ്രന്ഥകർത്താവ്.ശാജി ജേക്കബ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തലക്കെട്ടിനോടൊപ്പം നെഹ്റുവിനെ കണ്ടെത്തിയത്  ഇന്ത്യയാണ് എന്ന് ലേഖകൻ പറയുന്നു. ഈ പുസ്തകത്തിൽ നെഹ്റുവിനെ വീരപുരുഷനായി മാത്രം ഉയർത്തി കാടുകയല്ല മറിച്ച് എല്ലാ വിധത്തിലും അദ്ദേഹത്തെ അപഗ്രഥിക്കുകയാണ്  ലേഖകൻ ചെയ്യുന്നത്.
അദ്ദേഹം വലിയ പ്രതിഭാശാലിയായിരുന്നു.അതു കൊണ്ട് തന്നെ അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടതും. ലോകത്തെ വിപ്ലവകാരികളിൽ പ്രധാനപ്പെട്ടവരിൽ മുമ്പിൽ തന്നെ ഗാന്ധിജിയും നെഹ്റുവും എന്നത് ഭാരതീയർക്ക് അഭിമാനകരം തന്നെയാണ്.മലയാളത്തിൽ നെഹ്റുവിന്റെ ജീവചരിത്രം എഴുതിയത് EMS നമ്പൂതിരിപ്പാടാണ്.


      20-ാം നൂറ്റാണ്ടിന്റെ ദേശീയതകളുടെ മഹാ പുരോഹിതനെ 21 മത് നൂറ്റാണ്ടിന്റെ ആരവ പശ്ചാത്തലത്തിൽ ഒന്ന് വിശകലനം ചെയ്യാനാണ് ലേഖകൻ ശ്രമിക്കുന്നത് .അദ്ദേഹത്തിന്റെ ബാല്യം അനുഗ്രഹീതവും യൗവനം അവിസ്മരണീയവുമായിരുന്നു.9 അധ്യായങ്ങളിലാണ് ഈ ജീവചരിത്രത്തെ രചിക്കപ്പെട്ടിട്ടുള്ളത്.ഇന്ത്യക്ക് നൽകിയ പൈതൃകത്തിന്റെ നെടും തൂണുകൾ വിമർശകമായി വിലയിരുത്തി ഈ ഗ്രന്ഥം അവസാനിപ്പിക്കുന്നു.

കോൺഗ്രസ് സമ്മേളനത്തിൽ നെഹ്റു അവതരിപ്പിച്ച ഒരു പ്രമേയം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.ഗാന്ധി ഉൾപ്പടെയുള്ളവർ അത് അല്പം കടന്ന കയ്യായി കണ്ടു. ഗാന്ധിജി അദ്ദേഹത്തോട് പൊരുത്തപ്പെടാൻ കഴിയില്ല എന്ന രീതിയിൽ നെഹ്റുവിന് ഒരു കത്തെഴുതി. നെഹ്റു പിന്നീട് ഗാന്ധിജിയെ പരസ്യമായി വിമർശിക്കുകയല്ല ചെയ്തത്,മറിച്ച്, ഗാന്ധിജിയുടെ മഹത്വം ഉദ്ഘോഷിച്ച് കീഴടങ്ങുകയാണ് ചെയ്തത്. ഇങ്ങനെ പല സന്ദർഭങ്ങളിലും ഗാന്ധി - നെഹ്റു പിണക്കം കാണാവുന്നതാണ്. ബ്രിട്ടീഷ് ഭരണത്തെ അതിജീവിക്കാൻ എന്തെല്ലാം നാം ചെയ്തു എന്ന് ആധികാരികമായി ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. നെഹ്റു മാർക്സിസ്റ്റ് ചിന്തയുള്ള വ്യക്തിയാണ് എന്ന് പലരും പറയപ്പെടുന്നു ,പക്ഷെ ,അത് തെറ്റാണെന്ന് ലേഖകൻ ചൂണ്ടി കാണിക്കുന്നു. നെഹ്റുവിന് എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള കവിത Robert frost ന്റെ പ്രസക്തമായ കവിതയാണ്

The woods are lovely, dark and deep. But I have promises to keep, and miles to go before I sleep.
ഒരു ഭാരതീയൻ ഈ പുസ്തകം വായിച്ചിരിക്കൽ അത്യാവിശ്യമായി തോന്നുന്നു. ഭാവി ഇന്ത്യ സുന്ദരമാവട്ടെ... ശുഭം പ്രതീക്ഷിക്കുന്നു.....

           
 
റംഷാദ് എംവി

No comments:

Post a Comment