യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാൻ കാരണമായ ഒരു കൊച്ചു പെൺ കുട്ടിയാണ് നുജൂദലി.വളരെ ചെറുപ്രായത്തില്‍ വിവാഹിതയാവുകയും പത്താം വയസ്സില്‍ വിവാഹമോിചതയാവുകയും ചെയ്ത നുജൂദ് അലിയുടെ ജീവിതകഥയാണിത്.സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ ഒരു കഥയാണിത്.
നുജൂദ ലി ,ഫ്രഞ്ച് ജേണലിസ്റ്റായ ഡെൽഫിൻ മിനോയിയുമായി ചേർന്ന് പ്രസിദ്ധീകരിച്ചി പുസ്തകമാണിത്. അസാധാരണ ജീവിതത്തിന്റെ വ്യക്തമായ ചിത്രമാണ് ഈ പുസ്തകം വരച്ച് കാട്ടുന്നത്.
ചെറിയൊരു കുട്ടി. നുജുദ് റാണിയും രാജകുമാരിയൊന്നുമല്ല. ഒരു സാധാരണ പെൺകുട്ടി. അച്ഛനമ്മമാരുണ്ട്. വേണ്ടത്ര സഹോദരീ സഹോദരന്മാരും .അവളുടെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ തന്നെ അവൾക്കും ഇഷ്ടമാണ് ഒളിച്ച് കളിക്കാനും, ചോക്ലേറ്റ് തിന്നാനും. നിറപ്പകിട്ടുള്ള ചിത്രങ്ങൾ വരക്കാൻ അവൾക്ക് വലിയ രസമാണ്.
അങ്ങനെയിരിക്കെ 2008 ഫെബ്രുവരി. നല്ല തണുപ്പുള്ള തീരെ തെളിച്ചമില്ലാത്തൊരു ദിവസം. അവളുടെ ചുണ്ടിലെ വശ്യമായ ആ കുസൃതിചിരി...പെട്ടെന്ന് മാഞ്ഞുപോയി. അച്ഛന്‍ പറഞ്ഞു, അവളുടെ വിവാഹം തീര്‍ച്ചയാക്കിയെന്ന്.അവളെക്കാള്‍ മൂന്നിരട്ടി
പ്രായമുള്ള ഒരാളായിരുന്നു വരന്‍. ഒരു നിമിഷം അവള്‍ക്ക് തോന്നി, ഈ ലോകം മുഴുവന്‍ തന്റെ ചുമലിലേക്ക് ഇടിഞ്ഞ് വീണുവെന്ന്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിടുക്കത്തില്‍ അവളുടെ വിവാഹം നടന്നു. പക്ഷേ അന്നേ കൊച്ചുപെണ്‍കുട്ടി മനസ്സിലുറപ്പിച്ചു.തന്റെ ശക്തിയത്രയും സംഭരിച്ചു എങ്ങനെയെങ്കിലും
ദുരിതപൂര്‍ണ്ണമായ ആ വിധിയില്‍ നിന്ന് രക്ഷപ്രാപിക്കുമെന്ന്...
അങ്ങനെ പ്രതലിന് കഴിക്കാനായി റൊട്ടി വാങ്ങിക്കാൻ 150 റിയാലുമായി പറഞ്ഞയച്ച അമ്മയെ പറ്റിച്ച് കൊണ്ട് അവൾ അവിടെ നിന്നും പുറത്ത് ചാടി. എന്നിട്ട് എല്ലാം നിശ്ചയിച്ചുറപ്പിച്ച പോലെ ചെന്നത്തിയത് കോടതിയിൽ ,എന്ത് സഹായമാണ് ഞാൻ നിനക്ക് ചെയ്ത് തരേണ്ടതെന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്നിൽ ആദ്യം പതറിപ്പോയെങ്കിലും പിന്നീട് അവൾ തുറന്ന് പറഞ്ഞു എനിക്ക് വിവാഹമോചനം വേണമെന്ന് .ആ മറുപടിയിൽ ജഡ്ജി നടുങ്ങി ,കോടതി നടുങ്ങി.
മുപ്പതുവയസു പ്രായമുണ്ടായിരുന്നു നുജൂദിന്റെ ഭര്‍ത്താവിന്. കുറച്ചുകൂടി പ്രായമാകുന്നതുവരെ നുജൂദിന്റെ ദേഹത്ത് കൈവയ്ക്കില്ല എന്നായിരുന്നു അയാള്‍ വിവാഹത്തിന് മുമ്പ് പിതാവിന് നല്കിയിരുന്ന വാക്ക്.ആ വാക്കില്‍ വിശ്വസിച്ചാണ് അയാള്‍ മകളെ വിവാഹം കഴിപ്പിച്ചയതും.പക്ഷേ......
ഭർത്താവിന്റെ കൊടും ക്രൂരതകൾ അവൾക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പിതാവുമായിട്ട് വെച്ച കരാറുകൾ എല്ലാം ലെങ്കിച്ചു.ഇതിനൊക്കെ പുറമെ അമ്മായി അമ്മയുടെ ശ്വാസനകളും മറ്റും അവളെ ചൊടിപ്പിച്ചു.
പിന്നീട് മുഷ്ടിചുരുട്ടിയുടെ പ്രഹരങ്ങള്‍. ഓരോദിവസവും പുതിയ അടിപ്പാടുകള്‍.. അടിവയറ്റിലെ ചുട്ടുനീറ്റല്‍...ഇത്തരം ദിനങ്ങളായിരന്നു വിവാഹാനന്തരം അവള്‍ക്ക് നേരിടേണ്ടിവന്നത്. ഇതില്‍ നിന്ന് മോചനം നേടിയാണ് അവള്‍ കോടതിയിലെത്തിയത്.
ഒടുവില്‍ വിവാഹമോചനം നേടി കോടതിവരാന്തയുടെ വെളിയിലേക്കിറങ്ങുമ്പോള്‍ നുജൂദ് എന്ന പത്തുവയസുകാരി ഒരാഗ്രഹമാണ് തുറന്നുപറഞ്ഞത്. എനിക്ക് കുറച്ച് പുതിയ കളിപ്പാട്ടങ്ങള്‍ വേണം. ചോക്ലേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട് എന്നായിരുന്നു.
അതെ അത്രയും ആഗ്രഹങ്ങള്‍ മാത്രമുണ്ടായിരുന്ന, വിവാഹം എന്ന താന്‍ ആഗ്രഹിക്കാതെ കഴുത്തില്‍ വീണ കുരുക്ക് അറുത്തുമാറ്റി സ്വാതന്ത്ര്യത്തോടെ പറക്കാന്‍ ശ്രമിച്ച ഒരു പാവം പെൺകുട്ടിയുടെ ജീവചരിത്ര പുസ്തകമാണിത്.
ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് രമാ മേനോൻ ആണ്.
![]() |
| താജുദ്ദീൻ മലയമ്മ |


No comments:
Post a Comment