Sunday, 30 September 2018

ഇമാം അബൂ ഹനീഫ (റ)




                 -- TN ഇബ്രാഹീം മൗലവി

    ഇസ്ലാമിൽ അംഗീകരിക്കപ്പെട്ട് പോരുന്ന 4 മദ്ഹബുകളിൽ ഒന്നാണ് അബൂഹനീഫ ഇമാമിന്റെ ഹനഫീ മദ്ഹബ്.
   ഗ്രന്ഥം തുടങ്ങുന്നത് തന്നെ പ്രവാചക കാലഘട്ടത്തിന് ശേഷമുള്ള സംഭവചരിത്രങ്ങൾ രേഖപ്പെടുത്തി കൊണ്ടാണ്.
പ്രവാചക കാലഘട്ടത്തിലെ വാമൊഴിയായിരുന്ന വിജ്ഞാനസമ്പാദനം രാജ്യഭരണമായ അമവി- അബ്ബാസി കാലത്തിലെത്തിയപ്പോഴേക്കും വരമൊഴിയിലേക്ക് രൂപാന്തരപ്പെടുകയും തുടർന്ന് ഗ്രന്ഥരചനകളും മറ്റും അബ്ബാസി ഖിലാഫത്തിന്റെ സമയത്ത് വളരെ പുഷ്കലമാവുകയും ചെയ്തു.

  നുഅമാനുബ്നു ഥാബിത്ത് എന്ന പേർഷ്യൻ കുടുംബമായ അബൂഹനീഫ ഇമാം ഹി. 80 ൽ (ക്രി. 700 ) കൂഫയിൽ ജനിച്ചു. പണ്ഡിത കുടുംബമല്ലാതിരുന്ന അബൂഹനീഫ ഇമാം, പിതാവിൽ നിന്ന് അനന്തരമെടുത്ത വസ്ത്രവ്യാപാരമായിരുന്നു ചെറുപ്പത്തിൽ ചെയ്ത് പോന്നത്.

പണ്ഡിത സദസ്സിൽ നിന്നും അകന്ന് കഴിഞ്ഞിരുന്ന അബൂഹനീഫ ഇമാം, അറിവിന്റെ ആഴിയിലേക്ക് കടന്ന് വരുന്നത് അല്ലാമാ ശബ്ലിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ്. അവിടന്നങ്ങോട് ഇൽമിന്റെ സദസ്സിൽ പങ്കെടുക്കാൻ തുടങ്ങുകയും ഒരു പാട് വാഗ്വേദങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
അബൂഹനീഫ ഇമാമിന്റെ കാലത്ത് പല ജാതി ചിന്ത ധാരകളും ഉടലെടുത്തിരുന്ന ഒരു കാലമായതിനാൽ പ്രാഥമിക വിദ്യാഭ്യാസം ഇല്ലങ്കിൽ പോലും പല വിധ തർക്കവിതർക്കങ്ങളിൽ നിന്നും ദീനിനെ മനസിലാക്കാൻ സാധിക്കുമായിരുന്നു.
       പ്രധാന ഗുരു ഹമ്മാദുബ്നു സുലൈമാൻ ആയിരുന്നു.
അബൂഹനീഫ ഇമാം തന്നെ പറയുന്നുണ്ട്: "ശൈഖ് ഹമ്മാദുമായുള്ള 10 വർഷത്തെ സഹവാസത്തിനൊടുവിൽ പുതിയ സദസ്സിന് ബീജാഭാവം കുറിക്കാൻ ഉസ്താദിന്റെ അടുക്കലേക്ക് പോയി. അന്നേ ദിവസം രാത്രി ഹമ്മാദിന്റെ ബസ്വറയിലുള്ള ഒരു ധനികനായ ബന്ധു മരണമടയുകയും അനന്തരവകാശിയായി ഗുരു മാത്രമുള്ളതിനാൽ തന്നെ ഏൽപ്പിച്ച് പോയി.തദവസരത്തിൽ 60 പ്രശ്നങ്ങൾ ഒത്തുതീർപ്പിനായി തന്റെ മുന്നിലേക്ക് വരുകയും അതിനെല്ലാം മറുപടി പറഞ്ഞ് രേഖപ്പെടുത്തിവെച്ചു. തിരികെ വന്ന ശൈഖ് തന്റെ 40 ഉത്തരവുമായി യോജിക്കുകയും 20 എണ്ണത്തിൽ വിയോജിക്കുകയും ചെയ്ത കാരണത്താൽ ശൈഖവർകളെ പിരിയേണ്ടതില്ല എന്ന് തീരുമാനിക്കുകയും തീരുമാനിച്ചു"

തുടർന്ന് 8 വർഷത്തിന് ശേഷം അബൂഹനീഫയുടെ 40-)o വയസ്സിൽ ഹി. 120 ൽ ശൈഖ് ഹമ്മാദ് വഫാത്തായി.

   കർമ്മ ശാസ്ത്രത്തിലെ ഗുരുവാണ് ശൈഖ് ഹമ്മാദെങ്കിൽ ഹദീസിൽ മക്കയിലും മദീനയിലുമായി ഇക്'രിമ അത്താ ഉബ്നു അബീറബീഹ് നബി പത്നി മൈമൂന ബീവിയുടെ മകൻ സുലൈമാൻ അബ്ദുള്ളാഹിബ്നു ഉമറിന്റെ മകൻ സലിമും തുടങ്ങി ഒരു പാട് പ്രഗൽപരായ പണ്ഡിത വരേണ്യരുടെ ശിഷ്യത്വം കൊണ്ട് അനുഗ്രഹീതനാണ് ശൈഖ്  അബൂഹനീഫ.
ഇസ്ലാമിനെ വളരെ ലളിതമായി പരിചയപ്പെടുത്തിയിരുന്ന അബൂഹനീഫ മുജ്തഹിദുകളുടെ കൂട്ടത്തിലെ വൻ കേസരി കൂടിയാണ്.വളരെയധികം
വിജ്ഞാന തൽപരനായ അബൂഹനീഫ ഇമാം തന്നേക്കാൾ 13 വയസ്സ് കുറഞ്ഞ ഇമാം മാലികിന്റെ സദസ്സിൽ പങ്കെടുക്കാറുണ്ടായിരുന്നു
                          (തുടരും)
മുഹമ്മദ് മുസ്തഫ കെ.ടി ആലുവ


No comments:

Post a Comment