അസ്ഖറലിഎഞ്ചിനിയർ
ജിഹാദും മറ്റു ലേഖനങ്ങളും ചില ലേഖനങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ്.ഇന്ത്യയിലെ പ്രസിദ്ധനായ ബുദ്ധിജീവിയും ഇടതുപക്ഷ ചിന്താഗതിക്കാരനുമായ അസ്ഖറലി എഞ്ചിനിയറാണ് ഗ്രന്ഥകർത്താവ്.ജിഹാദ് എന്ന ടെർമിനോളജി രാഷ്ട്രീയ സാമൂഹിക പ്രതലത്തിൽ സൃഷ്ടിച്ച സമസ്യകളും അവയിൽ ഉൾചേർന്ന് നിൽക്കുന്ന അജണ്ടകളേയും ചർച്ച ചെയ്യുകയാണ് കൃതിയിലുടനീളം.വേൾഡ് ട്രൈഡ് സെന്റർ ധ്വംസിക്കപ്പെടുകയും ഈ കൃത്യത്തിന് തന്നെ പ്രചോദിപ്പിച്ചത് ഇബ്നുതൈമിയ്യയുടെ മാർദിൻ ഫത് വകളാണെന്നുള്ള ബിൻലാദന്റെ വെളിപ്പെടുത്തലുകളാണ് ജീ ഹാദിനെ ഇസ്ലാം മതത്തിന്റെ കുറ്റിയിൽ കെട്ടിവെക്കാൻ പ്രേരകമാക്കിയതെന്ന് ഗ്രന്ഥകർത്താവ് വിലയിരുത്തുന്നു.അക്രമകാരിയായ ഭരണാധിപ നോട് ജിഹാദ് നടത്താം എന്നായിരുന്നു ഫത്വ വ അനന്ത രം ആഗോള മുസ്ലിം പണ്ഡിത വൃന്ദം ഫതവയെ നഖശിഖാന്തം എതിർത്തിട്ടും ജിഹാദിനെ മുസ്ലിം വിരുദ്ധ മാധ്യമ ലോബികൾ ചൂടുള്ള ചർച്ചയാക്കി ഇസ്ലാമിനെ വികലമാക്കി എന്ന് അദ്ധേഹം നിരീക്ഷിക്കുന്നു.
അപ്രകാരം തന്നെ മതമൗലികവാദം 1970 കളിൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇസ്ലാമികതത്വത്തോട് ചേർത്ത വായിക്കാൻ തുടങ്ങിയത്, ആകയാൽ തന്നെ മതമൗലികവാദം, യാഥാസ്ഥികത എന്നിവയെല്ലാം രാഷ്ട്രീയ തൽപരതകളാൽ ബന്ധിതമാണന്ന് കൃതി വ്യക്തമാക്കുന്നു.രാഷ്ട്രീയ അധികാരത്തിന് വേണ്ടി മതത്തെ കരുവാക്കുന്നതാണ് മതമൗലികവാതം എന്ന് അദ്ദേഹം സിദ്ദാന്തിക്കുന്നു. അതാണ് ബിൻ ലാദൻ ചെയതതും.പ്രവാചകൻ (സ്വ) എന്തു നിലനിർത്താനാണോ പോരാടിയത് അത് ജനാധിപത്യ രീതിശാസ്ത്രങ്ങളിലൂടെ പോരാടുക എന്നതാണ് കലിയുഗത്തിലെ യഥാർത്ഥ ജിഹാദ് എന്ന് അദ്ദേഹം കൃതിയിലൂടെ പ്രകാശിപ്പിക്കുന്നു. 1258 ൽ മംഗോളിയൻ വംശം ബഗ്ദാദ് കീഴടക്കിയതിന് ശേഷമാണ് ഇജ്തിഹാദിൽ നിന്നും ഇസ്ലാമികലോകം ജിഹാദെന്ന അനുഭവത്തിലേക്ക് പ്രവേശിക്കുന്നത്.ജിഹാദല്ല വേണ്ടത് പ്രത്യുതാ ഇജ്തിഹാദാണ് അനുപേക്ഷണീയം എന്ന് കൃതിയിലുടെനീളം പ്രസ്താവിക്കുന്നു. ജനാധിപത്യ ലോകക്രമത്തിൽ മധ്യകാല പണ്ഡിതന്മാരുടെ ഫത് വകൾ രാജിയാകില്ലെന്നും ബുദ്ധിജീവികളും, മതപണ്ഡിതന്മാരും ശരീഅത്ത് നിയമങ്ങളുടെ സീമാലംഘനമന്യേ ഫത് വകൾ നവീകരിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. നവലോകക്രമത്തിൽ ഇസ്ലാമിക നിയമങ്ങൾ അപനിർമ്മിച്ചാൽ തന്നെ മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന ആധുനിക സമസ്യകൾക്ക് പൂരണമാകുമെന്നും അദ്ധേഹം നിരീക്ഷിക്കുന്നു. രാഷ്ട്രീയ, സാമൂഹിക, സാമുദായികമായ മുസ്ലിം സമൂഹം നേരിടുന്ന മറ്റു അനവധി നിരവധി പ്രശ്നങ്ങളെ അധികരിച്ചും കൃതി സംസാരിക്കുന്നുണ്ട്.


No comments:
Post a Comment